🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഇനിയും കള്ളങ്ങളൊന്നും പറയാൻ നില്ക്കാതെ എന്റെ കൂടെ വരാൻ നോക്ക് നീ…

അഗ്നി അതും പറഞ്ഞ് കിച്ചൺ വഴി അകത്തേക്ക് നടന്നു… അഗ്നി നടന്ന ശേഷവും പിന്നിലൂടെ കൺമണിയുടെ വരവൊന്നും കാണാതിരുന്നത് കൊണ്ട് അവൻ നടത്തം നിർത്തി അവൾക് നേരെ തിരിഞ്ഞു…

എന്താ നോക്കി നിൽക്കുന്നേ…പറഞ്ഞത് കേട്ടില്ലേ… വരാൻ…!!!

അഗ്നി ഉറച്ച ശബ്ദത്തിൽ പറഞ്ഞത് കേട്ട് പിന്നെയും അമാന്തിച്ച് നില്ക്കാതെ കൺമണി അവന് പിന്നാലെ വച്ച് പിടിച്ചു….

അഗ്നി പോകുന്നത് ഡൈനിംഗ് ഏരിയയിലേക്കാണെന്ന് അറിഞ്ഞതും കൺമണി നടത്തം നിർത്തി അവിടെ തന്നെ നിലയുറപ്പിച്ചു… അപ്പോഴേക്കും അഗ്നി കൺമണിയ്ക്ക് വേണ്ടി ഒരു ചെയർ നീക്കിയിട്ടിരുന്നു…

എന്താ മിഴീ ഇത്… ഇവിടേക്ക് വാ… വന്നിരിക്ക്…

അഗ്നി പറഞ്ഞത് കേട്ട് ദാവണിത്തുമ്പിൽ മുറുകെ പിടിച്ച് കൺമണി അവന് നേരെ നടന്നടുത്തു..
ചെയറിലേക്ക് ഇരിക്കും മുമ്പ് അവള് ദയനീയമായി അഗ്നിയെ ഒന്ന് നോക്കി…

ന്മ്മ.. എന്താ…???

അഗ്നീ ഇത് പൂവള്ളിയിലെ അംഗങ്ങൾ മാത്രം ഭക്ഷണം കഴിയ്ക്കാൻ ഇരിക്കുന്ന സ്ഥലമാ…

അതെന്താ ഈ ചെയറിൽ അങ്ങനെ വല്ലതും എഴുതി വച്ചിട്ടുണ്ടോ…

അഗ്നി വീണ്ടും കടുത്ത സ്വരത്തിൽ പറഞ്ഞ് അവളെ അവിടേക്ക് ഇരിക്കാനായി നിർബന്ധിച്ചു… പിന്നെ വേറെ വഴിയില്ലാതെ അല്പം മടിച്ച് മടിച്ച് കൺമണി അഗ്നി നീക്കിവച്ച ചെയറിലേക്ക് കയറിയിരുന്നു….

അവൾക് തൊട്ടടുത്തുള്ള ചെയറിലേക്ക് അഗ്നിയും ഇരുന്നു…അവൻ തന്നെയായിരുന്നു അവൾക്കുള്ള ഫുഡെല്ലാം പ്ലേറ്റിലേക്ക് എടുത്ത് വച്ച് കൊടുത്തത്….

ന്മ്മ..ഇനി കഴിയ്ക്ക്…

കഴിക്കാനുള്ള ഫുഡ് അവൾക് മുന്നിലേക്ക് നീക്കി വെച്ചിരുന്ന അഗ്നിയേയും,മുന്നിലുള്ള ആഹാരത്തേയും അവൾ മാറി മാറി നോക്കി…അത് കാണും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… ഒരുനിമിഷം ആഹാരത്തിലേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ച് ഒരു പ്രതിമ കണക്കെ അവളങ്ങനെ ഇരുന്നു….

ഏയ്…മിഴീ..ഏത് ലോകത്താ നീ…

അഗ്നി അവളുടെ മുഖത്തിന് നേരെ കൈയ്യാട്ടി…
പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവള് അവന് നേരെ നോട്ടം പായിച്ചു…

വിശപ്പില്ല അഗ്നി… എനിക്ക് വേണ്ട…

കൺമണി അത് പറയുമ്പോ അഗ്നിയുടെ കണ്ണുകൾ ഇമചിമ്മുക പോലും ചെയ്യാതെ അവളെ ഉറ്റുനോക്കുകയായിരുന്നു..

നിന്റെയുള്ളിൽ സങ്കടങ്ങളുടെ ഒരു കടലിരമ്പുന്നുണ്ട് മിഴീ… അതെനിക്ക് വ്യക്തമായി കേൾക്കാനും കഴിയുന്നുണ്ട്…
അത് തുറന്നു പറയാൻ ഇനിയും ഞാൻ നിർബന്ധിക്കില്ല… നിനക്ക് എന്നോട് ഷെയർ ചെയ്യാൻ തോന്നുന്ന നിമിഷം മാത്രം അതെന്നോട് പറഞ്ഞാൽ മതി…
അതിന്റെ പേരിൽ ഇപ്പോ എടുത്ത് വച്ച ഈ ആഹാരം നീ കഴിയ്ക്കാതിരിക്കരുത്…
എനിക്ക് വേണ്ടി എങ്കിലും നീ ഇത് കഴിയ്ക്കണം…

അഗ്നിയുടെ നിർബന്ധം മുറുകിയതും കൺമണി പതിയെ കഴിച്ചു തുടങ്ങി…

നീയെന്താ മിഴീ റിസപ്ഷന് വരാതിരുന്നത്…???

ജഗ്ഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകരുന്നതിനിടയിലാണ് അഗ്നിയുടെ ആ ചോദ്യം…

Leave a Reply

Your email address will not be published. Required fields are marked *