അവൾക്കായ് [AJEESH]

Posted by

അവൾ ഒന്നും മിണ്ടാതെ തന്റെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നു…
രാധിക തളരുകയായിരുന്നു…
ഇനി ബെല്ലയെ തിരികെ പഴയപോലെ തിരികെ കിട്ടുമോ എന്ന സംശയം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു
ആ പള്ളിയങ്കണത്തിൽ വച്ച് അവൾ മനസ്സ് തുറന്ന് പ്രാർത്ഥിച്ചു…
ബെല്ലയുടെ മനസ്സ് വിഷമിപ്പിച്ചതിന് മാപ്പ് ഇരന്നു…
അവളെ പഴയ പോലെ തിരികെ കൊണ്ടുവരാൻ വേണ്ടി ചില്ലുകൂട്ടിൽ ഇരിക്കുന്ന സകല പുണ്യാളൻമ്മാരോടും കേണു…
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് അവൾ പുറത്തേക്ക് നടന്നു… അവിടെ ബെല്ല ഇല്ലായിരുന്നു… അവൾ പോയിക്കഴിഞ്ഞു…
ഉച്ചയോടടുക്കുന്ന നേരത്തിന്റെ പ്രതിഫലനമെന്നോണം സൂര്യരശ്മികൾ അവരുടെ ശക്തി കാണിച്ചു…
പള്ളിമുറ്റത്തു നട്ട് പിടിപ്പിച്ച ഒരു പനിനീർ പൂ കണ്ടപ്പോൾ അവൾ അത് പറിച്ചെടുത്തു… ബെല്ലക്ക് കൊടുക്കാം…
അപ്പോഴേക്കും പുറകിൽ നിന്നൊരു വിളി…
” ആ ആ …അപ്പൊ നീ ആണ് ഇത് ഇവിടെ വന്ന് അടിച്ചു മാറ്റുന്നത് ല്ലേ… ”
പള്ളിവികാരി അച്ഛൻ ആണ്…
” രാധിക തല കുനിച്ചു നിന്നു… ”
” അല്ല … ഞാൻ വെറുതെ… ”
ഉത്തരം പറയാൻ കിട്ടാതെ അവൾ അവിടെ ശിലയായി നിന്നു…
” മുടിയിൽ നിറയെ മുല്ലപ്പൂ ഉണ്ടല്ലോ… ഇനി ഇതും കൂടി വക്കണോ ???”
രാധിക മിണ്ടിയില്ല…
” ഇതിനൊക്കെ ശിക്ഷയുണ്ട് കേട്ടോ… ”
” നാളെ ഈ മുല്ലചെടിയുടെ ഒരു കൊമ്പ് ഇവിടെ കൊണ്ടു വന്ന് കുഴിച്ചിടണം… ”
” ആ ഒരെണ്ണം ആക്കണ്ട… മൂന്ന് നാല് കൊമ്പ് നട്ടോ… ”
” പിന്നെ രണ്ട് ദിവസം കൂടുമ്പോ വന്ന് വെള്ളം ഒഴിക്കണം… ”
രാധികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
അവൾ കട്ടെടുത്ത റോസാ പൂ അച്ഛന് നേരെ നീട്ടി…
അച്ഛൻ പുഞ്ചിരിയോടെ അത് വാങ്ങി…
എന്നിട്ട് അത് അവൾക്ക് തിരികെ കൊടുത്തു…
” ഇത് നിനക്കിരിക്കട്ടെ…. ”
തെറ്റ് സമ്മതിക്കുന്നതും മാപ്പ് അപേക്ഷിക്കുന്നതും നല്ല കുട്ടികളുടെ ലക്ഷണം ആണ്… ”
” മോള് നന്നായി വരും… ”
രാധികക്ക് ആ വികാരിയച്ഛനോട് വലിയ മതിപ്പ് തോന്നി…
ആ പൂവും കൊണ്ട് അവൾ തിരികെ കുന്നിറങ്ങി നടന്നു… ബെല്ലയുടെ വീട്ടിലേക്ക്..
അവളുടെ അത്യാവശ്യം വലിയ ഒരു വീടാണ്… രണ്ട് നിലകൾ ഉള്ള ഒരു വലിയ വീട്… താഴത്തെ നിലയിൽ അമ്മയുടെയും അച്ഛന്റെയും അവളുടെ ചേട്ടന്റെയും റൂം ആണ്..
മുകളിൽ ആണ് അവളുടെ മുറി…
ആ മുറി അവൾക്ക് കിട്ടാൻ വേണ്ടി വീട്ടിൽ നടത്തിയ കോലാഹലങ്ങളെ കുറിച്ച് അവൾ പറഞ്ഞത് രാധിക ഓർത്തു…
ബെല്ലയുടെ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്…
രാധികയെ കണ്ടതും മോള് ഇന്ന് ക്ലാസ്സ് ൽ പോയില്ലേ എന്ന് ചോദിച്ച് ഇരുന്നിടത്തു നിന്നും എണീറ്റ് അവളുടെ അടുത്തേക്ക് വന്നു…
എന്റെ വീട് പോലെ എനിക്ക് ഇവിടെയും സ്വാതന്ത്ര്യം ഉണ്ട്… അത് ഞാൻ മുൻപേ അനുഭവിച്ചതുമാണ്…
ബെല്ലയുടെ അച്ഛൻ രാധികയെ ചേർത്ത് പിടിച്ചു…
” എന്നിട്ട് അമ്മയെ വിളിച്ചു…
എടീ ദേ മോള് വന്നിരിക്കുന്നു… “ബെല്ല വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല എന്ന് രാധികക്ക് ബോധ്യപ്പെട്ടു…
പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ വീട്ടിൽ കാലുകുത്താൻ പോലും തനിക്ക് കഴിയിലായിരുന്നു എന്ന് അവൾ മനസ്സിലാക്കി…

Leave a Reply

Your email address will not be published. Required fields are marked *