യുഗം 11 [Achilies]

Posted by

അദ്ദേഹത്തെയും കൊണ്ട് പല ആശുപത്രികളും കയറി ഇറങ്ങുമ്പോളാണ് പണമില്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ കൂടി അവകാശമില്ലെന്നത് ഞങ്ങൾ മനസിലാക്കിയത്, പലയിടത് നിന്നും കടം വാങ്ങിയും സ്വരൂക്കൂട്ടിയതുമൊന്നും ഒന്നുമാവില്ലെന്നു കണ്ടതോട് കൂടിയാണ് വീടും സ്ഥലവും ഈട് വെച്ച് പലിശക്കെടുത്തത്, പക്ഷെ എല്ലാം തീർന്നു, പണത്തിനൊന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. വീടിന്റെ നടുംതൂൺ പോയ രണ്ട് പെണ്ണുങ്ങൾ മാത്രമായി ബാക്കി………..
അടവ് തിരിച്ചടക്കാതെ കടം ഏറി വന്നു. ഞാൻ വീടുകളിൽ വീട്ട് ജോലിക്ക് പോയും മറ്റും കൊണ്ട് വരുന്ന എന്തേലും കൊണ്ട് മാത്രം മുന്നോട്ടു പോവാൻ കഴിയില്ല എന്ന് മനസ്സിലാക്കീട്ടാവണം മീനുവും ഒരു കടയിൽ സെയിൽസ് ഗേൾ ആയി പോയി തുടങ്ങി. പലിശ അടക്കാൻ കഴിഞ്ഞില്ലെങ്കിലും വാങ്ങിച്ച കടങ്ങളൊക്കെ തിരിച്ചു കൊടുക്കാൻ അതുകൊണ്ട് പറ്റിയിരുന്നു. അവളുടെ ഒറ്റപ്പെടലിനു ഒരു മാറ്റം ആവുമെന്ന് കരുതി എനിക്കും അതൊരു ആശ്വാസമായി.
അവിടെ വെച്ചാണ് അവൾ അവനെ കാണുന്നത്. വിജയ്യെ, ബേസ്മെന്റിൽ നിന്നും കൊണ്ട് വന്ന പുതിയ ഡ്രെസ്സുകളുടെ കാർട്ടൺ പൊട്ടി നിലത്തേക്ക് വീണ തുണികൾ എടുത്തു കൂട്ടുമ്പോൾ, ഫ്ലോർ മാനേജരുടെ ചീത്ത വിളിക്കിടയിലും നാണക്കേടുകൊണ്ട് കുനിഞ്ഞു പോയ തല ഉയർത്താതെ താഴെ വീണ തുണികൾ എടുക്കാൻ അവളെ സഹായിച്ച അവൻ, വിജയ്…. അന്നാദ്യമായി അവൾ അവനെ കണ്ടു. പിന്നെ ഷോപ്പിൽ നിന്നു വരുമ്പോഴും പോവുമ്പോഴുമെല്ലാം അവളെയും കാത്തു വഴിയരികിൽ അവനുണ്ടാവുമായിരുന്നു അല്പം നീങ്ങി ഒരു പുഞ്ചിരിയുമായി. സഹായിച്ച ആളോട് തോന്നിയ ഒരു പരിചയത്തിൽ തിരികെ അവളും പുഞ്ചിരിച്ചിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു ദിവസം അയാൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ബ്രോക്കറും കൂടെ ഉണ്ടായിരുന്നു. പുറത്തു വെച്ച് കണ്ടിഷ്ടപ്പെട്ട മീനാക്ഷിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു വരവ്. ഞാനും മോളും പെട്ടെന്ന് അത് കേട്ട് ഒന്ന് അമ്പരന്നെങ്കിലും മോന്റെ കാര്യവും മീനാക്ഷിയോടുള്ള ബന്ധവും ഒക്കെ പറഞ്ഞപ്പോൾ അയാൾ തികച്ചും നോർമാലായ രീതിയിൽ അതൊക്കെ എടുത്തു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവരുടെ മുന്നിലേക്കാണ് പാലിശക്കാരയച്ച ആളുകൾ വന്നത്. ഞങ്ങളോട് സംസാരിച്ചു വാക്കേറ്റം ആയപ്പോൾ അവനതിൽ ഇടപെട്ടു അവസാനം കടം മുഴുവൻ അവൻ തീർക്കും എന്ന് പറഞ്ഞത് വാശിപുറത്താണെന്നു കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പിറ്റേന്ന് അവൻ വന്നത് ഞങ്ങളുടെ ആധാരവും കൊണ്ടായിരുന്നു. വേണ്ടാന്ന് അയാൾ പറഞ്ഞിട്ടും മീനാക്ഷിയുടെ വാശിയിൽ ആണ് പുതിയ എഗ്രിമെന്റ് അയാളുടെ പേരിൽ കടം വാങ്ങിയ കാശിന്റെ പേരിൽ എഴുതിയത്.
അതോടെ അവനിലുള്ള എന്റെ വിശ്വാസം വർധിക്കുകയായിരുന്നു. വളരെ മാന്യമായ പെരുമാറ്റം നല്ല ജോലി, ഇതൊക്കെ കണ്ടപ്പോൾ എന്റെ മനസ്സും ഇടയ്ക്ക് എവിടെയൊക്കെയോ ചാഞ്ചാടി പോയിരുന്നു. ദൂരെ ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മ മോൻ ഒരു ജീവിതമുണ്ടായി കാണുന്നതും കാത്ത് ഇരിക്കുവാണെന്നും, മീനാക്ഷിയുടെ ഫോട്ടോ കാട്ടിയപ്പോൾ മരുമോളായി അവളെ കണ്ടു കൊതിച്ചുപോയെന്നും അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ പെണ്ണ് ചോദിച്ചു വന്നതെന്നുമൊക്കെ മീനാക്ഷി ഇല്ലാത്ത ഒരു ദിവസം വന്നു പറഞ്ഞപ്പോൾ. അവനോട് തോന്നിയ മതിപ്പ് മീനാക്ഷിക്ക് അവനൊപ്പം കിട്ടിയെക്കാവുന്ന നല്ലൊരു ജീവിതം മനസ്സിൽ കണ്ടപ്പോൾ, എനിക്ക് നിന്നെ ഓർക്കാൻ തോന്നിയില്ല……………..
പിന്നെ മീനാക്ഷിയെ സമ്മതിപ്പിക്കാനായി എന്റെ ശ്രെമം മുഴുവൻ പക്ഷെ ഉള്ളിൽ നിന്നെ മാത്രം കൊണ്ടുനടക്കുന്ന മീനാക്ഷി ഒരിക്കലും ഇതിനു സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ചെയ്യാൻ പടില്ലാത്തതാ ഞാൻ ചെയ്തത് അവളുപോലും അറിയാതെ വീടിന്റെ എഗ്രിമെന്റ് എന്ന രീതിയിൽ രജിസ്ട്രാറുടെ മുന്നിൽ അവളെ കബിളിപ്പിച്ചു ഒപ്പീടിപ്പിക്കുമ്പോഴും എന്റെ

Leave a Reply

Your email address will not be published. Required fields are marked *