ഹിബ എന്നെ ഒന്ന് പുണർന്നു. ഞങ്ങൾക്കിടയിൽ ഇത് സാധാരണയാണ്. വീട്ടിലേക്ക് കയറിവരുമ്പോഴുള്ള കെട്ടിപ്പിടുത്തം. പക്ഷെ ഇന്ന് അവളെന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി വെച്ചു. അതെനിക് മനസ്സിലായില്ല. അതും ദീപ്തിയുടെ മുന്നിൽ വെച്ചു കൊണ്ടായിരുന്നു. ദീപ്തി എന്നെ നോക്കി ഒന്ന് ചിരിച്ചു. വളരെ സന്തോഷം കലർന്ന ഒരു ചചിരി….
ദീപ്തി : എന്നാൽ ശരി… ഞാൻ പോകട്ടെ… നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല.
ഞാൻ : ഹേയ് അങ്ങനെ ഒന്നും ഇല്ല…
ഹിബ : കണ്ടോ ഞാൻ പറഞ്ഞില്ലേ ദീപ്തി, വേണേൽ സ്വർഗത്തിൽ കാട്ടുറുമ്പിനു കൂടുവരെ പണിയും ഞങ്ങൾ … അല്ലെ ഫൈസി.
എനിക്ക് ശരികും കാര്യങ്ങൾ മനസിലായില്ലെങ്കിലും ഞാൻ അവരോടൊപ്പം കൂടാൻ തീരുമാനിച്ചു.
ഞാൻ : അതിനെന്താ… എന്തിനാ വേറെ കൂട് പണിയുന്നത്, നമ്മളുടെ കൂട്ടിൽ തന്നെ തങ്ങാമല്ലോ…..
ഹിബ : ആഹാ….
ദീപ്തി: അയ്യോ മതി മതി, കെട്ടിയോനും കെട്ടിയോളും കൂടി എന്നെ തിന്നത്… ഞാൻ ഒരു പാവമാണേ, ഞാൻ പൊക്കോളാമേ….
ഞാൻ : ഹേയ് ചുമ്മാ, എന്തെങ്കിലും കഴിച്ചിട്ട് പോകാം…
ഹിബ : അതിനു നമ്മളുടെ ഭക്ഷണമൊന്നും അവർക്കു പിടിക്കില്ലല്ലോ ഫൈസി…
ദീപ്തി : പൊന്നു ഹിബ, നീ ഇവിടെ വന്നതിനു ശേഷം നിന്റെ കൂടെ കൂടി ഞാൻ കൊറേ പുതിയ പഠിത്തങ്ങൾ ഒക്കെ പഠിക്കുന്നുണ്ടല്ലോ…. ഇതും കൂടെ വേണോ…. അച്ഛനെങ്ങാൻ അറിഞ്ഞാൽ….
ഞാൻ: അച്ഛൻ അറിഞ്ഞില്ലങ്കിൽ കൊഴപ്പമില്ല അല്ലെ….
ദീപ്തി : ഫൈസീ…. നിങ്ങൾ രണ്ടുപേരും ഒരേ പോലെ ആണ്… ഇനി ഇവിടെ നിന്നാൽ ശരിയാവില്ല,……. ശരി എന്നാൽ ഞാൻ പോവാന് നാളെ കാണാം…
ദീപ്തി പോയി
ഞാൻ : എന്തുവാടി രണ്ടും കൂടെ വല്ലതും ഒപ്പിക്കുന്നുണ്ടോ….
ഹിബ : ഒന്നും ഇല്ലേ…. ഒറ്റക്കിരുന്നു ബോർ അടിച്ചപ്പോ വിളിചതാ….
ഞാൻ : എനിക്ക് നിന്നെ അത്ര വിശ്വാസം പോരാ…… ഈ ഇടെയായി നിനക്ക് ബോറടി കുറച്ചു കൂടുന്നുന്നുണ്ട്…
അതിനു ഹിബ ഒന്ന് ചിരിച്ചു.
ഭക്ഷണം കഴിച്ചു ഹിബ കിടന്നു. എനിക്ക് കുറച്ചുബ്കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതെല്ലാം തീർത്ത് കിടക്കാൻ ഒരുങ്ങി ഹിബ കുറെ സമയമായി മൊബൈലിൽ കളിക്കുന്നുണ്ട്. ഇടയ്ക്കു മൊബൈൽ നോക്കി ചിരിക്കുണ്ട്. പന്തികേടുകളുടെ അങ്ങേ അറ്റമായി. അനുവിന്റെ ഡയറി വായിച്ചു കഴിഞ്ഞ ശേഷം അവൾ ആകെ മാറുകയാണ്. പെട്ടന്നുള്ള ഹിബയുടെ പല ആഗ്രഹങ്ങളും എനിക്ക് അത്ഭുതം നൽകി. പക്ഷെ അവൾ വായിച്ചത് എന്നോടൊപ്പമുണ്ടായിരുന്ന അനുവിന്റെ ലൈഫിലെ ഒരു ഭാഗം മാത്രമാണ്.
അതായത് ഞാനും അനുവും എന്തെല്ലാം ചെയ്തു എന്നത് മാത്രം, അതിനെല്ലാം മറ്റൊരു വശമുണ്ട്. എന്തിനു ചെയ്തു എന്ന വശം. അത് പക്ഷെ ഹിബ അറിയുന്നില്ല. അങ്ങനെ അറിയാതിടത്തോളം ഒരു പക്ഷെ ഹിബ വഴിതെറ്റി സഞ്ചരിക്കാൻ സാധ്യതയുണ്ട്. എന്തായാലും ആദ്യം ഹിബ എന്താണ് ഉദ്ദേശിക്കുന്നത്, എന്താണ് ഞാൻ അറിയാതെ ചെയ്യുന്നത് എന്ന് അറിയണം. അതിനുള്ള ഒരു വഴി കണ്ടെത്തണം…
ഞാൻ ഹിബയെ കിടക്കാൻ വിളിച്ചു. ഹിബ മൊബൈൽ ഫോൺ മാറ്റിവെച്ചു വന്നു കിടന്നു. എന്റെ നെഞ്ചിൽ തല ചായ്ച്ചു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ഹിബ കിടന്നു….