അതേയ് കരഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കാം …ഒരു ഫ്രണ്ട് ആയി കണ്ട് മറുപടി പറഞ്ഞാൽ മതി…ഭർത്താവ് ആയി കാണേണ്ട.. എന്താ ഇയാളുടെ പ്രശ്നം….. ആദ്യ ഭർത്താവ് വലിയ ഉപദ്രവം ആയിരുന്നോ.. .
മ്…. ന്നെ എപ്പോഴും തല്ലും…
ആ…അതൊക്കെ പോട്ടെ…ടീച്ചർ ഇനി പേടിക്കണ്ട ഞാൻ പാവമല്ലേ..
മ്…
ഇന്നലെ ടീച്ചർ കരഞ്ഞപ്പോൾ എനിക്ക് വല്ലാതായി. സത്യത്തിൽ ഞാൻ പേടിച്ചു പോയി.
അതോടെ മീര എന്റെ നെഞ്ചിൽ നിന്നു തല ഉയർത്തി എന്നെ നോക്കി…
ഇനി ടീച്ചറിന് ഞാൻ ചെയ്യുന്നത് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്നോട് പറഞാ മതി, അല്ലാതെ നിക്ക് പേടിയാണ് എന്ന് പറയണ്ട, ടീച്ചർ അങ്ങനെ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഞാൻ ഏതോ ക്രൂരൻ ആണ് എന്നും ഇയാളെ ഞാൻ കൊല്ലാൻ കൊണ്ട് പോകെ ആണെന്നുമാ….
അവൾ കിടന്നു ചിരിച്ചു.
അയ്യോ ചിരിക്കേണ്ട…. ഇയാൾ എന്നെ ഒരു ഫ്രണ്ട് ആയി കണ്ട മതി, അല്ലാത്തോണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്. ടീച്ചർക്ക് തോന്നുന്നുണ്ടോ ടീച്ചർ ഇഷ്ടമല്ല എന്ന് പറയുന്ന എന്തെങ്കിലും ഞാൻ ചെയ്യുമെന്ന്.
മീര – എന്നാ ഞാൻ എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം പറയട്ടെ..
ഞാൻ – ടീച്ചറെ ഉപേക്ഷിച്ചു വേറെ ആരെയെങ്കിലും കെട്ടുന്നത് ആണെങ്കിൽ വേണ്ട.
മീര – അതൊന്നുമല്ല ഇത് വേറെ…പറയട്ടെ…
പറഞ്ഞോ..
എന്നെ ഇനി ടീച്ചറെ എന്ന് വിളിക്കണ്ട…മീരേ എന്ന് വിളിച്ച മതി, അതാ നിക്ക് ഇഷ്ടം.എന്റെ നെഞ്ചിൽ തല വച്ചു കൊണ്ട് പറഞ്ഞു.
ഇത്രേയുള്ളൂ…ഇതിനാണോ ടീച്ചർ കിടന്നു അല്ല മീര കിടന്നു ഉരുണ്ടു കളിച്ചത്.
പിന്നെ ഇങ്ങനെ ഇരുന്ന മതിയ ജോലിക്ക് പോകണ്ടേ….
അങ്ങനെ ഞാനും മീരയും തമ്മിൽ വല്ലാതെ അടുത്തു. മീരയ്ക് ഇപ്പൊ ഞാൻ ഇല്ലാതെ പറ്റില്ല, എന്നോട് ഓരോന്ന് പറഞ്ഞു കളിയാക്കാനും എന്നെ നുള്ളാനും മാന്തനും ഒക്കെ തുടങ്ങി. പക്ഷെ സെക്സ് മാത്രം അകന്നു നിന്നു. ഇവളുടെ മുൻ ഭർത്താവ് കാലമാടൻ ഇവളെ എന്ത് ചെയ്തോ എന്തോ…
ചോദിക്കുന്നതിനും ഇല്ലേ ഒരു പരിധി, അതിനെ കുറിച്ച് ചോദിക്കുമ്പോൾ അവളുടെ മുഖം കറുക്കും. പിന്നെ കരയാൻ തുടങ്ങും അത് കൊണ്ട് അങ്ങനത്തെ സംസാരം ഒക്കെ ഞാൻ നിർത്തി, സെക്സ് ഇല്ലെന്നേ ഉള്ളൂ അവൾ എന്നെ സ്നേഹിച്ചു കൊല്ലേണ്…എനിക്ക് അത് മതി, അവൾക്ക് വീട്ടിൽ പോകാൻ ഇഷ്ടമില്ല, ദീപയുടെ അമ്മയും കുത്ത് വാക്ക് പറയാനും എന്തിന് തല്ലാൻ പോലും മടിക്കില്ല അത്ര. അതിനിടയ്ക്ക് ദീപ ഗർഭിണി ആണെന്നും അറിഞ്ഞു, അത് കേട്ടപ്പോൾ മീരയ്ക്ക് ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ സങ്കടമായി, ഇടയ്ക്ക് ഇടയ്ക്ക് പറയും ദീപയ്ക്ക് മൂന്ന് മാസ്സായി.. കുഞ്ഞു അവളെ പോലെ സുന്ദരൻ ആവുമോ , ആണ് കുഞ്ഞവും.. എന്നൊക്കെ…
അതെ ഇയാൾക്ക് പേടി ഇല്ലായിരുന്നു എങ്കിൽ നമ്മുക്കും ആയേനെ..
അത് കേട്ടത്തോടെ അവൾ കരഞ്ഞു കൊണ്ട്, ഞാൻ അന്നേ പറഞ്ഞില്ലേ വേറെ കെട്ടിക്കോളാൻ….