യുഗം 11 [Achilies]

Posted by

“ഡി വസൂ ഒരുത്തി ചൊറിഞ്ഞു കഴിഞ്ഞേ ഉള്ളു ഇനി നിന്റെ വകയാ.”

“ഒച്ച വെക്കല്ലേടാ ചെക്കാ പെണ്ണിപ്പൊ ഒന്നുറങ്ങിയെ ഉള്ളൂ.”

ഒന്നൂടെ കയ്യോടിച്ചു വസൂ തോളിൽ പതിയെ കുഞ്ഞിങ്ങളെ ഉറക്കും പോലെ അവളെ ഒന്ന് തട്ടി ആട്ടി എന്നെ ശകാരിച്ചു.

ഞാൻ അപ്പോൾ അവളെ നോക്കുവാരുന്നു, കാലങ്ങൾ കഴിഞ്ഞാവും അവളിതുപോലെ ഒന്നുമറിയാതെ ഉറങ്ങുന്നത്.
പഴയ മീനാക്ഷിയേ അല്ല ഇടയ്ക്ക് സ്വപ്നം കണ്ടെന്ന പോലെ ഞെട്ടുന്നുണ്ട് അപ്പോഴെല്ലാം വസൂ അവളെ തട്ടി സമാധാനിപ്പിക്കും.

കയ്യിലെ വെളുപ്പിൽ അവിടവിടെ ആയി തെളിഞ്ഞു കണ്ട കറുത്ത വട്ടങ്ങൾ വിജയ് എന്ന മനോരോഗിയുടെ വൈകൃതങ്ങളുടെ ശേഷിപ്പെന്നോണം കാണാം.
വെള്ളിക്കൊലുസിന്റെ കൊഞ്ചലുകൾ ഒരിക്കൽ കയ്യടക്കി നിന്നിരുന്ന അവളുടെ പാദങ്ങളിൽ എന്നോ മുറുകിയിരുന്ന കയറിന്റെ ചുവപ്പു രാശി മാത്രം ബാക്കിയായി, കൂടുതൽ നോക്കി നിൽക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ഞാൻ ഉണ്ടായിട്ടു കൂടി ഇവൾക്ക്…….. ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു.

“ഡാ ഹരി എന്താടാ ഇത് കരയല്ലേ മീനുട്ടി തിരികെ വരും അതെന്റെ വാക്കാ, ഞാൻ കൊണ്ടോന്നു തരും. നീ കരയല്ലേ ഹരി.”

എന്റെ കണ്ണീർ കാണാൻ കഴിയാത്ത സഹിക്കാത്ത എന്റെ പെണ്ണിന്റെ വാക്ക്. എന്റെ കണ്ണിലെ കണ്ണീരിനെ അടക്കാൻ പോന്നതായിരുന്നു.

മുറിയിലെങ്ങും അവൾ കോറിയിട്ട എന്റെ പേരിനു നടുവിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
ജനലിനരികിൽ കണ്ണോടിയപ്പോൾ അവൾ വരച്ചിട്ട ആഹ് ചിത്രം എണ്ണിയാലൊടുങ്ങാത്ത തവണയുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി നിന്നിരുന്ന വാക മരവും വാകപ്പൂവിന്റെ രക്തച്ചുവപ്പാൽ മൂടിയ മണ്ണും മരവും താഴെ പരസ്പരം പുണർന്നു നിൽക്കുന്ന രണ്ട് പേരും. അവളുടെ ഓർമ്മകളിൽ ആകെ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു നല്ല ഓര്മ ഇതായിരുന്നിരിക്കണം മഷിയുടെ നിറത്തിനുമപ്പുറം അതിനു എന്റെയും അവളുടെയും ജീവിതത്തിന്റെ പകർച്ചയിൽ മനസ്സിൽ കോറിയ പോലെ നീറുന്നു.
അധികം അവിടെ അങ്ങനെ നില്ക്കാൻ തോന്നിയില്ല, വേഗം പുറത്തേക്കിറങ്ങി. എന്റെ പിറകെ മീനാക്ഷിയെ ശ്രെദ്ധയോടെ കിടത്തിയിട്ട് വസുവും ഇറങ്ങി. താഴെക്കിറങ്ങുമ്പോൾ ഹേമ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു.

“മീനുട്ടി ഇപ്പോൾ ഉറങ്ങിയെ ഉള്ളുട്ടോ.”
ഹേമയോട് പറഞ്ഞ് വസൂ താഴേക്ക് എന്റെ ഒപ്പം വന്നു.
ഹാളിലെ സോഫയിൽ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന വസുവിന്റെ മുടിയിലൂടെ തഴുകി ഇരിക്കുമ്പോൾ മനസ്സ് പലയിടങ്ങളിലായി ഉത്തരങ്ങൾക്കായി പരതുകയായിരുന്നു.

“നീ ഉറങ്ങീല്ലേ…”

കുറച്ചു കഴിഞ്ഞു ഉറക്കം ഉണർന്ന വസൂ ഞാൻ ആലോചനയിൽ ഇരിക്കുന്ന കണ്ട് ചോദിച്ചു.

“ഇല്ലടോ ഉറക്കം വന്നില്ല….”

വസൂ എഴുനേറ്റു എന്റെ മടിയിലേക്ക് ഇരുന്നു, എന്റെ നെഞ്ചിൽ ചാരിയ അവളെ വയറിലൂടെ ചുറ്റിപ്പിടിച് ഞാനും.

“മീനുട്ടീടെ കാര്യാണോ നിന്റെ പ്രെശ്നം….. എന്റെ പൊന്നു ചെക്കാ അവളെ ഇവിടെ കൊണ്ട് വന്ന മുതൽ നീ മൂന്നാർ പോവുമ്പോഴെല്ലാം ഞങ്ങൾ അവളേം കൊണ്ട് എന്റെ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റിനെ കാണിക്കാറുണ്ടായിരുന്നു, ആൻഡ് അവൾക്ക് മുമ്പത്തേക്കാളും മാറ്റോണ്ട് ഇപ്പോൾ അതൊണ്ടല്ലേ ഞാൻ അവളെ തിരികെ കിട്ടുമെന്ന് ഇത്ര ഉറപ്പ് പറേണേ……..ഇനി അവളെ കിട്ടിക്കഴിയുമ്പോ ഞങ്ങളെ നോക്കുവോന്നാ…”

Leave a Reply

Your email address will not be published. Required fields are marked *