ഞാൻ : ” ആ സുഹൃത്തുക്കൾ ആണ് പിന്നെ സംസാരിക്കാറുണ്ട് അത്രേ ഒള്ളു ”
സതീഷ് : ” ഏയ് നിങ്ങൾ കട്ട ചങ്ക്‌സ് ആണെന്ന് ഈ ഓഫിസിൽ എല്ലാവർക്കും അറിയാം ”
ഞാൻ ഒന്നും മിണ്ടിയില്ല.
സതീഷ് : ” അപ്പൊ ബ്രോ എന്നെ ഒന്ന് സഹായിക്കണം. ഞാൻ ചിലവ് ഒക്കെ തരാം കേട്ടോ ”
ഞാൻ : ” സതീഷ് ആദ്യം കാര്യം പറ ”
സതീഷ് : ” അതേയ് എനിക്ക് ലിയോണയോട്…… ലിയോണയോട് ഒരു പ്രണയം തോന്നുന്നു. അവളെ പ്രൊപ്പോസ് ചെയ്താലോ എന്ന ഞാൻ ആലോചിക്കുന്നത്”
എനിക്ക് അമ്പരപ്പാണ് ആദ്യം തോന്നിയത്. പിന്നെ അത് ദേഷ്യമായി. പട്ടി ചെറ്റ എന്റെ പെണ്ണിനെ ലൈൻ വലിക്കാൻ നോക്കുന്നോ. എന്നാലും ഞാൻ ഒന്നും പുറത്ത് കാട്ടിയില്ല. നോർമൽ ആയിട്ട് തന്നെ ഇരുന്നു.
ഞാൻ : ” അല്ല അതിന് ഞാൻ എങ്ങനെ സഹായിക്കാൻ ആണ് ”
സതീഷ് : ” ബ്രോയുടെ ഫ്രണ്ട് ആണല്ലോ ലിയോണ. അപ്പോ ബ്രോ ഇടയ്ക്കിടയ്ക്ക് എന്നെ പറ്റി അവളോട് പൊക്കി പറയണം. അങ്ങനെ എന്നെ പറ്റി അവളുടെ ഉള്ളിൽ നല്ല ഒരു ഇമേജ് ഉണ്ടാക്കി കൊടുക്കണം. പതിയെ മതി.”
എനിക്ക് അന്നേരം ചൊറിഞ്ഞു വന്നതാ എന്നാലും ഞാൻ സംയമനം പാലിച്ചു. ഒലത്തി താരാടാ ഞാൻ
ഞാൻ : ” ഓഹ് എനിക്ക് ഇങ്ങനെ ഒന്നും ചെയ്ത് ശീലമില്ല എന്നാലും ഞാൻ നോക്കാം കേട്ടോ. സതീഷ് പൊയ്ക്കോ ”
അവനെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കി കിട്ടാൻ വേണ്ടി ആണ് ഞാൻ അങ്ങനെ പറഞ്ഞത്.
സതീഷ് : ” ഹേയ് അങ്ങനെ ചുമ്മാ ഒന്നും പറയല്ലേ നല്ലോണം ഒന്ന് മനസിരുത്തണം. എങ്ങനെ എങ്കിലും അവളെ എനിക്ക് ഒന്ന് വളച്ചു തരണം ”
കോപ്പ് എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ അവനു വളച്ചു കൊടുക്കണം പോലും. എനിക്ക് അന്നേരം അവനെ കൊല്ലാൻ ആണ് തോന്നിയത്.
ഞാൻ : ” ആ ഓക്കേ ഓക്കേ ഇപ്പൊ ഇച്ചിരി തിരക്കുണ്ട് സതീഷ് ചെല്ല് ”
സതീഷ് പോകാൻ വേണ്ടി എഴുന്നേൽക്കാൻ തുടങ്ങിയതാണ് പക്ഷെ അപ്പോൾ ആണ് ബൂട്ട് ഇട്ട് കുറേ പേര് നടന്നു വരുന്നത് പോലെ “കടക്ക് കടക്ക് ” എന്ന ഒരു ശബ്ദം.
ഞാനും സതീഷും ഇത് എന്താ സംഗതി എന്നറിയാതെ പരസ്പരം നോക്കി.
” ദെയർ ഹി ഈസ്. ക്യാച്ച് ഹിം ”