ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

Posted by

അനു : കോടതി മിക്കവാറും അവളെ ദേവന്റെ കൂടെ പറഞ്ഞയക്കും. ഒരു പെൺകുട്ടിയെ വളർത്താൻ വേണ്ട സാഹചര്യമോ സാമ്പത്തികമോ ഇല്ല എന്ന കാരണം ആണ് അവര് കോടതിയിൽ നിരത്തിയിട്ടുള്ളത്…

മകളെ നഷ്ടമാകൻ പോകുന്ന ഒരു അമ്മയുടെ വേദന അവളിൽ നിറഞ്ഞിരുന്നു. അനു എനിക്കൊരു അത്ഭുദ്ധമായി തോന്നി. ഇത്രത്തോളം വിഷങ്ങളും സങ്കടങ്ങളും ചുമന്നു ജീവിക്കുമ്പോഴും ചിരിക്കാൻ കഴിയുന്ന അവളുടെ കഴിവിൽ എനിക്ക് അസൂയ തോന്നി. ഒപ്പം എനിക്കും അനു ഒരു പാഠപുസ്തകം ആവുന്നു. എന്റെ സ്വഭാവ രൂപീകരണം അനുവിലൂടെ നടക്കുന്നു.

ഞാൻ അനുവിനെ ആശ്വസിപ്പിച്ചു….

ഞാൻ : ഓഓഓഓ…. ശരി അത് നമുക്ക് അപ്പോൾ നോക്കാം ഇനിയും സമയമുണ്ടല്ലോ ഇപ്പോൾ എനിക്ക് പോകാനുള്ള സമയാമായി. ഇനിയും ഞാൻ ഇവിടെ നിന്നാൽ ശ്യാമള ചേച്ചി അടക്കം സകലരും നിന്നെ സംശയിക്കും. തത്കാലം പണിയുണ്ടാക്കേണ്ട

അനു എന്റെ കൂടെ കാർ വരെ വന്നു. ഞാൻ കാറിന്റെ ഡിക്കി ഓപ്പൺ ചെയ്തു വലിയ ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അവൾക്കു കൊടുത്തു. അനു ഒന്ന് ഞെട്ടി… എന്നെ നോക്കി….

ഞാൻ : don’t വറി.. ഞാൻ ജ്യോൽസ്യൻ ഒന്നും അല്ല.. പക്ഷെ എനിക്ക് പലപ്പോഴും നല്ല ഭാഗ്യം ഉണ്ടാവാറുണ്ട്. അത് കൊണ്ടാണല്ലോ ഞാൻ നിന്നെ കണ്ടുമുട്ടിയത് പോലും കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ തീരുമാനിച്ചതാണ്. ഇനി വരുമ്പോൾ ആരാധനക്ക് കുറച്ചു ചോക്ലേറ്റ് വാങ്ങണം എന്ന്… അതിപ്പോ പിറന്നാളിന് കൊടുക്കാൻ പറ്റി…. നാളെ അവൾക്കു കൊടുത്തേക്ക്… പിന്നേ മറ്റൊരു കാര്യം, എങ്ങനെ എന്നൊന്നും എന്നോട് ചോദിക്കരുത്, വക്കീലിന്റെ നമ്പർ എനിക്ക് മെസ്സേജ് ചെയ്യ് എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…. ഇതിപ്പോ എന്റേം കൂടി ആവിശ്യം ആണല്ലോ… എന്നാൽ ഞാൻ പോട്ടെ….

അനു എനിക്കൊരു ഉമ്മ തന്നു…. ഞാൻ കാർ എടുത്തു. പോകാൻ സമയം അനു വീണ്ടും വന്നു ഞാൻ വിന്ഡോ താഴ്ത്തി….

അനു : പിന്നേ ശ്യാമള ചേച്ചിയെ നീ പേടിക്കേണ്ട ട്ടോ… ചേച്ചി എന്റെ സെറ്റ് ആണ്. അത് ഞാൻ നിനക്ക് വഴിയേ കാണിച്ചു തരാം….

അത് പറയുമ്പോഴുള്ള അനുവിന്റെ ചിരി, അതെനിക് വല്ലാത്തൊരു അനുഭൂതി ആണ് നൽകിയത്. വീണ്ടും നിഗൂഢത… അനു എന്തോ മറക്കുന്നു. പക്ഷെ അതൊരു കുറ്റകരമായ ഒന്നല്ല എന്നാൽ ഒരു വശപിശക്കു ഉണ്ട് താനും….. എന്തായാലും ഞാൻ കാർ എടുത്തു തിരിച്ചു…….

“ഹലോ…….. ഇതാരാണിത്……”

പെട്ടന്നുള്ള ശബ്ദം കേട്ടു ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു….
മുന്നിൽ സാറാ മാഡം, അനുവിന്റെ ഹോസ്റ്റൽ റൂംമേറ്റ്…

സാറാ മാഡം: ഓഹോ അപ്പോൾ പുസ്തകം വായിക്കുകയല്ല അല്ലെ, സ്വപ്നം കാണുകയാണ് കാമുകൻ….

ഞാൻ : അയ്യോ മാം…. അങ്ങനെയല്ല…

സാറാ : അങ്ങനെ അല്ലന്നോ… പിന്നേ എങ്ങനെ ആണ്? സസ്പെൻഷൻ കഴിഞ്ഞു ആളെ കാണാനേ ഇല്ലല്ലോ…..

എനിക്കൊന്നു ചിരിക്കാനെ കഴിഞ്ഞോള്ളൂ….

സാറാ : പണ്ടായിരുന്നു എങ്കിൽ ഗ്രൗണ്ടിൽ ഉണ്ടാവുമായിരുന്നു… ആ പരിസരത്ത് കാണരുത് എന്ന് പറഞ്ഞത് കൊണ്ടാണോ ഇവിടെ ലൈബ്രറിയിൽ….

ഞാൻ : മാം……. എങ്ങനെയെങ്കിലും ജീവിച്ചോട്ടെ….

Leave a Reply

Your email address will not be published. Required fields are marked *