🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

കേട്ടാ മനസിലാകാത്ത തെറി വിളിയ്ക്കുമായിരിക്കും…അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട…

നിമ്മീടെ ആ പെനാൽറ്റി ഏറ്റതും അച്ചു പറഞ്ഞോണ്ട് വന്ന ആ ഒരു ഫ്ലോ അങ്ങ് പോയി…

ഡീ… നിനക്കെന്നെ ശരിയ്ക്കും അറിയില്ല… ഞാൻ തനി തറയാടീ തറ…

സ്വന്തം സ്വഭാവം ഇങ്ങനെ പാടി പുകഴ്ത്തണ്ട…
അച്ചുവേട്ടൻ തറ മാത്രമല്ല…ആ തറയില് കുഴി കുത്തി അതിനകത്ത് ഇരിക്കുന്നവനാന്ന് എനിക്ക് നന്നായിട്ടറിയാം…

ഹോ…അറിയാമോ…???
എന്നിട്ട് പിന്നെ എന്തിനാടീ വെള്ളപ്പാറ്റേ നീ ഈ കുഴീലോട്ട് വീഴാൻ ആഗ്രഹിക്കുന്നത്….???

അച്ചു ഒരൂക്കോടെ എഴുന്നേറ്റ് നിമ്മിയ്ക്ക് നേരെ പാഞ്ഞടുത്തു…

അതേ… എനിക്ക് പണ്ടേ കുഴിയിൽ വീഴുന്നത് ഭയങ്കര ഇഷ്ടാ..അതാ…

ആഹാ.. എങ്കില് നിന്റെ അച്ഛനോട് പോയി പറയെടീ രണ്ട് പശൂനെ വാങ്ങി തറവാട്ടിലെ തൊഴുത്തില് കൊണ്ട് കെട്ടാൻ…അതാകുമ്പോ നല്ല ഒന്നാന്തരം ചാണാക്കുഴിയില് ചെന്ന് ചാടാല്ലോ… അതെങ്ങനെയാ കുഴിയിലുള്ള ചാണകത്തേക്കാളുമല്ലേ അങ്ങേർടെ തലയ്ക്കകത്തുള്ളത്… അതുകൊണ്ടല്ലേ ഈ ഇനം product കൾ ഉണ്ടായത്…

ദേ എന്റെ പപ്പയെ പറഞ്ഞാലുണ്ടല്ലോ എന്റെ വിധം മാറും…

അച്ചൂന്റേയും നിമ്മീടെയും വഴക്ക് കേട്ടാണ് ശന്തനു അവിടേക്ക് വന്നു പെട്ടത്…

എന്താ ഇവിടെ…???
ആകെ അടിനാശം വെള്ളപ്പൊക്കം ആണല്ലോ…എന്താടാ അച്ചൂട്ടാ…

ദേ ഒരു ഝാൻസി റാണി ഇറങ്ങിയേക്ക്വല്ലേ… എന്നോട് വഴക്കിടാൻ…
അല്ലെങ്കിൽ തന്നെ നീ കണ്ടിട്ടുണ്ടോ ശന്തനു ഇവള് ഈ ചൂലൊക്കെ കൈ കൊണ്ട് തൊടുന്നത്…ഇത് മനപൂർവ്വം…എന്നെ ഉദ്ദേശിച്ച്…എന്നെ തന്നെ ഉദ്ദേശിച്ച്…എന്നെ മാത്രം ഉദ്ദേശിച്ച്…

ഹോ…അപ്പോ നിമ്മിക്കുട്ടി റൂം വൃത്തിയാക്കാൻ ഇറങ്ങിയതാല്ലേ…

ഓഹോ… അടിച്ചു വ്യാരാൻ…
എന്നിട്ട് നാക്കുകൊണ്ട് അടിച്ചു വാരിയതല്ലാതെ ഒരു നുള്ള് പൊടി പോലും ഈ ചൂലിൽ തൊട്ടിട്ടില്ല…

അല്ലെങ്കിലും ഇയാൾടെ റൂം വൃത്തിയാക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി…
ഞാൻ പോക്വാ…

നിമ്മി ചൂലും നിലത്തേക്കിട്ട് കലിപ്പിച്ച് പുറത്തേക്ക് നടന്നു…

അയ്യോ പോവ്വാന്നോ നിൽക്ക് ഒരു ബോഞ്ചി വെള്ളം കുടിച്ചിട്ട് പോകാം…ക്ഷീണം മാറും…

അച്ചൂന്റെ ആ പരിഹാസം കേട്ട് നിമ്മി വാതിൽപ്പടിയിൽ കൈ ചേർത്ത് അവന് നേരെ തിരിഞ്ഞു….

അതിയാൾടെ കെട്ട്യോൾക്ക് കൊണ്ടോയി കൊടുക്ക്…!!

ഡീ..ഡീ മ്യൂട്ടടിച്ച് തെറി വിളിക്കാതെ ചുണയുണ്ടേൽ നേർക്ക് നേരെ നിന്ന് ഉറക്കെ പറഞ്ഞിട്ട് പോടീ വെള്ളപ്പാറ്റേ…

നീ പോടാ അച്ചുപ്പൊട്ടാ…
നിമ്മി ഉറക്കെ അതും പറഞ്ഞ് ഓടിയതും അച്ചു അവളെ അടിക്കാനായി കൈയ്യോങ്ങി അവൾക് പിറകെ കൂടി… പക്ഷേ അവളപ്പൊഴേക്കും ആ ദേശം വിട്ടു പോയിരുന്നു…

തിരികെ റൂമിലേക്ക് തന്നെ വന്ന അച്ചൂനെ ചിരിയോടെ നോക്കി കാണുകയായിരുന്നു ശന്തനു…

എന്താടാ ഇതൊക്കെ…നീ എന്തിനാ അവളെ ഇങ്ങനെ കളിയാക്കുന്നേ…

ഏയ്…ഇത് ചുമ്മാ ഒന്ന് മൂപ്പിച്ചതല്ലേ… ഇവിടെ വന്നാൽ ഒരു നേരം പോക്കിന് അവളല്ലേയുള്ളൂ…
അപ്പോ ചുമ്മാ ഇങ്ങനെ കലികയറ്റിക്കോണ്ടിരിക്കും

ഇത് ചുമ്മാ നേരം പോക്കില് മാത്രേ അവസാനിക്ക്വോ… അതോ….

ശന്തനൂന്റെ അർഥം വച്ചുള്ള ആ ചോദ്യം കേട്ടതും അച്ചു മുഖത്തെ ചിരിയൊക്കെ മായിച്ച് ശന്തനൂനെ തന്നെ അടിമുടി ഒന്ന് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *