സാറാ : നിങ്ങളുടെ ജീവിതം കൊറെയൊക്കെ എനിക്കും മനസ്സിലാകുന്നുണ്ട്.. ട്ടോ… ഒരുമിച്ചുള്ള പോക്കും വരവും എല്ലാം….
അത് ശരിക്കും എനിക്കൊരു ഷോക്ക് ആയിരുന്നു. കാര്യം ഞാൻ എല്ലാ ആഴ്ചയും അനുവിനെ വീട്ടിൽ ആക്കാറുണ്ട് എങ്കിലും എപ്പോഴും പരിസരം ഞങ്ങൾ വീക്ഷിക്കുമായിരിന്നു. പക്ഷെ സാറാ മാഡം എങ്ങനെ അറിഞ്ഞു എന്നതിൽ ശരികും ഞാൻ ഞെട്ടി, അതിനേക്കാൾ ഏറെ എന്നെ ഭയപ്പെടുത്തുന്നതായിരുന്നു അടുത്തതായി അവര് പറഞ്ഞത്… മാഡം എന്റെ ടേബിളിൽ ഇരുന്നു.. എന്നോടായി പറഞ്ഞു…
സാറാ : ഡാ എന്താണ് ഉദ്ദേശം….
ഞാൻ : എന്താണ് മാം പറയുന്നത്…
സാറാ : ഡാ മതി, അനു മാഡം ഈ കൊല്ലമാണ് കോളേജിൽ വന്നത്, അതിനു മുന്നേ നിന്നെയും നിന്റെ കുരുത്തം കെട്ട ഗ്രൂപ്പിനെയും നിലനിർത്തി പോന്നത് എന്റെ ഒക്കെ സപ്പോർട്ട് കൊണ്ടാണ്. അതുകൊണ്ട് കൂടുതൽ ഒളിക്കാതെ കാര്യം പറ…
ഞാൻ : (ആകെ പരുങ്ങി) ഇല്ല മാം അങ്ങനെ ഒന്നും ഇല്ല…
അപ്പോഴേക്കും അവിടെയൊക്കെ കുട്ടികൾ വരാൻ തുടങ്ങി. മാം എന്നോട് അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു. ലൈബ്രറിയിൽ നിന്നും പുറത്തിറങ്ങി ഞാൻ സാറാ മാമിന്റെ കൂടെ നടന്നു…
സാറാ മാം : ഫൈസി… നിയാണ് വീക്ക് എൻഡിൽ അനുഷ മാടത്തെ വീട്ടിൽ കൊണ്ടു ആക്കുന്നത് എന്ന് എനിക്കറിയാം, പേടിക്കേണ്ട ഇത് അനു തന്നെ ആണ് എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷെ നിനക്കറിയാല്ലോ നിന്റെ അവസ്ഥ. എന്തെങ്കിലും ചെറിയ ഒരു കംപ്ലയിന്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് ഇവിടെ ഉള്ളവർ. പ്രത്യേകിച്ച് ശിവ സർ… അതിനു നിങ്ങളായി ഒരു വഴി ഉണ്ടാക്കി കൊടുക്കരുത്. അത് നിന്നെക്കാൾ ഏറെ അനുവിനെ ബാധിക്കും മനസ്സിലായല്ലോ….
സാറാ മാം വളരെ സീരിയസ് ആയാണ് അത് പറഞ്ഞത്. എനിക്കും അതിന്റെ ഗൗരവം മനസ്സിലായി…
ഞാൻ : ok മാം…
സാറാ മാം : പിന്നേ ഞാൻ പ്രിൻസിപ്പൽ സർനോട് സംസാരിച്ചിട്ടുണ്ട്. ഫുട്ബാൾ ടീമിൽ നിന്നെ തിരിച്ചെടുക്കുന്ന കാര്യം, ഉറപ്പില്ല. പക്ഷെ എന്നാലും ഒരു ചാൻസ് ഉണ്ട്. അതുകൊണ്ട് അത് വരെ ഇനി കച്ചറക്കൊന്നും നിൽക്കണ്ട, മാത്രമല്ല ശിവ സിറിന്റെ മുന്നിൽ നിന്നെ കണ്ടു പോകരുത്…. മനസ്സിലായല്ലോ….
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി ആ വാക്കുകൾ…..
ഞാൻ : താങ്ക്സ് മാം…. ഇന്ന് മുതൽ ഞാൻ നന്നായി… സത്യം….
സാറാ : ശരി.. ആ പിന്നേ, വേറെ ഒരു കാര്യം വീണ്ടും ഞാൻ നിന്നെ ഓർമിപ്പിക്കുകയാണ്. ശിവ സർനു അനുവിന്റെ മേൽ ഒരു കണ്ണുണ്ട്. സൊ ഒരു തരത്തിലും ഇപ്പോൾ ഒരു പ്രശ്‌നത്തിനും പോയേക്കരുത്. നിങ്ങളെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു എന്ന് അനുവിനെ കുറിച്ച് ഇപ്പോൾ തന്നെ ഒരു സംസാരം ഉണ്ട്. ഞാൻ കൂടെ ഉള്ളത് കൊണ്ട് അവർക്ക് വേറെ സംശയം ഒന്നും ഇല്ല…. നീ ആയിട്ട് എല്ലാം കുളമാക്കരുത്. സ്വയം കുഴി തൊണ്ടരുത്.
എനിക്ക് വീണ്ടും അത്ഭുദ്ധമായി, സാറാ മാഡം എന്നെയും സോജോയെയും എപ്പോഴും സപ്പോർട്ട് ചെയ്യാറുണ്ട്. പല പ്രശ്നങ്ങളിൽ നിന്നും ഊരാൻ സഹായിക്കാറുമുണ്ട്. പക്ഷെ ഇതിപ്പോ ഒരു റിലേഷൻ ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…….
++++++++++++++++