അവിടെ വീട്ടുവേലക്കാരിയ്ക്ക് എന്താ സ്ഥാനം….വെള്ളം ഗ്ലാസിലേക്ക് പകർന്നെടുക്കുന്നതിനടയിൽ അഗ്നിയുടെ നോട്ടം ഒരു പുഞ്ചിരിയോടെ കൺമണിയിലേക്ക് നീണ്ടു…അപ്പോ സ്വയം വേലക്കാരി എന്ന വിശേഷണം ഏറ്റെടുക്ക്വാ ല്ലേ…പിന്നെ എനിക്ക് വേറെ എന്ത് റോളാ അഗ്നീ ഈ തറവാട്ടിലുള്ളത്….
കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു…
ജീവതമേ ഒരു നാടകമാകുമ്പോ പല പല വേഷങ്ങളും കെട്ടിയാടേണ്ടി വരും മിഴി…
ഇപ്പോ വേലക്കാരി ആകുന്ന നീ നാളെ യജമാന ആയെന്നും വരാം…
അതുകൊണ്ട് ഇത്തരം വിശേഷണങ്ങളൊന്നും സ്വയം എടുത്ത് അണിയേണ്ട…
അഗ്നി ഗ്ലാസിൽ വെള്ളം നിറച്ച് അവൾക് മുന്നിലേക്ക് വച്ച് കൊടുത്തു…
ഇത് മുഴുവനും ഇവിടെയിരുന്ന് കഴിയ്ക്കണം നീ…
ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കഴിച്ചോണം… എന്റെ strict order ആണെന്ന് കൂട്ടിക്കോ…
അഗ്നി ഒന്ന് ചിരിച്ച് ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചു..
അഗ്നീ..ഞാനീ ആഹാരം കിച്ചണിൽ കൊണ്ട് പോയി കഴിച്ചോളാം…
അഗ്നി എഴുന്നേറ്റതിന് പിന്നാലെ കൺമണിയും ചാടിപ്പിടഞ്ഞ് എഴുന്നേറ്റു…
എന്താ മിഴി..പേടിയായിട്ടാ…
കൂട്ട് വേണോ എന്റെ…???
അഗ്നിയുടെ ആ ചോദ്യത്തിന് കൺമണി കാര്യമായി ഒന്നും മറുപടി നല്കിയില്ല…അവളുടെ മനസ് മനസിലാക്കിയ പോലെ അഗ്നി വീണ്ടും ചെയറിലേക്കിരുന്ന് അവളെയും ഇരുന്നിടത്തേക്ക് തന്നെ പിടിച്ചിരുത്തി….
ന്മ്മ…ഇനി കഴിയ്ക്ക്…നീ മുഴുവനും കഴിച്ചു കഴിഞ്ഞിട്ടേ ഞാൻ എഴുന്നേൽക്കൂ…പോരേ…
കൺമണി അതിനൊന്ന് ചിരിച്ചു കൊടുത്ത് വീണ്ടും കഴിപ്പ് തുടർന്നു….
എന്തായി അഗ്നീ രാവണിന്റേം ത്രേയേടെയും കാര്യം….??
എന്താവാൻ..??അതേ അവസ്ഥ തന്നെയാ.. പിന്നെ അവള് ചില ഐഡിയ മനസിൽ കണ്ടിട്ടുണ്ട്… അതൊക്കെ ഒന്ന് വർക്കൗട്ട് ആയാൽ രാവണിനെ ചെറിയ തോതിൽ ഒന്ന് മാറ്റിയെടുക്കാം…
രാവൺ പഴയ രാവണാകും അഗ്നീ… എനിക്കുറപ്പുണ്ട്…. കാരണം രാവണിന് ആ പഴയ ഇഷ്ടം ഇപ്പോഴും ത്രേയയോടുണ്ട്…
ന്മ്മ…അതെനിക്കും അറിയാം മിഴീ.. പക്ഷേ അവനിപ്പോഴും ആ പഴയ സംഭവങ്ങളുടെ നൂൽക്കെട്ടുകളിൽ മുറുകിയിരിക്ക്യാ…അതിന്റെ തോത് കൂട്ടാൻ വേണ്ടി ഇവിടെ കുറേയെണ്ണം ഉണ്ടല്ലോ…
എങ്ങനെയെങ്കിലും അന്ന് നടന്ന സംഭവങ്ങളുടെ യഥാർത്ഥ രൂപം ഒന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒരുവിധം സോൾവ് ആയേനെ മിഴീ… പക്ഷേ അതൊക്കെ അറിയണമെങ്കിൽ എവിടെ തുടങ്ങണം എന്നൊരു പിടിയുമില്ല…
അതിനിത്ര ആലോചിക്കാൻ എന്തിരിക്കുന്നു അഗ്നീ…ത്രേയയോട് തന്നെ ചോദിക്കണം…രാവണവളെ കേൾക്കാൻ തയ്യാറല്ല..അതാണ് അവരുടെ ഇടയിലെ പ്രോബ്ലം…അപ്പോ അത് പരിഹരിക്കാൻ അഗ്നി തന്നെ ത്രേയയോട് കാര്യം അന്വേഷിക്കണം….
അതിന് ഞാൻ പലവട്ടം ശ്രമിച്ചതാ മിഴീ… പക്ഷേ അന്നത്തെ സംഭവങ്ങളിലേക്ക് കടക്കുമ്പോഴേ ത്രേയ ഒഴിഞ്ഞു മാറാൻ ശ്രമിക്ക്യാണ്…അപ്പോ തോന്നി ആ വഴിയ്ക്ക് ഇനിയും സഞ്ചരിക്കേണ്ടാന്ന്…
അങ്ങനെ ആണെങ്കിൽ ഇനി ആ സംഭവം എന്തായിരുന്നു…..എങ്ങനെ ആയിരുന്നു എന്നറിയാൻ മറ്റൊരു മാർഗ്ഗവുമില്ല അഗ്നീ…
മാർഗ്ഗമുണ്ട് മിഴീ…ഒരു മാർഗ്ഗമുണ്ട്…ആ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് അച്യുതമ്മാമ ആയിരുന്നു ഇവിടുത്തെ കാര്യസ്ഥൻ…
നിത്യയുടേയും,വേണുമാമേടെയും മരണ ശേഷം അയാളെ ഇവിടെ പിന്നെ ആരും കണ്ടിട്ടില്ല…