ചാടി എഴുനേറ്റു നിന്നവൾ ചോയ്ച്ചു.,….
” കൂൾ ബേബി കൂൾ….. നീ കെട്ടുന്നെങ്കിൽ കെട്ടി പോകാൻ എനിക്ക് യാതൊരു ഒബ്ജെക്ഷനും ഇല്ലന്ന്…. കെട്ടിയാലും നീ എന്റെ കൂടെ കാണുമല്ലോ പിന്നെ എനിക്ക് എന്ത് പ്രശ്നം…. ഇതൊക്കെ ലൈഫിലെ ടെണിംഗ് പോയിന്റ് അല്ലെ മോളുസേ…. ലെറ്റ് ഇറ്റ് ബി….. ”
” നിനക്ക് ശെരിക്കും ഒന്നും അറിയാത്തതാണോ അതോ അങ്ങനെ നടിക്കുന്നതോ…… ”
” എന്താടി…. ”
” നിനക്ക്……നിനക്കപ്പൊ ഞാൻ ഇല്ലെങ്കിലും പ്രശ്നമില്ലേ….. ”
അവളുടെ തൊണ്ട ഇടറി… എനിക്കത് കൃത്യമായി മനസ്സിലാകുകയും ചെയ്തു….. എന്നാൽ ഞാൻ അതൊന്നും ഭാവിക്കാതെ തുടർന്നു…..
” അയ്യോ ബേബി നീ കെട്ടി പോയാലും ഞാൻ നിന്നെയോ നീ എന്നെയോ ഉപേക്ഷിക്കുന്നില്ലല്ലോ അങ്ങനെ ഇടയ്ക്ക് ആരെങ്കിലും വന്നാൽ തന്നെ മുറിഞ്ഞു പോകാനുള്ള ബന്ധമാണോ നമ്മുടേത്…. അല്ലല്ലോ പിന്നെ ഞാൻ എന്തിനു പേടിക്കണം എനിക്ക് യാതൊരു പേടിയില്ല… നിനക്ക് സമയമായി എന്ന് നിനക്ക് തോന്നിയാൽ നിനക്ക് കല്യാണം കഴിക്കാം അതിൽ ഞാൻ ഒബ്ജക്ഷൻ പറഞ്ഞിട്ട് കാര്യമില്ലല്ലോ പിന്നെ നീ പറയുന്നതിൽ ഒട്ടും ലോജിക് ഇല്ല…. നീയില്ലെങ്കിൽ എനിക്ക് പ്രശ്നമില്ലേ എന്നുള്ള ചോദ്യത്തിന് നീ ഇല്ലാതാകുന്നില്ലല്ലോ എന്നുള്ളതാണ് എന്റെ ഉത്തരം…. ”
ഞാൻ അവളുടെ നിൽപ്പ് ഒന്ന് വീക്ഷിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ എന്നോട് പറഞ്ഞു….
” ഓ അപ്പൊ ഞാൻ കെട്ടി പോകുന്നതിൽ നിനക്ക് ഒരു പ്രശ്നവും ഇല്ലല്ലോ ….. അപ്പൊ പിന്നെ അമ്മയോട് പറയാം എനിക്കീ കല്യാണത്തിന്
സമ്മതമാണെന്ന്….. ”
ആ നിന്ന നിൽപ്പിൽ തന്നെ എന്നെ നെഞ്ചിൽ വെള്ളിടി വെട്ടി…. ഞാൻ പ്രതീക്ഷിച്ചതൊന്നും അവൾ പറഞ്ഞത് മറ്റൊന്നും…..
” എന്തേ ഇപ്പോ ഓകെ അല്ലേ….. ”
എന്റെ ഭാവവും നിൽപ്പും കണ്ടവൾ ചോദിച്ചു….
” ഹേയ് ഞാൻ പറഞ്ഞതിന്റെ പേരിൽ അങ്ങനെ ഒരു തീരുമാനം എടുക്കണ്ട നന്നായിട്ട് ആലോചിച്ചു മതി….. ”
എന്റെ പതർച്ച പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു…..
” ഇല്ല നന്നായിട്ട് ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്…. ”
എനിക്ക് തറഞ്ഞു കയറി ഇവൾ ആയിട്ട് ഒന്നും പറയുന്ന ലക്ഷണമില്ല….. ശരി ഞാൻ തോറ്റു കൊടുക്കാം….. എന്തായാലും പറഞ്ഞേ പറ്റൂ ആരെങ്കിലും ഒരാൾ…….എനിക്ക് തോറ്റു ശീലമുള്ളത് കൊണ്ട് ഞാൻ ഞാൻ തന്നെ പറയാം എന്ന് ഉറപ്പിച്ചു……. ഒരർത്ഥത്തിൽ പറഞ്ഞാൽ അവളോട് മാത്രമേ എനിക്ക് തോൽക്കാൻ മനസ്സ് ഉണ്ടായിരുന്നുള്ളൂ……
അവളെ പിടിച്ച് നേരെ ബെഡിലേക്ക് തള്ളിയിട്ടു…… ഞാനും ചാടി അവളുടെ മേലെ കിടന്നു…. അവളെ വരിഞ്ഞുമുറുക്കി ഒന്നു തിരിഞ്ഞ് ഞാൻ അടിയിലും അവൾ എന്റെ മേലെയും ആയി……. അവൾ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല…….
” നിനക്ക് കെട്ടണോ…..? ”
ആ ചോദ്യം ചോദിക്കുമ്പോൾ തന്നെ ഞാൻ ഒന്നുകൂടി അവളെ വരിഞ്ഞുമുറുക്കി എന്നിലേക്ക് ചേർത്തിട്ടുണ്ടായിരുന്നു ഒരിഞ്ച് സ്ഥലം പോലും ഗ്യാപ്പ് ഇല്ലാത്ത വിധം ഇരു ശരീരങ്ങളും ചേർന്നിരുന്നു……..