🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

എന്റെ ഭർത്താവിന് സ്നേഹിക്കാൻ മാത്രമല്ല…ഒന്ന് ഉപദ്രവിക്കാൻ തോന്നുമ്പോഴും നിന്നു തരാൻ ഞാനല്ലേയുള്ളൂ ഇവിടെ…. എന്റെ ഒരു വിധിയേ…ത്രേയ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് രാവൺ പല്ല് ഞെരിച്ച് നിന്നു…. പെട്ടെന്നാണ് ഊർമ്മിളയും വേദ്യയും ഡോറ് തള്ളി തുറന്നു കൊണ്ട് അവിടേക്ക് എത്തിയത്….അവരെ കണ്ടതും രാവണും ത്രേയയും ഒരുപോലെ അവരിലേക്ക് നോട്ടം പായിച്ചു നിന്നു….

വന്നപാടെ ഇരുവരും ഒരുപോലെ ചുറ്റുപാടും അമ്പരപ്പോടെ കണ്ണോടിച്ചു നിന്നു…
ചുറ്റിലും രാവണും ത്രേയയും നിറഞ്ഞു നില്ക്കുന്ന ആ ദൃശ്യം കണ്ടതും വേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….

രാവൺ മോനേ…നീ അറിഞ്ഞു കൊണ്ടാണോ ഈ പരിഷ്കാരങ്ങൾ…???

ഊർമ്മിള അതും ചോദിച്ച് രാവണിനും ത്രേയയ്ക്കും നേരെ നടന്നടുത്തതും ത്രേയ രാവണിന്റെ പിടി അയച്ചെടുക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു…. ഒരുനിമിഷം ഊർമ്മിളയുടെ നോട്ടം രാവൺ ബലമായി പിടി മുറുക്കി വച്ചിരുന്ന ത്രേയയുടെ കൈയ്യിലേക്ക്  പോയി…

അത് കണ്ടിട്ടും വലിയ കൂസലൊന്നും കൂടാതെ രാവൺ അവളുടെ കൈയ്യിനെ ഇടം കൈയ്യാൽ മുറുകെ പിടിച്ചു നിന്നു…വേദ്യയ്ക്ക് ആ കാഴ്ച കണ്ടതും പക ആളിക്കത്താൻ തുടങ്ങി…

എന്താ മോനേ ഇതൊക്കെ…. എന്താ ഈ റൂം ഇങ്ങനെ…???
നീ ഇവൾടെ വാക്കുകളിൽ വിശ്വസിച്ചു തുടങ്ങിയോ…???

ഊർമ്മിളാന്റി എന്താ ഈ പറഞ്ഞു വരുന്നത്…എനിക്കൊന്നും മനസിലാകുന്നില്ല..

രാവൺ അല്പം അലസമായി പറഞ്ഞു നിർത്തി…

ഈ റൂമിന്റെ കാര്യമാ ഞാൻ പറഞ്ഞത്…

ഇത് ഞാനറിഞ്ഞു കൊണ്ടല്ല.. എല്ലാം ഇവൾടെ പ്ലാനുകളുടെ ഭാഗമാ…

രാവൺ ചുറ്റിലുമുള്ള ഓരോ ഫോട്ടോസിനേം ഉള്ളിലടക്കി പിടിച്ച ദേഷ്യത്തോടെ നോക്കി…

ഹോ… അപ്പോ മഹാറാണീടെ പരിഷ്കാരങ്ങളാണ് ഇതൊക്കെ ല്ലേ…ഇനിയും എന്തൊക്കെയാണാവോ മനസിൽ തീരുമാനിച്ചു വച്ചിരിക്കുന്നത്….

ഊർമ്മിള പറയുന്നത് കേട്ട് ത്രേയ അവരെയും വേദ്യയേയും മാറിമാറി നോക്കി നിന്നു…

ഒരു പരിഷ്കാരത്തിന്റെ ബാക്കി പത്രമല്ലേ എന്റെ കുഞ്ഞിന്റെ കവിളിൽ കരിനീലിച്ച് കിടക്കുന്നത്… ഇത്രയും ആയ സ്ഥിതിക്ക് മഹാറാണീടെ ഈ പുതിയ നീക്കങ്ങൾക്ക് എന്റെ വക ഒരു സമ്മാനം തരാതിരിക്കുന്നത് മോശമല്ലേ…. അതുകൊണ്ട് ദേ രാവണിന്റെ മുന്നിൽ വെച്ച് നിന്റെ കരണത്ത് ഞാൻ തരാൻ പോക്വാ അതിനുള്ള മറുപടി….

ഊർമ്മിള പറയുന്നത് കേട്ടതും രാവണിന്റെ നോട്ടം ഊർമ്മിളയ്ക്ക് പിന്നിൽ നിന്ന വേദ്യയിലേക്ക് പോയി…ഒരുതരം വിജയച്ചിരിയോടെ നില്ക്ക്വായിരുന്നു അവൾ….അതിനിടയിലും ത്രേയ അവന്റെ കൈപ്പിടിയിൽ നിന്നും അവളുടെ കൈ വലിച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു….

കനലെരിയുന്ന മിഴികളോടെ നിന്ന ഊർമ്മിള ത്രേയയുടെ കരണം ലക്ഷ്യമാക്കി കൈ  ആഞ്ഞ് വീശിയതും ത്രേയ അവളുടെ മുഖം രാവണിന്റെ നെഞ്ചിലേക്ക് തിരിച്ചു പിടിച്ചു…. തനിക്ക് നേരെ നീണ്ട പ്രഹരം ഏറെ നേരം കഴിഞ്ഞിട്ടും അവളുടെ കവിളിൽ പതിയാത്തത് കാരണം ത്രേയ മെല്ലെ മുഖമുയർത്തി ഊർമ്മിളയെ ഒന്ന് നോക്കി….

ത്രേയയെ അത്ഭുതപ്പെടുത്തി കൊണ്ട് ഊർമ്മിളയുടെ ശക്തിയേറിയ കരങ്ങളെ വലത് കൈയ്യാൽ തടുത്ത് നില്ക്ക്വായിരുന്നു രാവൺ…
ദേഷ്യം കത്തിയെരിയുന്ന കണ്ണുകളോടും വരിഞ്ഞു മുറുകിയ കരങ്ങളോടും അവൻ അവരെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന കാഴ്ച ത്രേയയെ അത്യന്തം അമ്പരപ്പിച്ചു…അവളാ ഞെട്ടലോടെ തന്നെ രാവണിന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *