ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.
ചേട്ടൻ : ” എന്താടാ പ്രശ്നം….. നീ അവളോട് ദേഷ്യപ്പെട്ടോ ”
ഞാൻ : ” അത് അന്നേരത്തെ ഒരു ദേഷ്യത്തിൽ….. ”
ചേട്ടന്റെ മുഖത്ത് ദേഷ്യമില്ല.
ചേട്ടൻ : ” ആ കുറച്ച് കഴിഞ്ഞു തണുക്കുമ്പോൾ ഒരു സോറി പറഞ്ഞേക്ക്. നിന്റെ ചേച്ചിയുടെ സ്ഥാനം ആണ് മറക്കണ്ട ”
ഞാൻ തലയാട്ടി സമ്മതിച്ചു.
ചേട്ടൻ ചൂടാവാതിരുന്നത് എനിക്ക് വലിയ ആശ്വാസം ആയി.
പക്ഷെ…….. ദേഷ്യം പിടിച്ച ചേട്ടത്തി കോളേജിൽ നടന്ന കാര്യങ്ങൾ അച്ഛനോട് പറഞ്ഞു കൊടുത്തിരുന്നു. രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോളാണ് അച്ഛന്റെ ചോദ്യം ചെയ്യൽ ഉണ്ടായത്.
അച്ഛൻ : ” ഇന്ന് കോളേജിൽ എന്താ ഉണ്ടായത് ”
ഞാൻ ഇരുന്ന് ഉരുകി.
അച്ഛൻ : ” ചോദിച്ചത് കേട്ടില്ലേ ”
ഞാൻ : ” അത് ഒന്നുമില്ല അച്ഛാ.. പിള്ളേര് കളിയാക്കാൻ വേണ്ടി ഓരോന്ന് പറയുന്നതാ….. ”
അച്ഛൻ : ” എടാ കുരുത്തം കെട്ടവനെ. നിന്നെക്കൊണ്ട് ഈ വീട്ടിലോട്ട് അഞ്ചു പൈസേടെ ഗുണം ഉണ്ടാവില്ലെന്ന് എനിക്കറിയാം. എന്നാലും ഒരു ഡിഗ്രി ആയിക്കോട്ട് എന്ന് വച്ചിട്ടാണ് നിനക്ക് കാശ് മുടക്കി സീറ്റ് എടുത്തത്. പഠിക്കാനോ കൊള്ളില്ല. എന്നാൽ മര്യാദക്ക് നടന്നൂടെ ”
വായിൽ ഇരുന്ന ചോറ് എനിക്ക് ഇറക്കാൻ പോലുമായില്ല. ഞാൻ തലകുനിച്ച് ഇരുന്നു. ചേട്ടനും ചേട്ടത്തിയും എന്നെ നോക്കി ഇളിക്കുന്നുണ്ടാവും.
അച്ഛൻ : ” തന്തയെ കൂടി പറയിപ്പിക്കാനായിട്ട് ഓരോ എണ്ണം ഇറങ്ങിക്കോളും. എടാ പഠിക്കാൻ വിട്ടാൽ പഠിച്ചോണം. അല്ലാതെ വേറെ പ്രേമവും മണ്ണാങ്കട്ടയ്ക്കും പോകരുത് പറഞ്ഞേക്കാം. ഇങ്ങനെ ഒരു മരക്കഴുത എന്റെ മോനായി പിറന്നല്ലോ ദൈവമേ. ഹാ മൂത്തത് മൂന്നെണ്ണം ഒന്നാന്തരം പിള്ളേര് ആയത് കൊണ്ടാവും നാലാമത്തെ ഇങ്ങനെ ഒരു പാടുവാഴ ആയത്.”
ഞാൻ കേട്ടെന്ന രീതിയിൽ തലയാട്ടി. എന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ട്. എങ്കിലും എങ്ങനെയോ കഴിച്ചു തീർത്തു ഞാൻ എഴുന്നേറ്റു. മുറിയിൽ ചെന്ന് അടച്ചിരുന്ന് ഞാൻ കരഞ്ഞു. എന്റെ കണ്ണീർ വീണു തലയിണ നനഞ്ഞു.
സ്വന്തം അച്ഛനിൽ നിന്ന് കൂടി കുത്തുവാക്ക് കേട്ടത്തോടെ സഹിക്കാൻ പറ്റുന്നില്ല. ഞാൻ പൊട്ടിക്കരഞ്ഞു. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ എന്റെ മുഖം കണ്ണാടിയിൽ കണ്ടു.
ഞാൻ : ” എന്തിനാണ് ഇങ്ങനെ ഒരു പഴജൻമം നിനക്ക് പോയി ചത്തൂടെ ” ഞാൻ എന്നോട് തന്നെ ചോദിച്ചു.
ഞാൻ കണ്ണാടിയിൽ നോക്കി എന്നെ തന്നെ പുച്ഛിച്ചു.
പിന്നെ ഞാൻ ആലോചിച്ചു. എന്താണ് കഴിവ്, എന്താണ് സൗന്ദര്യം…… പഠിക്കുന്നത് മാത്രമാണോ കഴിവ്. വെളുത്തിരിക്കുന്നതാണോ സൗന്ദര്യം. മുഖത്ത് ഈ വെട്ടുള്ളത് എന്താ പ്രശ്നം. ഞാൻ സുന്ദരൻ തന്നെയാ. എനിക്ക് എന്റേതായ കഴിവുണ്ട്.
സ്വന്തം തന്ത തള്ളിപ്പറഞ്ഞാലും സ്വയം തള്ളിപ്പറയാതിരിക്കുക. അത്രേ ഒള്ളു.
പക്ഷെ……….
പക്ഷെ അവൾ….. പൂജ. പൂജയുടെ കാര്യത്തിൽ മാത്രം എനിക്ക് ഒരു ശുഭാപ്തി വിശ്വാസവും തോന്നിയില്ല. എനിക്ക് അവളോട് പ്രേമം ആണെന്ന് അറിഞ്ഞ നിമിഷം അവളുടെ മുഖത്ത് വന്നത് ഒരു തരം അറപ്പ് ആയിരുന്നു. അവൾ എന്നെ നോക്കിയത് ഏതോ നികൃഷ്ട ജീവിയെ നോക്കുന്നത് പോലെയാണ്. മാത്രമല്ല