എല്ലാവരും എത്തിയെങ്കിൽ പൂജ ആരംഭിക്കാം ന്താ….???
യജ്ഞാചാര്യൻ വൈദിയോട് അങ്ങനെ ചോദിച്ചതും അയാള് ചുറ്റും ത്രേയയെ പരതി…
ത്രേയ…അവളെവിടെ..??വൈദേഹി പോയി ത്രേയേ കൂട്ടീട്ട് വാ…
വൈദീടെ ആ പറച്ചില് കേട്ട് വൈദേഹി ത്രേയയെ വിളിക്കാനായി സ്റ്റെയർ കയറാൻ ഭാവിച്ചതും അവള് താഴേക്ക് നടന്നു വന്നതും ഒരുമിച്ചായിരുന്നു…..
ഹാ…മോള് റെഡിയായോ…!!!
വൈദേഹി അതും പറഞ്ഞൊന്ന് ചിരിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് നടന്നു… വൈദേഹിയുടെ ആ പറച്ചില് കേട്ട് രാവണിന്റെ കണ്ണുകൾ പെട്ടെന്ന് ത്രേയയുടെ മുഖത്തിന് നേരെ പാഞ്ഞു… യാദൃശ്ചികമായി ത്രേയയ്ക്ക് നേരെ നീണ്ട ആ കണ്ണുകൾ പിന്വലിക്കാൻ ആകാത്ത വിധം അവിളിൽ തന്നെ ഒതുങ്ങി…. മറ്റെല്ലാം മറന്നു കൊണ്ട് രാവണിന്റെ നോട്ടം ത്രേയയിലേക്കും അവൾ ധരിച്ചിരുന്ന ദാവണിയിലേക്കും വലംവച്ചുകൊണ്ടിരുന്നു….അവന് ആ നിമിഷം ത്രേയയെ ആ പഴയ ത്രേയായി തോന്നുകയായിരുന്നു….ഭംഗിയിൽ വളച്ചെഴുതിയ പുരികക്കൊടികളും,കൂവള മിഴികളും,ചെഞ്ചുണ്ടുകളും അവനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി…
കസവിന്റെ ആ ദാവണി അവൾക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… അതിനൊപ്പം അണിഞ്ഞിരുന്ന ഓർണമെന്റ്സ് അവളുടെ ഭംഗി എടുത്ത് കാട്ടി… ഒരുനിമിഷം സ്വയം മറന്ന് അവനവളെ തന്നെ നോക്കി നിന്നു…..
ഭാര്യയാവാൻ പോകുന്ന പെണ്ണിനെ ഇങ്ങനെ വായിനോക്കുന്നത് മോശമാണ് സാർ…
ഒരു മയത്തിനൊക്കെ നോക്ക്….
അച്ചുവിന്റെ ആക്കിയുള്ള ആ വർത്തമാനം കേട്ടതും രാവൺ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവളിൽ നിന്നുള്ള നോട്ടം പിന്വലിച്ചു…. അപ്പോഴാണ് അഗ്നിയും ശന്തനുവും അച്ചുവും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസിലായത്…അവരുടെ മുന്നിൽ നാണംകെടാതിരിക്കാനായി അവൻ വീണ്ടും മുഖത്ത് സ്ഥായീഭാവമായ കലിപ്പ് ഫിറ്റ് ചെയ്ത് നിന്നു….
അപ്പോഴേക്കും വൈദേഹി ത്രേയയെ ഹോമകുണ്ഡത്തിനരികെ എത്തിച്ചിരുന്നു….
ഹാ.. എല്ലാവരും എത്തി സ്വാമി…ഇനി ആരംഭിക്കാം…
വൈദിയങ്ങനെ പറഞ്ഞതും യജ്ഞാചാര്യൻ ഒന്ന് തലയാട്ടി കേട്ടു…
പൂവള്ളിയിൽ പരമ്പരാഗതമായി നടത്തി വരുന്ന പൂജയായിരുന്നു അത്..രാവണുമായുള്ള ത്രേയയുടെ വിവാഹം ഒരു തന്ത്രമാണെങ്കിൽ കൂടി പൂവള്ളിയിൽ മംഗള കർമ്മങ്ങൾ നടക്കും മുമ്പ് ഇന്ദ്രാവതിയെ തൃപ്തിപ്പെടുത്താനായി ഇന്ദ്രാവതി പൂജ നടത്തേണ്ടതുണ്ട്….. വിവാഹം നടക്കും മുമ്പ് ഹോമകുണ്ഡത്തിൽ നെയ്യ് സമർപ്പിച്ച് വരൻ വധുവിന്റെ കാലിൽ തള അണിയിക്കുകയും കൈയ്യിൽ കാപ്പ് കെട്ടുകയും ചെയ്യുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്…
പൂജ ആരംഭിച്ചതും വൈദേഹി തന്നെ രാവണിനേയും ത്രേയയേയും ഹോമകുണ്ഡത്തിനരികിലെ ആവണപ്പലകയിലേക്ക് കൊണ്ടിരുത്തി…ത്രേയ രാവണിന്റെ മുഖത്തേക്ക് നോക്കി എങ്കിലും രാവണവൾക്ക് മുഖം നല്കാതെ മുന്നിലെ അഗ്നിയിലേക്ക് തന്നെ നോട്ടം പായിച്ചിരുന്നു….
യജ്ഞാചാര്യൻ മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലി പൂജ ആരംഭിച്ചതും എല്ലാവരും ഭക്തിയോടെ അതിന് സാക്ഷിയായി നിന്നു….
ദാ..ഈ നെയ്യ് രണ്ടു പേരും ഒരുമിച്ച് അഗ്നിയിലേക്ക് സമർപ്പിയ്ക്ക്…
യജ്ഞാചാര്യൻ നീട്ടിയ ദ്രവ്യം വാങ്ങാൻ രാവണും ത്രേയയും ആദ്യമൊന്ന് മടിച്ചു… പിന്നെ പതിയെ ഇരുവരും മുഖത്തോട് മുഖം നോക്കിയ ശേഷം ഒരുപോലെ കൈനീട്ടി തളികയിലെടുത്ത ആ ദ്രവ്യം കൈയ്യിൽ വാങ്ങി…രാവണിന്റെ കൈക്കുള്ളിൽ അമർന്നിരുന്ന ത്രേയയുടെ കൈയ്യിനെ ഇരുവരും ഒരുപോലെ ഉറ്റുനോക്കിയിരുന്നു…
ഇനി സമർപ്പിയ്ക്കാം…
യജ്ഞാചാര്യൻ പറഞ്ഞത് കേട്ട് തളികയിലിരുന്ന നെയ്യ് രാവണും ത്രേയയും ഒരുമിച്ച് ആ അഗ്നിയിലേക്ക് സമർപ്പിച്ചു….