ഞാൻ ഹിബയുടെ മൊബൈലിൽ വിളിച്ചു. ഒന്ന് റിങ് ആയപ്പോഴേക്കും അവൾ ഫോൺ എടുത്തു.
ഹിബ : ഹലോ…..
ഞാൻ : നീ എവിടെ, ഞാൻ വീടിനു പുറത്തുണ്ട്…
ഹിബ : അള്ളോ… ദാ വരുന്നു…
ഞാൻ വാതിലിൽ കാത്തു നിന്നു. ഒരു മൂന്നു നാല് മിനുട്സ് ആയിക്കാണും ഹിബ വന്നു വാതിലിൽ തുറന്നു. ഹിബയുടെ മുടിയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നു. ഒരു ഉറക്കച്ചടവുള്ള പോലെ,
ഹിബ : ഫൈസി… സോറി ഞാൻ ഒന്ന് ഉറങ്ങിപ്പോയി… ഡോർ ഞാൻ അറിയണ്ട ലോക്ക് ചെയ്തിരുന്നു….
ഞാൻ : അത് സാരമില്ല…
ഞാൻ അകത്തു കയറി അടുക്കളയിൽ പോയി മൺകൂജയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചു. കുടിച്ചു ഒന്ന് തിരിഞ്ഞതും അടുക്കള വാതിലിലെ ലോക് തുറന്നു കിടക്കുന്നു. അതിലെനിക്ക് ഒരു പന്തികേട് തോന്നി. മാത്രമല്ല സാദാരണ ഞാൻ വന്നു കഴിഞ്ഞാൽ ഹിബ എന്റെ പുറകിൽ വരാറുണ്ട്. പക്ഷെ ഇന്ന് അവൾ നേരെ ബെഡ് റൂമിലേക്കാണ് പോയത്. അതും കൂടെ എന്നിൽ ഒരു ചെറിയ സംശയം വർധിപ്പിച്ചു.
ഹിബ : ഇങ്ങളെന്താ ഈ സമയത്ത്…
അടുക്കളയിൽ ആലോചിച്ചു നിൽക്കുന്ന എന്നെ ഉണർത്തിയത് അവളുടെ ആ ചോദ്യം ആയുയരുന്നു.
ഞാൻ : ഏ…. എന്താ???
ഹിബ : (വളരെ സ്വാഭാവികമായി തന്നെ അവൾ പെരുമാറുന്നു) ഇങ്ങൾ എന്താടോ ഈ സമയത്ത്??? സാധാരണ വരാറില്ലല്ലോ ന്നു….
ഹിബയുമായി സംസാരിക്കാൻ ആണ് ഞാൻ വന്നത്, പക്ഷെ ഇപ്പോൾ എനിക്കതിനു പറ്റുന്നില്ല. കാരണം ഹിബ എന്തോ എന്നിൽ നിന്നും ഒളിക്കുന്നുണ്ട്. ഒരുപക്ഷെ അവൾക്കതു വളരെ എളുപ്പമാണ്. കൺഫ്യൂസ്ഡ് ആയി നിൽക്കുന്ന എന്റെ മനസ്സിനെ കബളിപ്പിക്കാൻ പെട്ടന്ന് കഴിയും. അപ്പോൾ അതെന്താണെന്ന് കണ്ടുപിടിക്കണം എന്നിട്ട് മതി ബാക്കി കാര്യങ്ങൾ സംസാരിക്കുന്നത് എന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ : ഹേയ് ഒന്നുല്ല ചുമ്മാ വന്നതാടോ… വരാൻ പാടില്ലേ…
ഹിബ : ഹെഹെ ഞാനും വെറുതെ ചോദിച്ചതാണേ……
കുറച്ചു സമയം സംസാരിച്ചതിന് ശേഷം ഞാൻ ഉച്ചയൂൺ കഴിച്ചു വീണ്ടും പോകാൻ ഒരുങ്ങി.
ഹിബ : ഞാൻ ചിലപ്പോൾ സാവിത്രി അമ്മയുടെ കൂടെ ഒന്ന് പുറത്തു പോകും ട്ടോ…
ഞാൻ : ആഹ്ഹ് ശരി….
എന്റെ മനസ്സ് സംശയങ്ങൾ കൊണ്ട് നിറഞ്ഞു…. എന്താണ് ഇവിടെ സംഭവിച്ചിരിക്കുക? അവൾ ഉറങ്ങുകയായിരുന്നു എങ്കിൽ പെട്ടന്ന് തന്നെ, റിങ് ആയപ്പോഴേക്കും കാൾ അറ്റന്റ് ചെയ്തത് എങ്ങനെ? അടഞ്ഞിരുന്ന അടുക്കള വാതിലിൽ എങ്ങനെ തുറന്നു…
കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല… സ്റ്റേഷനിലേക്ക് പോയി… ഒന്ന് രണ്ട് കേസുകൾ നോക്കാനുണ്ട്. അതെല്ലാം തീർക്കണം. രാത്രി 10 ആയിക്കാണും വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പൂമുഖത്തു ഹിബയും ദീപ്തിയും ഇരുന്ന് സംസാരിക്കുന്നു. രണ്ട് പേരും നല്ല സന്തോഷത്തിലാണ്. ഞാൻ കാർ പാർക്ക് ചെയ്തു അങ്ങോട്ട് നടന്നു.