” നീ എന്നെ വിട്ടു പോകല്ലേ ഡി നമുക്ക് ഒരുപാട് യാത്ര പോണ്ടേ അതൊക്കെ കഴിഞ്ഞ് നമ്മുടെ ആഗ്രഹങ്ങൾക്ക് തീർത്തിട്ടു മതി നിന്റെ കല്യാണം….. ”
” കോപ്പേ അതൊക്കെ പിന്നെ പോകാം ഒന്നും കഴിച്ചില്ലല്ലോ വാ ഞാൻ വാരി തരാം.., ”
” നീ എടുത്തിട്ട് വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം….. ”
അവൾ പോയി ആഹാരം ഒക്കെ എടുത്തോണ്ട് വന്നു….. ഞങ്ങൾ ഒരുമിച്ച് കഴിച്ചു…..എനിക്ക് അവളുടെ കൈകൊണ്ടുതന്നെ വാരി തന്നു…. അതിനുശേഷം നിഖിലയുടെ മാറ്റർ ഞങ്ങൾ പിന്നെ സംസാരിച്ചിട്ടില്ല അവൾ എന്തൊക്കെയോ പറഞ്ഞു സോൾവ് ചെയ്തു കാണണം….. അതിനുശേഷം പിന്നെയും വർഷങ്ങൾ മൂന്നു കടന്നുപോയി…..ഞങ്ങൾ പിന്നെ ഒന്നിന് വേണ്ടിയും തല്ലു കൂടിയിട്ടില്ല…… ഇതിനിടയ്ക്ക് എനിക്ക് പ്രൊമോഷൻ കിട്ടി അവൾ പഠിത്തം പൂർത്തിയാക്കുകയും ചെയ്തു… ഇതിനിടയിൽ ഞങ്ങൾ കുറേക്കൂടി അടുത്തു…. പക്ഷേ അത് പ്രേമമെന്ന ലെവലിലേക്ക് എത്തിയില്ല എന്ന് മാത്രം…. എത്തിച്ചില്ല എന്ന് പറയുന്നതാകും ശരി അങ്ങനെ ഒന്നും ഉണ്ടായിരുന്നിട്ടു കൂടി പുറത്തു കാണിച്ചില്ല എന്ന് പറയുന്നതാകും ഏറ്റവും ഉത്തമം….. എന്തൊക്കെ തന്നെയായിരുന്നാലും എന്നോടുള്ള പോസ്സസീവ്നെസ്സ് അവളോ അവളോടുള്ള പോസ്സസീവ്നെസ്സ് ഞാനോ ഒരിക്കലും വിട്ടുകൊടുത്തില്ല….
കവിളത്ത് ഒരു ചെറിയ അടികിട്ടിയപ്പോൾ തന്നെ ഞാൻ ഓർമയിൽ നിന്നുമുണർന്നു…..
അവളുടെ മേൽ ഉള്ള എന്റെ പിടുത്തം അയഞ്ഞു……..
എന്റെ മേലെ നിന്നും എഴുന്നേറ്റവൾ കൈ കുത്തി എന്റെ ഇടതു വശം ചേർന്നു കിടന്നു…..
” എന്തുവാ അലോയ്ച്ചങ്ങു കൂട്ടണെ….”
” ഞാനിങ്ങനെ പഴയ കാര്യങ്ങളൊക്കെ ആലോചിക്കുകയായിരുന്നു….. ”
” നീ എന്തെങ്കിലും ഒരു സൊല്യൂഷൻ പറയ്….. ”
എന്റെ നെഞ്ചിലിട്ട് മൃദുവായി അവൾ ഇടിച്ചു….
” അല്ല ഞാൻ എന്ത് പറയാനാ… ”
” പിന്നെ ഞാനാണോ……എന്നെ വിട്ടിട്ട് പോകല്ലേ…. ട്രിപ്പ് പോണം എന്നൊക്കെ പറഞ്ഞത് ഞാനാണോ….. ”
” എനിക്ക് പറയാൻ അല്ലെ പറ്റു… എത്ര നാളെന്നു വെച്ച നീ ഇങ്ങനെ നിക്കാൻ പോകുന്നെ കല്യാണം കഴിഞ്ഞും നമുക്ക് പോകാല്ലോ ഇതവിഹിതം ഒന്നുമല്ലല്ലോ നിന്റെ കെട്ടിയോൻ തടയാൻ വേണ്ടിട്ട്…. പോയി നിന്നുകൊടുക്കാനെ ഞാൻ പറയു പോയാൽ ഒരു ചായ കിട്ടിയ ഒരു ജീവിതം….. ”
അവൾക്കു കുറിക്ക് കൊള്ളാൻ പാകത്തിന് തന്നെ ഞാൻ മറുപടി കൊടുത്തു… കാരണം വേറൊന്നും കൊണ്ടല്ല , അവളെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്…. അവൾ വേറൊരാളുടെ സ്വന്തം ആകാൻ പോകുന്നു എന്ന് പറയുമ്പോൾ അവിടെ എന്റെ മരണമാണ്….. രസം എന്നാൽ ഇതൊന്നും തുറന്നു സംസാരിച്ചിട്ടില്ല എന്നതാണ് എന്നാൽ ഇഷ്ടമാണുതാനും……….. ഇനിയും വച്ച് നീട്ടാൻ വയ്യാത്തോണ്ട് അവളുടെ വായിൽ നിന്ന് വീഴുന്നെങ്കിൽ വീഴട്ടെ എന്നു വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്……
” വാട്ട് യു മീൻ ? ”