നീ എന്തോന്ന് മീരേ…ഈ പറയുന്നത്. അയാൾക്ക് എന്ത് പ്രാന്ത…
അതെ അനിയേട്ടാ അവനു പ്രാന്ത…എന്നെ എന്നും തല്ലും…കാലന.. അവൻ
അവൾ എന്റെ നെഞ്ചിൽ ചാരി കരഞ്ഞു..ഞാൻ ആ കൈയെടുത്ത് ആ പൊള്ളിയ ഭാഗത്തു ഉമ്മ വച്ചു, എന്റെ മോളു കരയണ്ട.. അതൊക്കെ കഴിഞ്ഞില്ലേ…ഞാൻ തലമുടി തടവി കൊണ്ടിരുന്നു.
അവളുടെ കണ്ണീർ എന്റെ നെഞ്ചിൽ വീണൊണ്ടിരുന്നു, അത് എന്റെ ചങ്കിനെ പൊള്ളിച്ചോണ്ടിരുന്നു.
മതിയെടോ കരഞ്ഞത്, നമ്മുക്ക് ഡ്രസ്സ് മാറണ്ടേ…. ഞാൻ ഒരു മാക്സി എടുത്തിട്ട് കൊടുത്തു…
മാക്സി എനിക്ക് ഇഷ്ടമല്ല , മീര പറഞ്ഞു..
എനിക്കറിയാം, എനിക്കും താൻ മാക്സി ഇടുന്നത് ഇഷ്ടമല്ല, പക്ഷെ വേറെ ഡ്രസ്സ് ഇടാൻ പറ്റണ്ടേ..നാളെ ഞാൻ പോയി കുറച്ചു പാവടേം ഉടുപ്പും എടുത്തോണ്ട് വരാം.
ഉടുപ്പ് വേണ്ട…പാവാട മാത്രം മതി, അനിയേട്ടന്റെ ഉടുപ്പ് മതി.
എന്തൊക്കെ കാണണോ എന്തോ.. അണിയേട്ടനെ പേടി, അണിയേട്ടന്റെ ഉടുപ്പ് പേടി ഇല്ലേ…
പൊ…നിക്ക് അനിയേട്ടനെ പേടി ഇല്ല …. പക്ഷേ ഉടുപ്പൊക്കെ ഊരുമ്പോൾ മറ്റവൻ ചെയ്തത് ഓർമ വരും, അതാ ഞാൻ കരയുന്നത്.
വാ…നമ്മുക്ക് റൂമിൽ പോകാം…
ഞാൻ അവളെ എടുത്തോണ്ട് റൂമിൽ ആക്കി,അടുക്കളയിലേക്ക് നടക്കാൻ പോയ എന്നെ…. അവൾ വിളിച്ചു.
അനിയേട്ടാ ഇവിടെ ന്റെ കൂടെ ഇരിക്കൂ..
രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കിയില്ല മീരേ..
എനിക്ക് വിശപ്പില്ല, എന്റെ അടുത്ത് ഇരുന്ന മതി.
ശരി , പിന്നെ രാത്രി കിടന്നു വിശക്കുന്നു എന്ന് പറയല്ലേ…
ഇല്ല.
ഞാൻ അവളുടെ അടുത്തിരുന്ന് തല മുടിയിൽ തടവികൊണ്ടിരുന്നു.
അല്ല മീരേ ഈ തലയിലെ കെട്ട് മാറ്റി വേറെ കെട്ടണ്ടേ…
കുറച്ചു കഴിഞ്ഞു മതി, അനിയേട്ടൻ ഇവിടെ കിടന്നോ…
ഞാനും കൂടി കിടന്നു, അവൾ എന്നോട് ചേർന്ന് കിടന്നു ഇടതു കൈ വിരൽ എന്റെ മുഖത്ത് കൂടി ഓട്ടികയാണ്.,
എന്താണ് ഇന്ന് ഒരു സ്നേഹം ഒക്കെ.., പേടി പോയോ..
അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്ത് കൂടി വിരൽ ഓടിച്ചു നടന്നു, എന്റെ മീശയിൽ കൂടി വിരൽ ഓടിച്ചപ്പോൾ ഞാൻ വിരലിൽ ഒരു കടി കൊടുത്തു.
ആ…ന്നെ കടിക്കല്ലേ…ഞാൻ മിണ്ടൂല്ല
മീരേ…മീരേ….
മിണ്ടാട്ടം ഒന്നുമില്ല.
ഇങ്ങനെ മിണ്ടാതെ കിടക്കാൻ ആണെങ്കിൽ ഞാൻ പോണു.