,, ഇതാണോ ആരോടും പറയരുത് എന്നു പറഞ്ഞത്.
,, അതേ ഞാൻ ഇവിടെ എല്ലാവരോടും നാട്ടിൽ ഭർത്താവ് ഉണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.
,, അത് എന്തിനാ അങ്ങനെ പറഞ്ഞത് സത്യം പറഞ്ഞുകൂടെ
,, സത്യം പറഞ്ഞാൽ എല്ലാ. പറയണം ഇവിടെയും ആ അവഗണന ഏൽക്കാൻ എനിക്ക് പറ്റില്ല.
,, അവഗണനയോ
,, അതേ, അത് ഒരു വലിയ കഥ ആണ്
,, പറയാൻ പറ്റുമെങ്കിൽ ടീച്ചർ പറയ്.
,, ഞാൻ പറയാം
ടീച്ചർ പറഞ്ഞു തുടങ്ങി………
,, എന്റേത് ഒരു ചെറിയ ഫാമിലി ആയിരുന്നു. അപ്പ ചെറുപ്പത്തിൽ തന്നെ മരിച്ചു.
ഞാൻ ഒറ്റ മോള് ആയിരുന്നു. അമ്മ ഒരു സ്കൂൾ ടീച്ചറും.
‘അമ്മ എന്നെ വളർത്തി ഒരു ടീച്ചർ ആക്കി.
കല്യാണപ്രായം ആയപ്പോൾ ആണ് എന്റെ ജാതകത്തിലെ ആ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ അറിഞ്ഞത്.
എനിക്ക് ചൊവ്വ ദോഷം ഉണ്ട്. എന്നെ കെട്ടുന്ന ആൾ ഒരാഴ്ച്ച തികയ്ക്കില്ല എന്നത്.
ബന്ധുക്കൾ വഴി ആ കാര്യം നാട്ടിൽ പാട്ടായി. എനിക്ക് കല്യാണ ആലോചനകൾ ഒന്നും വരാതെ ആയി.
ഞാൻ അവിടെ തന്നെ ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്തു.
അങ്ങനെ 8 കൊല്ലം മുമ്പ് ഇതിൽ ഒന്നും വിസ്വാസം ഇല്ലാത്ത ഒരാൾ എന്നെ കെട്ടാൻ തയ്യാർ ആയി.
എന്റെ 32 അമത്തെ വയസിൽ ഞാൻ സുമംഗലി ആയി.
ജാതകം പറഞ്ഞത് ആചട്ടയിരുന്നു. അദ്ദേഹം എന്നെ കെട്ടി 6 ആം നാൾ മരണപ്പെട്ടു.
ആ കാര്യം നാട്ടിൽ പടർന്നു. എല്ലായിടത്തും നിന്നും ഒറ്റപ്പെടുത്താൽ കേട്ടു സംഘടപെടാത്ത ദിവസങ്ങൾ ഇല്ലായിരുന്നു.
അവസാനം ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങി ഞാൻ വന്നു.
,, അപ്പോൾ ടീച്ചർക്ക് ഇതിൽ ഒക്കെ വിസ്വാസം ഉണ്ടോ
,, വിസ്വാസിക്കാതെ പറ്റില്ല അങ്ങനെ അല്ലെ സംഭവിച്ചത്.
,, എന്നാലും ഒരാൾ മരിച്ചു എന്നു കരുതി.
,, ഒരാൾ അല്ല.
,, പിന്നെ
,, അത് ഞാൻ നിന്നോട് എങ്ങനെ പറയും.
,, പറയ്.
,,ആദ്യ ഭർത്താവ് മരിച്ചു. 2കൊല്ലം ആവുമ്പോൾ വേറെ ഒരാൾ എന്നെ കെട്ടി
,, വേറെ ആളോ