അച്ഛൻ : ” ടാ പരമു…… ”
അച്ഛൻ അലറി……
ഞാൻ നടുങ്ങിപ്പോയി. ഞാൻ വീട്ടിൽ ഇല്ലെന്ന് അച്ഛൻ കണ്ടെത്തിയിരിക്കുന്നു. !!!!!!
അച്ഛൻ : ” ഇങ്ങോട്ട് വാടാ പട്ടി……. ”
അച്ഛൻ അലറുകയാണ്.
ഞാൻ അറിയാതെ തന്നെ പേടിച്ച് എന്റെ കാലുകൾ ചലിച്ചു. ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. അച്ഛൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. അച്ഛന്റെ കണ്ണൊക്കെ ചുവന്നു വന്നു.
അച്ഛൻ എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് എന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു. പടക്കം പൊട്ടുന്ന ശബ്ദം ആയിരുന്നു. അടികൊണ്ട് ഞാൻ ഏകദേശം കിളി പോയി നിന്നു. സ്വഭാവികമായി എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.
അടിയുടെ ശബ്ദം കേട്ട് ചേട്ടനും ചേട്ടത്തിയും ഓടി വന്നു.
ചേട്ടൻ : ” എന്താ അച്ഛാ ”
അച്ഛൻ : ” നിന്റെ ഈ അനിയൻ ഉണ്ടല്ലോ പൊലയാടി തെണ്ടി……. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ”
അച്ഛൻ ചേട്ടത്തിയെ കണ്ടു.
അച്ഛൻ : ” മോള് അകത്തു പൊയ്ക്കോ ”
അത് കേട്ടതും ചേട്ടത്തി അകത്തേക്ക് പോയി.
അച്ഛൻ : ” പറയടാ ഈ രാത്രി നീ എവിടെ പോയതാ ”
ഞാൻ : ” അത് അച്ഛാ…. അത് ”
അച്ഛൻ : ” കഴുവേറി…….. ഞാൻ കണ്ടിരുന്നു നിന്നെ. കൃത്യമായി എന്റെ കാറിന്റെ മുന്നിൽ തന്നെ നീ വന്നു ചാടി. ”
ഞാൻ നടുങ്ങി. ഭയത്താൽ വിറച്ചു.
അച്ഛന്റെ കാർ ആയിരുന്നു അത്. രാത്രിയിലെ ഇരുട്ടിൽ അതിന്റെ ഹെഡ് ലൈറ്റ് കൂടി അടിച്ചത് കൊണ്ട് കാണാൻ പറ്റിയില്ല.
അച്ഛൻ : ” തന്തയ്ക്ക് പിറക്കാത്തവനെ…… ആ അസത്തിന്റെ വീട്ടിൽ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കി താരനായിട്ട്…… ”
അച്ഛൻ വീണ്ടും എനിക്കിട്ട് പൊട്ടിച്ചു.
ചേട്ടൻ കേറി ഇടപെട്ടെങ്കിലും അച്ഛൻ ദേഷ്യത്താൽ തുള്ളുകയായിരുന്നു.
ഞാൻ കരഞ്ഞു പിഴിഞ്ഞു. ഞാൻ അച്ഛന്റെ കാലിൽ പിടിച്ചു.
അച്ഛൻ : ” പഭാ പട്ടി തൊടരുത് എന്നെ. ”
അച്ഛൻ കാൽ വലിച്ചു.
ഞാൻ : ” സോറി അച്ഛാ……”
അച്ഛൻ : ” എനിക്ക് വിറഞ്ഞു കേറുന്നുണ്ട്……. പ്രായം ആയെന്ന് നോക്കില്ല ബെൽറ്റ് ഊരി അടിക്കും ഞാൻ. ”
ഞാൻ അവിടെ നിലത്തിരുന്ന് കരഞ്ഞു.
ചേട്ടന് കാര്യം ഏകദേശം മനസിലായി.
അച്ഛൻ : ” ഇന്ന് നീ ഈ സിറ്റ് ഔട്ടിൽ കിടന്ന് ഉറങ്ങിയാ മതി…….”
അച്ഛൻ അകത്തു പോയി ഒരു പായ എടുത്തു കൊണ്ട് വന്നു പുറത്തേക്ക് എറിഞ്ഞു. എന്നിട്ട് ചേട്ടനെ അകത്തു കയറ്റി വാതിൽ അടച്ചു.
ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി കുറേ നേരം ഇരുന്ന് കരഞ്ഞു.
പായ വിരിച്ചു കിടന്നുറങ്ങാൻ ഉള്ള മനസ്ഥിതി ഒന്നും എനിക്ക് ഇല്ലായിരുന്നു. ഞാൻ ആ തിണ്ണയിൽ ഇരുന്ന് ഏങ്ങി ഏങ്ങി കരഞ്ഞു.
എന്തിനാണ് ഇങ്ങനെ ഒരു ജീവിതം. ഒരു തരത്തിലും കൊള്ളാത്തവൻ ആണ്