വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി.

ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു.
.
.
“ദേവേട്ടൻ ”
.
.
പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു പേടിയോടെ പടവിലേക്ക് വേഗത്തിൽ നീന്തി വന്നു.

പടവിൽ കിടക്കുന്ന ലക്ഷ്മിയെ അവൾ സൂക്ഷിച്ചു നോക്കി. എന്നാൽ അതാരാണെന്ന് അവനു മനസ്സിലായില്ല.

തന്നെ കണ്ട് പേടിച്ചു ബോധം പോയതാണെന്ന് അവനു ഏകദേശം ഒരു ഊഹം ഉണ്ടായിരുന്നു . ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പേടിയോടെ അവൻ ലക്ഷ്മിയുടെ മൂക്കിലേക്ക് വിരൽ അടുപ്പിച്ചു വച്ചു.

“ഹോ ശ്വാസം ഉണ്ട്. ”

ആശ്വാസത്തോടെ അനന്തു ആൾക്കാരെ വിളിക്കാൻ മനയിലേക്ക് ഓടാൻ തയാറായി. എന്നാൽ ഒരു സ്ത്രീയെ ഇവിടെ ഒറ്റക്ക് കിടത്തുന്നത് മോശം ആണെന്ന് ഓർത്ത അനന്തു വേറൊന്നും ചിന്തിക്കാതെ ലക്ഷ്മിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് പടവുകൾ വേഗത്തിൽ ഓടി കയറി.

ശേഷം തറവാട് ലക്ഷ്യമാക്കി അവൻ വേഗത്തിൽ നടന്നു. തറവാട്ട് മുറ്റത്തു നിൽക്കുകയായിരുന്ന ശങ്കരൻ ഇത് കണ്ടതും വെപ്രാളത്തോടെ ഓടി പിടച്ചു വന്നു.

“മോനെ ദേവാ എന്താ എന്റെ കുട്ടിക്ക് പറ്റിയേ?”

“അറിഞ്ഞൂടാ മുത്തശ്ശാ.. ബോധം പോയതാണെന്ന് തോന്നുന്നു. ആരേയെങ്കിലും ഒന്നു വിളിക്കുമോ ? “അനന്തു നിസ്സഹായതയോടെ അദ്ദേഹത്തെ നോക്കി.

“മോനെ ബാലരാമാ സീതേ ഇത്രടം വരെ വേഗം വാ ”

മുത്തശ്ശന്റെ അലർച്ച അവിടമാകെ പ്രകമ്പനം കൊള്ളിച്ചു. അനന്തു പൂമുഖത്തു ലക്ഷ്മിയെ പതിയെ കൊണ്ടു വന്നു കിടത്തി.

അനന്തു അല്പം മാറി നിന്നു ഉള്ളിലേക്ക് തുറിച്ചു നോക്കി. ഈ സമയം കൊണ്ടു ബലരാമനും സീതയും മാലതിയും അകത്തളത്തിൽ നിന്നും ഓടി വന്നു.

പൂമുഖ തിണ്ണയിൽ കിടക്കുന്നബോധമില്ലാതെ കിടക്കുന്ന ലക്ഷ്മിയെ കണ്ട് ഉള്ളിൽ ആന്തലോടെ അവർ അവൾക്ക് സമീപം വന്നു. മാലതിയും സീതയും വെപ്രാളത്തോടെ ലക്ഷ്മിയെ തട്ടി വിളിച്ചു.

എന്നാൽ അവളിൽ നിന്നും യാതൊരുവിധ അനക്കം ഇല്ലാതായതോടെ സീത ഭയത്തോടെ ബലരാമനെ നോക്കി. അപ്പോഴേക്കും പൂമുഖത്തേക്ക് ഓടിയെത്തിയ ഷൈലയെ കണ്ടതും ബലരാമൻ അവളെ നോക്കി ആജ്ഞാപിച്ചു.

“ഷൈലേ അടുക്കളെന്ന് കുറച്ചു വെള്ളം എടുത്തിട്ട് വേഗം കൊണ്ടു വാ ”

ഷൈല ബലരാമനെ നോക്കി തലയാട്ടിക്കൊണ്ട് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. മാലതി ലക്ഷ്മിയുടെ കൈപ്പത്തിയിൽ ഉരസിക്കൊണ്ട്  ചൂട് പകർന്നുകൊണ്ടിരുന്നു. സീത ലക്ഷ്മിയുടെ തല മടി തട്ടിൽ വച്ചു പതിയെ തലോടിക്കൊണ്ടിരുന്നു.

“അനന്തൂട്ടാ എന്താ ഉണ്ടായേ… തുറന്നു പറാ ”

ബലരാമൻ അവനെ ചോദ്യഭാവേന നോക്കി ചോദിച്ചു.

“ബലരാമൻ അമ്മാവാ ഞാൻ കുളത്തിൽ കുളിക്കുവായിരുന്നു.. അപ്പൊ എന്നെ ഇവർ കണ്ടതും ബോധം കെട്ട് വീണു. എന്ത് പറ്റിയതാണെന്ന് എനിക്ക് അറിഞ്ഞൂടാ”

Leave a Reply

Your email address will not be published. Required fields are marked *