🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

മരിച്ചു പോയതായി റിപ്പോർട്ടുകളുമില്ല…എന്റെ ഊഹം ശരിയാണെങ്കിൽ അയാളിപ്പോഴും എവിടെയോ ജീവനോടെ ഉണ്ടായിരിക്കണം…
അയാളെ എങ്ങനെയെങ്കിലും കണ്ടെത്തിയാൽ ഈ കാര്യത്തിന് കൃത്യമായ വിശദീകരണങ്ങൾ ലഭിച്ചേക്കും…പിന്നെ ഒരാൾ പ്രേം ആണ്… ഇവിടുത്തെ നിത്യ സന്ദർശകൻ ആയിരുന്ന പ്രേം ഇവിടുത്തെ രണ്ട് ദുർമരണങ്ങൾക്ക് ശേഷം ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല…ആരാ അഗ്നീ ഈ പ്രേം..???കൺമണീടെ സംശയങ്ങൾ ഇരട്ടിച്ചു…

അവൻ….എന്റേയും രാവണിന്റേയും എതിരാളി എന്ന് വേണമെങ്കിൽ പറയാം…പണ്ട് മുതലേ ഞങ്ങളോട് എന്തൊക്കെയോ ശത്രുത വച്ചു പുലർത്തിയിരുന്ന ഒരാളായിരുന്നു അവൻ…
ഞങ്ങൾക്ക് എതിരാളിയാവാൻ വേണ്ടിയും ഈ തറവാട്ടിൽ കയറിക്കൂടാൻ വേണ്ടിയും അവൻ വേദ്യയുടെ Friend ആയി വേഷമണിഞ്ഞു…
അവന്റെ നീക്കങ്ങൾ വിജയം കണ്ടു… ഇപ്പോഴും അവര് തമ്മിൽ ആ friendship തുടരുന്നുമുണ്ട്… പക്ഷേ അന്നത്തെ സംഭവങ്ങൾക്ക് ശേഷം  അവൻ പിന്നീട് ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല എന്നു മാത്രം….

ഇതിപ്പോ ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ അഗ്നീ..അഗ്നി പറഞ്ഞത് ശരിയാണെന്ന് ഇപ്പോ എനിക്കും തോന്നുന്നു…

എന്ത്..???

എവിടെ തുടങ്ങണമെന്നേ…

ന്മ്മ…. അതൊക്കെ തുടങ്ങാം മിഴീ…നീയിപ്പോ അതാലോചിച്ച് ഇരിക്കാതെ കഴിയ്ക്കാൻ നോക്ക്….

അഗ്നി അതും പറഞ്ഞ് ഒരു നെടുവീർപ്പിട്ടിരുന്നു…
____________________________

അച്ചുവേട്ടാ റൂമീന്ന് ഒന്നിറങ്ങിയേ.. എനിക്ക് ഇവിടെയൊക്കെ അടിച്ചു വാരണം…

ചൂലിന്റെ പിൻഭാഗം ആഞ്ഞ് കൊട്ടി അച്ചൂന്റെ റൂമിന് മുന്നിൽ നിൽക്ക്വായിരുന്നു നിമ്മി…അവള് പറഞ്ഞതൊന്നും കേൾക്കാതെ ഹെഡ്ഫോണും ചെവിയിൽ വച്ച് മൊബൈലിൽ ഞോണ്ടി ബെഡിൽ കമഴ്ന്ന് കിടന്ന് കാലിട്ടടിക്ക്വാണ് അച്ചു….

ഈ പൊട്ടനെ വിളിച്ചാലും കേൾക്കില്ല..!!!

നിമ്മി റൂമിന്റെ മുന്നിൽ നിന്നൊന്ന് കലിതുള്ളി ഒരൂക്കോടെ അകത്തേക്ക് നടന്നു…

അച്ചുവേട്ടാ എഴുന്നേൽക്കാൻ…???

അച്ചൂനെ ഒന്ന് ഉലച്ചതും ബെഡിൽ കിടന്നു കൊണ്ട് തന്നെ തലചരിച്ച് അവൻ അവളെയൊന്ന് നോക്കി…

എന്താടീ പുല്ലേ നിനക്ക് വേണ്ടത്…
കലിപ്പിച്ച് അത്രയും പറഞ്ഞ് അവൻ മലർന്നു കിടന്നു… പാട്ട് കേട്ടു കൊണ്ടിരുന്ന ഹെഡ്ഫോൺ മെല്ലെ കഴുത്തിലേക്ക് ഇറക്കി വച്ചതും നിമ്മി ചൂലിൽ ആഞ്ഞ് രണ്ടടി കൂടി കൊടുത്തു…

എനിക്ക് വേണ്ടത് എന്താന്ന് വച്ചാൽ ഇയാളങ്ങ് തര്വോ…???

എന്നെ ചോദിക്കരുത്…പ്ലീസ് ഞാൻ തരില്ല…തരില്ല…തരില്ല…

അച്ചു അതും പറഞ്ഞ് ചെകുത്താൻ കുരിശ് കണ്ടപോലെ  ബെഡിലൂടെ പിന്നിലേക്ക് ഇഴഞ്ഞ് നീങ്ങി കിടന്നു…

ഹഹഹഹ…കോമഡീ…
ഞാനിപ്പോ സിരിച്ച് സത്തേനേ…!!!
ജാമ്പവാന്റെ കാലത്തുള്ള ചീഞ്ഞ കോമഡിയുമായി ഇറങ്ങിയേക്ക്വാ…പ്ഫൂ…

എന്താടി നിനക്ക് ഇത്ര പുച്ഛം… ഇതൊക്കെ എന്റെ ബാംഗ്ലൂരിലെ തരുണീ മണികളോട് പറഞ്ഞാലുണ്ടല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *