എന്നെ പേടിയോടെ നോക്കി കൊണ്ട് നിൽക്കെയാണ്.
ടീച്ചറേ ഇന്നും പേടി കൊണ്ട് ഉറങ്ങാതിരിക്കാൻ പോവേണാ…പിന്നെ അവസാനം ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരും.
അവൾ ഒന്നും മിണ്ടുന്നില്ല.
ടീച്ചറെ…. എന്താ മിണ്ടാത്തത്…എന്തെങ്കിലും പറ…
നിക്ക്.. പേടിയാണ് എന്നെങ്കിലും പറ. അതേയ് ഇങ്ങനെ പേടിക്കാൻ ഞാൻ വല്ല വന്യ മൃഗവുമാണോ….
എവിടെ ഒരനക്കവുമില്ല…
അതേയ് കട്ടിലിൽ വന്നു കിടന്നോ…. ഞാൻ ഒന്നും ചെയ്യില്ല….
വ്…വേണ്ട….
എടൊ ഞാൻ ഒന്നും ചെയ്യില്ല, ഇയാൾ ഇങ്ങനെ പേടിച്ചാലോ…ഒന്നുമില്ലെങ്കിൽ പത്തു നാൽപതു പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചർ അല്ലെ. വാ…വന്നു കിടന്നോ…ഇതും പറഞ്ഞോണ്ട് ഞാൻ മീരയുടെ അടുത്തേയ്ക്ക് പോയി.
വീണ്ടും ഇന്നലത്തെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു എന്നെ ഒന്നും ചെയ്യല്ലേ…
എടൊ തന്നെ ഞാൻ എന്ത് ചെയ്യാൻ.. ഇയാൾ മനുഷ്യനെ കളിയാക്കുവാണോ.. നാളെ ആവട്ടെ തന്റെ അച്ഛനോട് ചോദിക്കാം…. ഒരു മനുഷ്യനെ അപമാനിക്കുന്നതിനും ഒരു പരിധി ഇല്ലേ…
ഇതും പറഞ്ഞു ഞാൻ അവിടത്തെ വാതിൽ തുറക്കാൻ പോയി,
അവൾ പേടിയോടെ എന്നെ നോക്കുന്നുണ്ട്…കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.
മാറങ്ങോട്ട് …. ഞാൻ പുറത്ത് പോണു…. ആരെങ്കിലും ചോദിച്ചാൽ പറയാം ഇയാൾക്ക് എന്നെ പേടിയാണ് എന്ന്…
അവൾ എന്നെ തടഞ്ഞോണ്ട് പറഞ്ഞു…
വേണ്ട…ഞാൻ….. കട്ടിലിൽ കിടന്നോളാം….
അങ്ങനെ വഴിക്കു വാ…
എടൊ ഇയാൾ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്, ഞാൻ ഇയാളെ വല്ലതും ചെയ്തോ…
മിണ്ടാട്ടം ഒന്നുമില്ല. കരച്ചിൽ കേൾക്കാം…
അതെ ഈ കരച്ചിൽ ഒന്ന് നിർത്തൂ…ഞാൻ പുറത്ത് പോയി ഇയാളുടെ അച്ഛനെയും അമ്മയെയും കൂട്ടി വരണോ…
അതോടെ കരച്ചിൽ നിന്നു.. എന്നാലും ചെറിയ രീതിയിൽ എങ്ങലടി കേൾക്കാം…
പോയി കിടന്നോ…ഞാൻ ഇവിടെ കിടന്നോളാം.. ഞാൻ പുതപ്പും തലയിണയും എടുത്ത് താഴെ കിടന്നു.
മീര – ഞാൻ…. താഴെ കിടന്നോളാം…
അവിടെ കിടന്ന മതി, ഇന്നെങ്കിലും കിടന്നു ഉറങ്ങു..ആരെങ്കിലും അറിഞ്ഞാൽ എന്റെ ഭാര്യ എന്നെ പേടിച്ചു ഉറങ്ങാതെ കിടക്കയാണ് എന്ന്…ആലോചിച്ചിട്ട് തന്നെ തൊലി പൊളിയുന്നു.ഞാൻ എന്തെങ്കിലും ചെയ്തിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു.
മുകളിൽ നിന്നു വീണ്ടും കരച്ചിൽ കേൾക്കാം.
എടൊ ടീച്ചറെ കരയാതെ കിടന്നു ഉറങ്ങാൻ നോക്ക്. കരഞ്ഞു വല്ല അസുഖവും പിടിയ്ക്കും…ഇയാൾക്ക് അത്ര പേടിയാണെങ്കിൽ എന്നെ ദ ഈ കട്ടിലിൽ പിടിച്ചു കെട്ടിയിട്..,