യുഗം 11 [Achilies]

Posted by

മുന്നിൽ തെളിഞ്ഞു നിന്നത് അവൾക്ക് കിട്ടാൻ പോവുന്ന നല്ലൊരു ജീവിതമായിരുന്നു. എന്റെ മാത്രം സ്വാർത്ഥത, എന്റെ തെറ്റ്…..അപ്പോളൊന്നും എനിക്കറിയില്ലായിരുന്നു മോനെ എന്റെ മോൾക്ക് ഇങ്ങനെ ഒരു ഗതികേടു വരുമെന്ന കാര്യം.
തളർന്നു കിടക്കുന്ന അമ്മയെ കാണിക്കണമെന്ന് എന്നോട് പറഞ്ഞാണ് അവളെയും കൂട്ടി അവൻ ബാംഗ്ലൂരിലേക്ക് പോയത്. അവിടെ ചെന്നാൽ അവന്റെ വഴിക്ക് നല്ലൊരു ജോലി തരപ്പെടുത്തി തരാം എന്ന് അവൻ പറഞ്ഞ കള്ളം വിശ്വസിച്ചു പാവം എന്റെ മോള്………..
ഞാൻ കൂടി അതിനു നിർബന്ധിച്ചു…..മുള പൊട്ടി ചിതറും പോലെ എന്റെ കൈക്കുള്ളിൽ കിടന്നവർ വാവിട്ടു കരഞ്ഞു. ആശ്വസിപ്പിക്കാനോ എന്തിന് അനങ്ങാൻ പോലുമാവാതെ എല്ലാം കേട്ട് മരവിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

അൽപ നേരം കഴിഞ്ഞു ഒന്ന് തണുത്ത അവർ വീണ്ടും പറഞ്ഞു തുടങ്ങി.

അന്ന് അവന്റെ കൂടെ ഒന്നും അറിയാതെ എന്റെ മോള് പോയി, ഒരാഴ്ച കഴിഞ്ഞു വന്ന ഒരു ഫോൺ കാൾ, അതോർക്കുമ്പോൾ ഇപ്പോഴും എന്റെ നെഞ്ച് പിടയും.
മോൾക്ക് അവിടെ വച്ചൊരു ആക്സിഡന്റ് ഉണ്ടായെന്നും പറഞ്ഞു. പക്ഷെ തിരികെ വന്ന മോള് എന്നെ അമ്മേന്ന് വിളിച്ചിട്ടില്ല, ജീവനുള്ള വെറുമൊരു ശവം. താളം പിഴച്ചുപോയ മനസ്സുള്ള വെറുമൊരു ശരീരം മാത്രമായി എന്റെ മോള്. ഒന്നുമറിയാതെ ഒരു മുറിയിൽ അടച്ചുപൂട്ടി പുറം ലോകത്തെ ഭയന്നു…..അഞ്ച് കൊല്ലോയി മോനേ അവൾ ഒന്നു ചിരിച്ചു ഞാൻ കണ്ടിട്ട്. അവളെ അങ്ങനെ കൊണ്ട് വന്നു എന്റെ മുമ്പിൽ എറിഞ്ഞിട്ടു പോയ അവൻ പിന്നെ തിരിഞ്ഞു നോക്കാതായി, റേഷനരീം ചമ്മന്തീം കൂട്ടിയാ എണ്ണി തീർക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഞാനും ന്റെ മോളും വിശപ്പടക്കിയെ. ഇവളെ ഏൽപ്പിച്ചു പോകാൻ ആരുമില്ലാതെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പോലും ജോലിക്ക് പോകാൻ കഴിയാതെ ഞാൻ അവളേം കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ മോള് നിന്റെ പേര് മുരളുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എങ്ങാനാട മോനെ ഈ കോലത്തിൽ അവൾക്ക് വേണ്ടി ജയിലിൽ പോയ നിനക്ക് അവളെ തരുന്നത്.
മോള് വിശപ്പ് സഹിക്കാൻ പറ്റാതെ കരയുമ്പോൾ എങ്ങനെ എങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയാൽ മതീന്നു തോന്നിട്ടുണ്ട് പല രാത്രികളിലും. ഒരു ദയ പോലെ അവളെ എന്റെ കൈ കൊണ്ട് അവളുടെ ശിക്ഷ അവസാനിപ്പിച്ച് സ്വയം മരിച്ചാലോ എന്ന് ആലോചിച്ച നിമിഷം പോലും ഉണ്ടായിട്ടുണ്ട്. പക്ഷെ അവൾക് നിന്നിലുള്ള പ്രതീക്ഷയിൽ കലമ്പിച്ച മനസ്സിലും ഉരുവിടുന്ന നിന്റെ പേര് കേൾക്കുമ്പോൾ എനിക്ക് കഴിയാതെ പോയി….
പിന്നീട് അവൻ വന്നത് രണ്ട് വര്ഷം മുന്പാണ് തല്ലിയിറക്കാൻ ഞാൻ തുനിഞ്ഞതാ പക്ഷെ വീട് അവന്റെ കയ്യിലായിരുന്നു. ഇവളേം കൊണ്ട് പെരുവഴിയിലിറങ്ങേണ്ടി വരുമെന്നായപ്പോൾ എനിക്ക് വേറെ വഴി ഒന്നുമുണ്ടായിരുന്നില്ല, നീ വരുന്ന വരെയെങ്കിലും എന്റെ മോള് ജീവനോടെ വേണം എന്ന് തോന്നി. പിന്നെ അവന്റെ ആട്ടും തുപ്പും കേട്ട് ആഹ് വീട്ടിൽ…. എല്ലാം സഹിച്ചു ഞാൻ…
അവന്റെ ഉള്ളിലെ പിശാച് എത്ര നീചമായിരുന്നു എന്ന് അറിയുകയായിരുന്നു ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ. അവന്റെ വൈകൃതങ്ങൾ തീർക്കാനുള്ള വെറുമൊരു വസ്തുവായി മാറി ഞാൻ, എന്റെ ശരീരം മുഴുവൻ അവൻ കടിച്ചു

Leave a Reply

Your email address will not be published. Required fields are marked *