ഞങ്ങളുടെ ആവശ്യത്തിനുള്ള പണം അമ്മുമ്മയുടെ കയ്യിൽ കൊടുക്കും. അങ്ങനെ 8മാസത്തോളം കടന്നുപോയി. ഞങ്ങളുടെ ബന്ധത്തിൽ പെട്ട ഒരു പയ്യന്റെ വിവാഹ നിശ്ചയം പ്രമാണിച്ചു അമ്മുമ്മയുടെ ആങ്ങളമാരും (കാരണവന്മാർ) അവരുടെ ഭാര്യമാരും മറ്റും വന്നു അന്ന് അവർ ഞങ്ങളുടെ വീട്ടിൽ ആയിരുന്നു താമസം. അന്ന് അത്തായതിനു ശേഷം എല്ലാരും ഒത്തുകൂടി കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള പൊക്കിനെ പറ്റിയായിരുന്നു ചർച്ച. വയസ്സ്കാലത്തു കൊച്ചച്ചന്റെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലും വേണം എന്നായിരുന്നു എല്ലാരുടെയും അഭിപ്രായം. എന്റെയും അമ്മയുടെയും ഭാവി കൂടെ കരുതിയായിരിക്കണം. അവർ പറഞ്ഞത് ഞാനും അമ്മയും കൊച്ചച്ചന്റെ കയ്കളിൽ സുരക്ഷിതരായിരിക്കും അത്കൊണ്ട് അമ്മയും കൊച്ചച്ഛനുമായുള്ള വിവാഹം നടത്താം എന്ന്.
എല്ലാരേയും ഞെട്ടിപ്പിക്കുന്ന ഒരു ആശയം ആയിരുന്നു അത്. അമ്മയ്ക്ക് കൊച്ചച്ഛനെക്കാൾ പ്രായ കൂടുതൽ അല്ലെന്നും. ഇതൊക്കെ നാണക്കേട് അല്ലെന്നും ഒക്കെ ചോദ്യം ഉയർന്നു. എന്നാൽ അവരുടെ കല്യാണം നടക്കണം എന്ന് തന്നെ ആയിരുന്നു അമ്മുമ്മയുടെ ആഗ്രഹം.
അമ്മുമ്മ : വയ്യാതെവരുമ്പോൾ ഒരു താങ്ങു വേണം. അതിന് അവർ ഒരുമിച്ചു ചേരുന്നതാണ് നല്ലത്.
മറ്റുള്ളവരും അതിനെ അനുകൂലിച്ചു. ആദ്യമൊന്നും കൊച്ചച്ഛനും അമ്മയും അതിന് സമ്മതിച്ചിരുന്നില്ല. എന്നാൽ അമ്മുമ്മയുടെയും മറ്റുള്ളവരുടെയും നിരന്തരമായുള്ള നിർബന്ധതിനോടുവിൽ അവർ സമ്മതിച്ചു. ഭാവി ജീവിത്തെ കുറിച്ച് ഒക്കെ പറഞ്ഞു അവർ എന്നെയും അവരുടെ തീരുമാനത്തെ ശെരിവെപ്പിച്ചു ഇത് ആയിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ വഴിതിരിവ്.
അങ്ങനെ എല്ലാരും കൂടെ കല്യാണത്തിനുള്ള സമയം നിശ്ചയിച്ചു. അടുത്തുള്ള ഒരു അമ്പലത്തിൽ വെച്ച് ചെറിയ ഒരു ചടങ്ങ് അതായിരുന്നു ഉദ്ദേശം. ഇത് എല്ലാം തീരുമാനിച്ചെങ്കിലും അമ്മയും കൊച്ചച്ഛനും തമ്മിൽ സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല. നിശ്ചയിച്ച ദിവസം രാവിലെ കുറച്ചു ബന്ധുക്കളും അയലത്തുകാരും വീട്ടിൽ ഒത്തുകൂടി. അമ്മുമ്മയും മറ്റും ചേർന്ന് അമ്മയെ പുതിയ ഒരു സെറ്റ് സാരി ഉടുപ്പിച്ചു കൂടാതെ കുറച്ചു വരവ് ആഭരണങ്ങൾ അണിയിച്ചും മുല്ലപ്പൂ ചൂടിച്ചും ഒന്ന് ഒരുക്കി.
കൊച്ചച്ചൻ ഒരു വെള്ള ഷർട്ടും മുണ്ടും ആണ് ഇട്ടിരുന്നത്. അങ്ങനെ അമ്പലത്തിൽ ചെന്ന് ചെറിയ ചടങ്ങുകളോടെ കൊച്ചച്ചൻ അമ്മയുടെ കഴുത്തിൽ താലികെട്ടി. അത് കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ വളരെ സന്തോഷവതി ആയി. എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലെത്തി. ഞങ്ങളുടെ അയൽവാസികളായ രണ്ട് ആന്റിമാർ ഒഴിച്ച് ബാക്കി എല്ലാരും പോയി കഴിഞ്ഞിരുന്നു. കൊച്ചച്ചൻ വീട്ന് പുറത്ത് ഇരിക്കുന്നു. അമ്മുമ്മ അടുക്കളയിലാണ്. അമ്മയും ആന്റിമാരും റൂമിൽ ഉണ്ട്.