അവൾക്കായ് [AJEESH]

Posted by

എല്ലാ പണികളും തീർത്ത് നേരത്തെത്തന്നെ അവൾ വീട്ടിൽ നിന്നിറങ്ങി…
ബെല്ലയെ കാത്തു നിൽക്കാറുള്ള വഴിയോരത്ത് അവൾ പ്രതീക്ഷയോടെ നിന്നു…
അകലെ നിന്നും ഓടിക്കിതച്ചു വരുന്ന അവളുടെ സാന്നിധ്യം
മനസ്സിൽ സങ്കല്പിക്കുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ച…
പക്ഷെ ഏറെ സമയം ആയിട്ടും അവൾ വന്നിട്ടില്ല…
അവൾ നേരം വയ്ക്കുക സ്വാഭാവികമാണ് … അത് രാധകിക്കക്ക് നന്നായി അറിയാം… അവൾ വീണ്ടും കാത്തു നിന്നു…
സ്ഥിരം പോവാറുള്ള ബസ്സ് പോയി എന്നിട്ടും അവൾ അനങ്ങിയില്ല…
അവളുടെ കണ്ണ് നിറയാൻ തുടങ്ങി…
” ഞാൻ അവളെ തല്ലാണ്ടായിരുന്നു… ”
പാവം അവൾ എന്തോരം വിഷമിച്ചു കാണും…ചെ… രാധിക മനസ്സില്ലാ മനസ്സോടെ ബാസ്സ് സ്റ്റോപ്പിലേക്ക് നടന്നു..
അടുത്തതായി വന്ന ഏതോ ബസ്സിൽ അവൾ കയറി…
ആ സമയത്ത്‌ തിരക്ക് അധികമാണ്… അവൾ അതിലൊന്നും ശ്രദ്ധയില്ലാതെ നിന്നു…
കോളേജ് എത്തിയതും ഒരു യന്ത്രം കണക്കെ അവൾ പുറത്തേക്ക് ഇറങ്ങി…
എങ്ങനെയോ ക്ലാസ്സ് റൂമിൽ എത്തി… അവൾ ഇനി തനിക്ക് മുന്നേ വന്നിട്ടുണ്ടാകുമോ എന്ന സംശയം ജനിച്ചപ്പോൾ അവൾ ക്ലാസ്സിലെ മൊത്തം മുക്കും മൂലയും ഞൊടിയിടയിൽ പരിശോധിച്ചു…
ഇല്ല അവൾ വന്നിട്ടില്ല…
രാധിക ആകെ തളർന്നുപോയിരുന്നു…
അവളെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്‌ഥ…
പതിയെ ക്ലാസ് തുടങ്ങി…
ടീച്ചർ പറയുന്നതൊക്കെ ഏതോ ഒരു അവ്യക്തമായ അശരീരി പോലെ അവളുടെ ചെവിക്കുള്ളിലൂടെ പാഞ്ഞു നടന്നു…
ഒരു പിരീഡ് കഴിഞ്ഞതും അവൾ തന്റെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു…
അവളുടെ പോക്ക് കണ്ട് പന്തികേട് തോന്നിയ കുട്ടികൾ എന്തൊക്കെയോ പിറുപിറുത്തു തുടങ്ങി…
” നീ ഇതെങ്ങോട്ടാ പോവുന്നെ… ”
ആരോ പിന്നിൽ നിന്ന് ചോദിക്കുന്നതായി അവൾക്ക് തോന്നി…
” മറുപടി പറയാൻ തോന്നിയില്ല… അവൾക്ക് അവിടെ ഇരിക്കാൻ കഴിയില്ലായിരുന്നു…
ബെല്ലയെ നേരിട്ട് കാണുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇപ്പോൾ തന്റെ മുൻപിൽ ഇല്ലെന്ന് അവൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു…
കോളേജിൽ നിന്നും ബസ്സ് കയറി വാകമരച്ചുവട്ടിൽ ഇറങ്ങിയപ്പോൾ പെട്ടന്ന് തനിക്ക് ഒരു ധൈര്യം വന്ന പോലെ അവൾക്ക് ഒരു തോന്നൽ ഉണ്ടായി…
ബെല്ല ക്ലാസ് കട്ട് ചെയ്യാൻ നിർബന്ധിച്ചാലും ചെയ്യാത്ത ഞാൻ തന്നെയാണോ ഇന്ന് അവിടെ നിന്നും ഇതുപോലെ ഇറങ്ങി പോന്നത് എന്നോർത്ത് അവൾക്ക് തന്നെ സ്വയം അഭിമാനം തോന്നി…
ഇപ്പോൾ മനസ്സിനെക്കാൾ വേഗത്തിൽ കാലുകൾ സഞ്ചരിക്കുന്നു… തന്റെ ശരീരത്തിലെ സർവ്വ കോശങ്ങൾക്ക് അവളുടെ സാന്നിദ്ധ്യം അത്രമേൽ ആവശ്യമായി തോന്നിയിരിക്കണം…
രാധിക ബെല്ലയുടെ വീട് ലക്ഷ്യമാക്കി അവൾ കുതിച്ചു…
തന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ ഉള്ളിൽ ഒരു ചെറിയ അങ്കലാപ്പ് ഉണ്ടായത് അവൾ അറിഞ്ഞു…
പക്ഷെ അത്തരം ചിന്തകളിൽ മുഴുകാൻ ഉള്ള സമയം അല്ല ഇപ്പോൾ… എത്രയും വേഗം അവളെ കാണണം… അവളുടെ ആ നീല മുടിയിഴകൾ നീക്കി അവളുടെ ചെവിയിൽ ചുംബിക്കണം…
മനസ്സിൽ ദിവാ സ്വപ്നങ്ങൾ കണ്ടുകൊണ്ട് രാധിക നടന്നു നീങ്ങി…
” ഇതേവിടേക്കാ മോളെ… “

Leave a Reply

Your email address will not be published. Required fields are marked *