ഇത്തവണ അവൾ കോൾ എടുക്കാതെ കട്ട് ചെയ്തു കളഞ്ഞു. അപ്പോൾ എനിക്ക് ചെറിയ പേടി ആയി തുടങ്ങി. എന്തിനാണ് അവൾ കോൾ റിജക്ട് ചെയ്തത്. അത്രയ്ക്ക് പിണങ്ങാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ. എനിക്ക് സങ്കടം തോന്നി അതുപോലെ നല്ല നിരാശ ബോധവും തോന്നി. ഏത് നശിച്ച നേരത്താണോ ആ പനി വന്നത്. കോപ്പ് ഇന്നലെ അവളുടെ വീട്ടിൽ പോയാൽ മതിയായിരുന്നു.
ഞാൻ ഉരുകുന്ന മനസ്സുമായി എന്റെ ക്യാബിനിലേക്ക് പോയി. ജോലി ചെയ്യാൻ മൂഡ് തോന്നുന്നതെ ഇല്ല. എന്നാലും വെറുതെ എന്തെങ്കിലും പണി ചെയ്തുകൊണ്ടിരുന്നു. അവളെ കാണാതെ ഒരു സമാധാനവും ഇല്ല. ഒരു ഓട്ടോ വിളിച്ച് അവളുടെ വീട്ടിലേക്ക് പോയാലോ എന്ന് വരെ ആലോചിച്ചു.
അപ്പോൾ എന്റെ ക്യാബിൻ ഡോർ തുറന്ന് ഒരാൾ അങ്ങോട്ട് കയറി വന്നു.
ലിയോണ ആണെന്ന് കരുതി ഞാൻ അങ്ങോട്ട് ആകാംഷയോടെ നോക്കി. പക്ഷെ അത് സതീഷ് ആയിരുന്നു.
സതീഷ് ക്യാബിൻ ഡോർ തുറന്ന് അകത്തേക്ക് വന്നു.
സതീഷ് : ” ഹൈ ജയ് ”
ഞാൻ : ” ഹൈ സതീഷ് ഇരിക്ക് ”
സതീഷ് : ” പിന്നെ സുഖമല്ലേ ”
ഞാൻ : ” സുഖം തന്നെ ”
എനിക്ക് എന്തോ പന്തികേട് തോന്നി. സാധാരണ എന്നോട് അത്ര അടുപ്പം ഒന്നും ഇല്ലാത്ത ആളാണ് സതീഷ്. ഇപ്പൊ വന്നിട്ട് സുഖമാണോ എന്നൊക്കെ ചോദിക്കുന്നു.
സതീഷ് : ” വർക്ക് ഒക്കെ സ്മൂത്ത് ആയിട്ട് പോകുന്നുണ്ടല്ലോ അല്ലെ ”
ഞാൻ : ” ഉണ്ട് ഉണ്ട് പ്രശ്നം ഒന്നുമില്ല ”
ഇവൻ എന്തിനാണ് ഇങ്ങനെ സുഖിപ്പിക്കുന്നത് എന്ന് മനസിലാകുന്നില്ല. അവന്റെ വല്ല വർക്കും ചെയ്ത് കൊടുക്കാൻ പറയാൻ പോകുവാണോ.
സതീഷ് പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിട്ട് ശബ്ദം താഴ്ത്തി എന്നോട് പറയാൻ തുടങ്ങി.
സതീഷ് : ” അതേയ് ജയ്… എനിക്ക് തന്റെ ഒരു സഹായം വേണം ”
ഞാൻ ഊഹിച്ചു അത് തന്നെ ആകും പറയാൻ പോകുന്നത് എന്ന്.
ഞാൻ : ” എന്ത് ഹെല്പ് ”
സതീഷ് : ” അത് പിന്നെ ആരോടും പറയരുത് ”
ഞാൻ : ” സതീഷ് കാര്യം പറ ”
സതീഷ് : ” അത് ജയും ലിയോണയും നല്ല ഫ്രണ്ട്സ് ആണല്ലോ ”
ഇവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. എന്നാലും ലിയോണയോട് അത്ര അടുപ്പം ഉണ്ടെന്ന് എന്നൊന്നും ഇവനോട് പറയണ്ട. ഇവൻ വല്ല ഗോസിപ് അടിച്ചു വിടും ചിലപ്പോൾ.