അന്ന് നഴ്സിംഗ് പഠിക്കാൻ അച്ഛൻ എന്നെ ഇംഗ്ലണ്ടിൽ അയച്ചപ്പോൾ ആണ് ആദമിനെ പരിചയപ്പെട്ടത്. അത് വിവാഹത്തിൽ എത്തി. 7 വർഷം മുൻപ് ആദം പോയി. പിന്നെ ഞാൻ എങ്ങനെയൊക്കെയോ ലിയോണയെ ഒരു കരയ്ക്ക് എത്തിച്ചു. ഇനി അവൾ നോക്കിക്കോളും ”
ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു അമ്മ.
അമ്മ അപ്പോൾ പോയിട്ട് ഒരു ആൽബം എടുത്തു കൊണ്ടുവന്നു. അമ്മ എന്റെ അടുത്തിരുന്ന് അത് തുറന്നു. അമ്മയുടെ വിവാഹ ഫോട്ടോ. സുന്ദരനായ ആദത്തിന്റെ അടുത്ത് വെളുത്ത ഉടുപ്പ് ഇട്ടു നില്കുന്നത് ലിയോണ തന്നെയോ എന്ന് എനിക്ക് തോന്നിപ്പോയി.
ഞാൻ : ” അമ്മയുടെ ചെറുപ്പത്തിൽ ഉള്ള രൂപം തന്നെ ആണല്ലോ ലിയോണ ”
ലൈല : ” അതെ ഞാൻ അവളെപ്പോലെ തന്നെ ആയിരുന്നു. ”
പിന്നെ അവരുടെ കുറെ ജോഡി ആയിട്ടുള്ള ചിത്രങ്ങൾ. ആദം അമ്മയോടൊപ്പം നിൽക്കുന്ന പല ചിത്രങ്ങൾ. പിന്നെ പിന്നെ ലിയോണായുടെ ചെറുപ്പത്തിലേ ഫോട്ടോസ് വരാൻ തുടങ്ങി.
ഞാൻ : ” ആഹാ ഇവൾ ഒരു ക്യൂട്ട് കുട്ടി ആയിരുന്നല്ലേ ”
അമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
ലൈല : ” ആയിരുന്നു…. കോളേജിൽ ഒക്കെ ബ്യൂട്ടി കോണ്ടെസ്റ്റിൽ മത്സരിച്ചു സമ്മാനം വാങ്ങിയിട്ടുണ്ട് അവളും രണ്ടാമത്തവളും ”
ഞാൻ : ” അമ്മ മത്സരിച്ചിട്ടില്ലേ ചെറുപ്പത്തിൽ ” ഞാൻ കള്ളചിരിയോടെ ചോദിച്ചു.
ആ മുഖത്ത് ഒരു കുസൃതി ഉണ്ടായി.
ലൈല : ” പോടാ ചെക്കാ ”
ലിയോണയുടെ കുഞ്ഞ് നാളിലെ ഫോട്ടോസ്. അതിനു ശേഷം അവളുടെ അനിയത്തിയുടെ ഫോട്ടോസ്.
ലൈല : ” ലിയോണ പറഞ്ഞിട്ടുണ്ടാകുമല്ലോ ഇവളെ പറ്റി. അലീഷ എന്റെ രണ്ടാമത്തെ മകളാണ്. ഇപ്പോ ബാംഗ്ലൂരിൽ MBA ചെയ്യുന്നു. പഠിക്കാൻ മിടുക്കിയ ”
അലീഷയുടെ ഏറ്റവും പുതിയ ഫോട്ടോസ് അമ്മ അവരുടെ കമ്പ്യൂട്ടറിൽ എനിക്ക് കാട്ടി തന്നു. ലിയോണ കുറച്ച് കൂടി മെലിഞ്ഞത് പോലെ തന്നെ അലീഷ.
ലൈല : ” ചേച്ചിയെക്കാൾ കുറുമ്പി ആണ് അലീഷ. അലി എന്നാണ് ഞാൻ വിളിക്കുന്നത്. ”
ഞാൻ : ” ഹ്മ്മ് ലിയ എന്നോട് പറഞ്ഞിട്ടുണ്ട് ഇവളെ പറ്റി. ”
അമ്മ ക്ലോക്കിൽ നോക്കി. സമയം പോയതറിഞ്ഞില്ല. അപ്പോൾ 1 മണി ആവാറായി.