ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Posted by

നാട്ടിലധികമറിയാത്ത നിങ്ങളുടെ ബന്ധം പോലും ഞാൻ അറിഞ്ഞു എങ്കിൽ നിനക്ക് ഊഹിക്കാം ഞാൻ ഇതിലെത്ര മുന്നിലാണ് എന്ന്.””അത് സാറിന്റെ വിഷയമാണ്,എന്റെ അല്ല.സാർ ചിലതറിയാൻ വേണ്ടി വന്നു.ഞാൻ എനിക്കറിയുന്ന മറുപടി നൽകി,അത്രമാത്രം.”

“നിന്നെ തൂക്കിയെടുത്ത് കൊണ്ടു പോവാൻ അറിയാഞ്ഞിട്ടല്ല.ഇപ്പോൾ അതിനുള്ള സമയമായിട്ടില്ല.ചില സംശയങ്ങളും സാഹചര്യ തെളിവും കൊണ്ട് നിന്നെ പൊക്കിയാൽ നീ ഊരും,എനിക്കതറിയാം.

സമയമാകുമ്പോൾ ഞാൻ വരും,
അന്ന് തിരികെ പോകുബോൾ നീയും കൂടെ ഉണ്ടാവും.നാരായണന് പോലും നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.”

“സാറ് ഞൊട്ടും.”അത്ര നേരം മുറിക്ക് ഉള്ളിൽ മറഞ്ഞുനിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന വീണയുടെ ശബ്ദം വിക്രമന്റെ ചെവിയിലെത്തി.അവൾ പുറത്തെക്ക് വന്നിരുന്നു.അയാൾക്ക് മുന്നിൽ നിന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിൽ അത് പറയുമ്പോൾ മാധവനടക്കം ഒന്ന് നടുങ്ങി.അത്രക്ക് ഖനമുള്ള,അർത്ഥം വച്ചുള്ള വാക്കുകൾ.

“ഇത്രയും ശൗര്യം വേണോ പെങ്ങളെ?’

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്.ഇത്രയും വേണോ എന്ന്?പിന്നെ ഞങ്ങളുടെ കാര്യം
അത് ഞങ്ങള് നോക്കിക്കൊളാം.
നാട്ടുകാരുടെ ഇഷ്ട്ടത്തിനല്ല ഞങ്ങൾ ജീവിക്കുന്നതും. സാറ് ചെല്ല് സാറെ.”

“എംപയർ ഗ്രൂപ്പിന്റെ പിൻബലവും, കൂടെ മാധവനെപ്പോലെ ഒരാളും, എന്തിനും പൊന്ന ഇരുമ്പൻ സുരയും,
ദാ പിന്നെ ഇവനെയും ഒക്കെ കണ്ട്
അധികം തിളപ്പ് വേണ്ട പെങ്ങളെ.
ഇവർക്കൊന്നും ചില സമയം രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല.”

“നിങ്ങൾ പറഞ്ഞല്ലൊ……..എംപയർ ഗ്രൂപ്പ്‌.അത് തന്നാ എന്റെ ബലം.അത് തകർക്കാൻ തണ്ടെല്ല് പോര സാറിന്.
മുട്ടാൻ നിന്നാൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇവന്റെ രോമം തൊടാൻ പോലും സാറിന് കഴിയില്ല. അത് എന്റെയുറപ്പ്.വന്ന കാര്യം കഴിഞ്ഞെങ്കിൽ ചെല്ല് സാറെ.”വീണ
വിക്രമന്റെ വാക്കുകളെ പുച്ഛിച്ചു തള്ളി.

അധികം നിക്കാതെ വിക്രമനിറങ്ങി.
തന്റെ സംശയങ്ങൾ അതുപോലെ തന്നെ നിൽക്കുന്നു എന്നതയാളെ നിരാശനാക്കി.ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ അപ്പോഴും ആശിച്ചുപോയിരിക്കും.
വെറും ഫോൺ കോളുകളുടെയും കാൾ ഹിസ്റ്ററിയുടെയും ബലത്തിൽ ഉള്ള തന്റെ എടുത്തുചാട്ടത്തെ സ്വയം പഴിച്ചുകൊണ്ട് വിക്രമൻ ജീപ്പ് മുന്നോട്ടെടുത്തു.നിലവിൽ ഒറ്റ നോട്ടത്തിൽ സംശയിക്കാമെങ്കിലും
കിട്ടിയ തെളിവുകൾക്കൊപ്പം ബലം ഉള്ള എന്തെങ്കിലും ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന സാമാന്യ തത്വം മറന്നതാണ് തന്റെ പിഴവെന്ന് വിക്രം തിരിച്ചറിയുകയായിരുന്നു.

മുന്നോട്ട് എങ്ങനെയെന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് ഡ്രൈവ് തുടർന്ന വിക്രമൻ തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്തതും ഞെട്ടിത്തരിച്ച്
ബ്രെക്കിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു.

കൃത്യമായി കാച്ചിക്കുറുക്കിയുള്ള ശംഭുവിന്റെ മറുപടി മാധവന് തൃപ്തി നൽകുന്നതായിരുന്നു എങ്കിലും അവസാനം സംഭവിച്ചത് വിക്രമന് എന്തെങ്കിലും സംശയത്തിന് ഇട നൽകുമോ എന്നും അയാൾ ശങ്കിച്ചു.
*****
കോശിയും പീറ്ററും എസ് പിയുടെ മുന്നിലാണ്.കത്രീന ഐ പി എസ്……

Leave a Reply

Your email address will not be published. Required fields are marked *