ലിയോണ അതും പറഞ്ഞിട്ട് കടലിന്റെ തൊട്ടടുത്ത് എത്തി. ഒരു തിര വന്നതും ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ തിരയ്ക്ക് പിടി കൊടുക്കാതെ ലിയോണ തിരിഞ്ഞ് ഒറ്റ ഓട്ടം. അത്രയും ശരീര വലിപ്പം ഉള്ള ഒരാൾ ഓടുന്നതിനേക്കാൾ വളരെ വേഗത്തിൽ ആണ് ലിയോണായുടെ ഓട്ടം. അത് കാണുമ്പോൾ തന്നെ നല്ല രസം. വീണ്ടു അവൾ കടലിലേക്ക് വരും എന്നിട്ട് തിര വരുമ്പോൾ അവൾ വീണ്ടും തിരിഞ്ഞ് ഓടും. നല്ല ഭ്രാന്ത് തന്നെ ഞാൻ ഓർത്തു. കൊച്ചുകുട്ടികൾ ആണ് സാധാരണ ഇങ്ങനെ.
ഞാൻ : ” കൊള്ളാലോ നിനക്ക് വട്ട് ആയോ”
ലിയോണ : ” ഓ പിന്നെ നീ പോടാ ”
ഞാൻ : ” ആ ഓടിക്കോ എനിക്ക് ഒരു നയന സുഖം ”
ലിയോണ : ” എന്താ പറഞ്ഞെ ”
ഞാൻ : ” ഒന്നും പറഞ്ഞില്ലേ പൊന്നോ ”
ലിയോണ : ” ഓ ഞാൻ കേട്ടു. അല്ലേലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ. ”
ഞാൻ : ” ഹഹഹ ഇത് കോഴി അല്ല പശു ആണ് ”
ലിയോണ : ” പോടാ തെണ്ടി ”
അതും പറഞ്ഞ് ലിയോണ കുറച്ച് വെള്ളം എന്റെ ദേഹത്തേക്ക് തെറിപ്പിച്ചു. എനിക്കും ആ സമയം എന്തോ കുട്ടിത്തം വന്നു. ഞാൻ കയ്യിൽ കുറച്ച് വെള്ളം കോരി അവളുടെ ദേഹത്തേക് ഒഴിച്ചു. പക്ഷെ നിർഭാഗ്യത്തിന് അതിൽ കുറെ മണ്ണ് ഉണ്ടായിരുന്നു. അവളുടെ ഡ്രെസ്സിൽ നല്ല ചെളി പാട് വീണു. അവൾ ഒരു നിമിഷം അറപ്പോടെ അവളുടെ ഡ്രെസ്സിൽ നോക്കി. എന്നിട്ട് തല ഉയർത്തി എന്നെ നോക്കി പക്ഷെ അപ്പോളേക്കും ഞാൻ ഓടി.
” ടാ പട്ടി നിക്കെടാ അവിടെ ” അവൾ എന്റെ പുറകെ ഓടാൻ തുടങ്ങി. ഞാൻ നല്ല സ്പീഡിൽ ഓടി എങ്കിലും അവൾ പെട്ടെന്ന് തന്നെ എന്റെ അടുത്ത് എത്തി. അത്രയും വേഗത ഉണ്ടായിരുന്നു അവൾക്ക്. പുറകിൽ നിന്ന് രണ്ട് കൈകൾ എന്നെ ചുറ്റി പിടിച്ചു. അപ്പോൾ തന്നെ എന്റെ കാലുകൾ നിലത്തു നിന്ന് പൊങ്ങി. അവൾ എന്നെ പുറകിൽ നിന്ന് പൊക്കി എടുത്തു.
ഞാൻ : ” ഹുയ്യോ വിട്ടേക്കേടി വിട്ടേക്ക് ”
ലിയോണ : ” ഹിഹിഹി ഇനി നിന്നെ വിടില്ലടാ ”
അവൾ എന്നെയും കൊണ്ട് കടലിലേക്ക് ഓടി. അവൾ കടലിലേക്ക് ഇറങ്ങി.
ഞാൻ : ” എടി നനയും വേണ്ട”
എന്നാൽ അവൾ ഒന്നും കേട്ടില്ല. നടന്ന് നടന്ന് അവൾ അവളുടെ കഴുത്ത് വരെ വെള്ളം വരുന്ന അത്രയും എന്നെ കൊണ്ട് പോയി. അപ്പോളാണ് എന്റെ നിസ്സഹായ അവസ്ഥ എനിക്ക് ബോധ്യപ്പെട്ടത്. എനിക്ക് നീന്താൻ അറിയില്ല. ഇപ്പൊ അവൾ എന്നെ വിട്ടാൽ ഞാൻ മുങ്ങി പോകും. തിര കൂടി അടിക്കുന്നത് കൊണ്ട് എനിക്ക് നല്ല പേടി ആയി. ഞാൻ അവളുടെ കയ്യുടെ ഉള്ളിൽ തന്നെ ഇരുന്ന് കഷ്ടപ്പെട്ട് തിരിഞ്ഞ് അവളെ ചുറ്റി പിടിച്ചു. പിടി വിട്ടാൽ ഞാൻ മുങ്ങി പോകും.