🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഇനി ഈ തള കുട്ടിയുടെ കാലിലും കാപ്പ് കൈയ്യിലുമായി അണിയിച്ചു കൊടുക്കണം…

പൂജിച്ചെടുത്ത കാപ്പും തളയും രാവണിന് നേർക്ക് നീട്ടി യജ്ഞാചാര്യൻ അങ്ങനെ പറഞ്ഞതും രാവൺ ദേഷ്യം കടിച്ചമർത്തി ഇരുന്നു… ഒന്നുകൂടി ആ കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതും ഉള്ളിലുറഞ്ഞ ദേഷ്യമടക്കി രാവൺ ആ താലം കൈയ്യിൽ ഏറ്റുവാങ്ങി….താലത്തിലിരുന്ന കാപ്പ് കൈയ്യിലെടുത്ത് ത്രേയയുടെ മുഖത്തേക്ക് നോക്കുമ്പോ അവനെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു ത്രേയ…

യജ്ഞാചാര്യന്റെ നിർദ്ദേശ പ്രകാരം കൈയ്യിലിരുന്ന കാപ്പ് അവനവളുടെ വലത് കൈയ്യിലേക്ക് അണിയിച്ചു കൊടുത്തു…അതണിയിക്കുമ്പോ ഇരുവരുടേയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു…ആ കാഴ്ച പാൽപ്പായസം കുടിച്ച സന്തോഷത്തിൽ ആസ്വദിച്ച് കാണുകയായിരുന്നു ത്രിമൂർത്തികൾ….
ത്രേയയുടെ കൈയ്യിലേക്ക് കാപ്പണിയിച്ച് ഉയർന്ന രാവൺ താലത്തിൽ നിന്നും തള കൂടി കൈയ്യിലെടുത്തു…. അപ്പോഴേക്കും വൈദേഹിയുടെ നിർദ്ദേശ പ്രകാരം നിമ്മിയും,പ്രിയയും ത്രേയയ്ക്കടുത്തേക്ക് നടന്നു ചെന്ന് ത്രേയയുടെ പാവാടയുടെ തുമ്പ് കണങ്കാൽ പൊക്കം വരെ ഒന്നുയർത്തി വച്ചു കൊടുത്തു…

വെണ്ണപോലെ വെളുത്ത ആ കാൽപ്പാദങ്ങൾ കണ്ടതും രാവണിന് ശരിയ്ക്കും ഒരു കൗതുകം തോന്നി…. പാദസരങ്ങളില്ലാതെ ഒഴിഞ്ഞു കിടന്ന ആ പാദങ്ങൾ അവനെ മധുരമുള്ള പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി….
________________________________________

*രാവൺ… എന്റെ പിറന്നാളിന് നീ എനിക്ക് എന്ത് സമ്മാനമാ തരാൻ പോകുന്നത്…???
കുളപ്പടവിലിരുന്ന് കൊണ്ട് വെള്ളത്തിൽ കാലിട്ടടിച്ച് ത്രേയ അത് ചോദിയ്ക്കുമ്പോ അവളുടെ മടിയിൽ തലചായ്ച്ച് കിടക്കുകയായിരുന്നു രാവൺ….

ഈ രാവൺ തന്നെ നിനക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റല്ലേ…നീ എന്നെ മൊത്തമായും അങ്ങെടുത്തോടീ…

രാവണതും പറഞ്ഞൊന്ന് ചിരിച്ചതും ത്രേയ അവനെ കലിപ്പിച്ചൊന്ന് നോക്കി മടിയിൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു…

ഡീ…ഡീ…അടങ്ങിയിരിക്കെടീ…
രാവണതും പറഞ്ഞ് അവളുടെ കൈകളെ തടുത്തു വച്ചു….

ഇനി ഈ ഒരു പ്രശ്നത്തിന്റെ പേരിൽ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട..നീ പറ…എന്ത് ഗിഫ്റ്റാ നിനക്ക് വേണ്ടത്…എന്ത് വേണമെങ്കിലും പറഞ്ഞോ..എത്ര expensive ആയതാണെങ്കിലും നിന്റെ രാവൺ വാങ്ങി തന്നിരിക്കും…

അയ്യേ…എന്റെ b’day gift ഞാൻ പറഞ്ഞിട്ടാണോ നീ എനിക്ക് വാങ്ങിച്ചു തരുന്നത്… അതൊക്കെ ഞാൻ പ്രതീക്ഷിക്കാതെ വാങ്ങി തരണ്ടേ മിസ്റ്റർ ഹേമന്ത് രാവൺ….

നീ expect ചെയ്യാത്ത ഗിഫ്റ്റൊക്കെ ഞാൻ സമയം കിട്ടുമ്പോഴൊക്കെ തന്നോളം…ആദ്യം നിനക്ക് വേണ്ട ഗിഫ്റ്റ് ഏതാണെന്ന് പറയെടീ….

അത് കേട്ടതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ അവളുടെ ആഗ്രഹം പറയാൻ തുടങ്ങി…

രാവൺ…..!!!!
അവളൽപം കൊഞ്ചലോടെ അവനെയങ്ങനെ വിളിച്ചതും അവനത് അതേ ടോണിൽ തന്നെ മൂളി കേട്ടു…

എനിക്കേ………….
എനിക്കൊരു പാദസരം വാങ്ങി തര്വോ രാവൺ…
ഒരുപാട് തിളക്കമുള്ള…നിറയെ കല്ലുകൾ പതിപ്പിച്ച, നടക്കുമ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന ഒരു പാദസരം…

ത്രേയ അങ്ങനെ പറഞ്ഞതും രാവൺ തല തിരിച്ച് അവൾക് നേരെ നോട്ടം പായിച്ചു കിടന്നു…

ഇതെന്താ ഒരു പാദസരം…..അതും കല്ല്
പതിപ്പിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *