അങ്ങനെ റൂം ക്ലീൻ ചെയ്യലും കുട്ടികളോടുള്ള വർത്തമാനവും ഒക്കെയായി സമയം ഒരുപാട് കടന്നു പോയി…. അതിനിടയിൽ രാവണിന്റെ വരവൊന്നും ഉണ്ടായില്ല…. എങ്കിലും ത്രേയ അതിനെ കാര്യമായി mind ആക്കാതെ സ്വന്തം ജോലികൾ ഓരോന്നും തീർത്ത് വച്ചു….നേരം ഇരുട്ടി തുടങ്ങിയതും ഒരു കുളിയൊക്കെ പാസാക്കി അവള് റൂമിലേക്ക് വന്നു… കുറേനേരം രാവണിന്റെ വരവും കാത്ത് റൂമിൽ തന്നെ ഇരുപ്പുറപ്പിച്ചു… എങ്കിലും അവന്റെ വരവൊന്നും ഉണ്ടായില്ല….
നേരം ഒരുപാട് ഇരുണ്ട് തുടങ്ങിയതും ത്രേയയുടെ ഉള്ളിൽ ചെറിയൊരു ടെൻഷനുടലെടുത്തു…. അവനെ വിളിച്ചന്വേഷിക്കാൻ തന്നെ മനസ്സിലുറപ്പിച്ചു കൊണ്ട് അവള് മൊബൈല് കൈയ്യിലെടുത്തു…രാവണിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് കുറേനേരം wait ചെയ്തിരുന്നു…ഹോ…കട്ട് ചെയ്തു ല്ലേ.. അപ്പോ ആള് ജീവനോടെ ഉണ്ട്…ഹാ അതറിഞ്ഞാ മതി…സ്വയം പിറുപിറുത്തു കൊണ്ട് അവളാ മൊബൈൽ ബെഡിലേക്ക് തന്നെയിട്ടു…ഷെൽഫിൽ നിന്നും ഒരു നെയിൽ പോളിഷ് എടുത്ത് ബെഡിൽ വന്നിരുന്ന് അത് വിരലിൽ തേയ്ക്കാൻ തുടങ്ങി….
ആ ജോലി ഭംഗിയായി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് റൂമിലേക്കുള്ള രാവണിന്റെ entry…അവനെ കണ്ടതും ത്രേയ കാര്യമായി mind ആക്കാതെ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തന്നെ concentrate ചെയ്തിരുന്നു….
____________________________
ഈ സമയം പോർച്ചിൽ രാവണിന്റെ കാർ വന്ന് നിന്നത് കണ്ട് ഹാളിൽ നിന്നും ഊർമ്മിളയുടെ റൂമിലേക്ക് പായുകയായിരുന്നു വേദ്യ…
അമ്മേ…ദേ ഹേമന്തേട്ടൻ വന്നു…
ഒരു കിതപ്പോടെ പറഞ്ഞു കൊണ്ട് ഊർമ്മിളേം വലിച്ച് അവൾ റൂമിന് പുറത്തേക്ക് നടന്നു…
അവളെ എനിക്ക് കാണണം…ആ ത്രേയയെ…രാവൺ മോന്റെ മുന്നിൽ വച്ചല്ലേ അവള് എന്റെ മോളെ തല്ലിയത്…അമ്മ കൊടുക്കാം അവൾക് അതിന്റെ മറുപടി…
ഊർമ്മിള രണ്ടും കല്പിച്ച് രാവണിന്റെ റൂം ലക്ഷ്യമാക്കി നടന്നു…
___________________________
ഇതെന്താടീ ഇതൊക്കെ…ആരോട് ചോദിച്ചിട്ടാ നീയെന്റെ റൂം ഇങ്ങനെ ആക്കിയത്….
രാവൺ ചുറ്റുമൊന്ന് കണ്ണോടിച്ചു… ഭിത്തിയുടെ നാലുപാടും അവളുടേയും അവന്റേയും ഛായാചിത്രങ്ങളായിരുന്നു.എല്ലാം ത്രേയ അവളുടെ കരവിരുതിൽ തീർത്തവയായിരുന്നു…
രാവണിന് അതെല്ലാം കണ്ട് അടിമുടി തരിച്ചു കയറി…അപ്പോഴും അവനെ mind ആക്കാതെ നെയിൽ പോളിഷും തേച്ചിരിക്ക്യായിരുന്നു ത്രേയ…
ത്രേയേ…..
രാവണിന്റെ അലർച്ച അവിടമാകെ മുഴങ്ങി…
ഹോ… ഒന്ന് പതിയെ പറ രാവൺ… എന്റെ കാതിന് തകരാറൊന്നുമില്ല…
ചുമ്മാ മനുഷ്യനെ ശല്യപ്പെടുത്താനായിട്ട് ഇറങ്ങിക്കോളും…
അതും കൂടി ആയതും രാവൺ നിന്ന നിൽപ്പിൽ വിറയ്ക്കാൻ തുടങ്ങി….
ഇത്രേം ചെയ്തു വച്ചതും പോര… എന്നിട്ടും നീ എന്നെ കളിയാക്ക്വാ ല്ലേ…
രാവൺ ഒരൂക്കോടെ അവൾക്കരികിലേക്ക് പാഞ്ഞടുത്ത് ബെഡിലിരുന്ന അവളുടെ കൈയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു നിർത്തി…
എന്താ രാവൺ ഇത്…ഞാനിത് ഇടാൻ സമ്മതിക്കില്ലേ നീ…
നീ എന്റെ കൈയ്യീന്ന് വാങ്ങിക്കൂട്ടാനാണോടീ ഇവിടേക്ക് വന്നത്…ഇത്രേം അടികൊണ്ടിട്ടും നിനക്ക് ഒരു പ്രോബ്ലോം ഇല്ലേ…
അടിയ്ക്കുന്ന നിനക്ക് അങ്ങനെ ഒരു വിചാരവും ഇല്ല… പിന്നെ കൊള്ളുന്ന ഞാനെന്തിന് പിന്മാറണം…