അമ്മു സംശയഭാവത്തിൽ ത്രേയയെ നോക്കി…
അല്ലെങ്കിൽ നമ്മള് പറയുന്നതെല്ലാം രാവൺ അറിയില്ലേ….!!!
അറിഞ്ഞാൽ രാവൺ നമ്മളെ റൂമിൽ നിന്നും ഇറക്കി വിട്ടാലോ… അതുകൊണ്ട് രാവണറിയാതെ വേണം നമുക്ക് സംസാരിക്കേണ്ടത്…
അപ്പോ നമുക്ക് രാവണിന്റെ മുന്നിൽ വെച്ച് രാവണറിയാതെ അവന്റെ കുറ്റം പറയാല്ലോ…
അത് കൊള്ളാം ത്രേയ..
അതിനിപ്പോ എന്താ ഒരു വഴി…
മൂവരും ഗഹനമായ ചിന്തയിലാണ്ടു…
ഒരു ഐഡിയ ത്രേയ പറഞ്ഞു തരട്ടേ…മൂന്ന് പേരും ത്രേയ പറഞ്ഞു തരുന്ന കാര്യങ്ങൾ ഓർത്ത് വയ്ക്കാമോ…
അത് കേട്ടതും മൂവരുടേയും മുഖത്ത് സംശയം നിറഞ്ഞു.. എങ്കിലും മൂന്നാളും അതിന് സമ്മതം മൂളി തലയാട്ടി ഇരുന്നു…
ത്രേയ ഇപ്പോ നിങ്ങളെ ഒരു ഭാഷ പഠിപ്പിക്കാം…ഇത്…ത്രേയേടെ ഒരു friend ത്രേയയ്ക്ക് പറഞ്ഞു തന്നതാ…
ആംഗ്യത്തിലൂടെ ത്രേയ ഇത് കാണിച്ചു തരാം.. ഓരോ ലെറ്ററിനും ഓരോ ആംഗ്യം ഉണ്ട്…അത് വച്ച് നമുക്ക് സംസാരിക്കാം… ഓക്കെ…
ന്മ്മ… ഓക്കെ….
പാർത്ഥി അതുകേട്ട് സമ്മതം മൂളി…
പിന്നെ അധികം സമയം പാഴാക്കാതെ തന്നെ ത്രേയ കുട്ടികളെ ആ ആംഗ്യ ഭാഷ പഠിക്കാൻ തുടങ്ങി…. കുറേനേരം നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടികൾ മൂന്നുപേരും ഭംഗിയായി ആ ഭാഷ കൈവശപ്പെടുത്തി….
തന്റെ ഒരു ലക്ഷ്യം കൂടി നടപ്പിലാക്കിയ സന്തോഷത്തിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചിരുന്നു…
____________________________
Breakfast കഴിഞ്ഞ് കിച്ചണിന്റെ പിൻ വശത്തേക്ക് നടന്നു ചെന്ന അഗ്നി യാദൃശ്ചികമായി കൺമണിയെ കണ്ടുമുട്ടി….കിച്ചണിന് പിൻ വശത്തുള്ള അരഭിത്തിയിലിരിക്ക്യായിരുന്നു അവൾ….
മിഴീ… നീയെന്താ ഇവിടെയിരിക്കുന്നേ…???
ഏയ്..ഒന്നൂല്ല അഗ്നീ.. ഞാൻ വെറുതെ….
അഗ്നിയെ കണ്ടതും അവൾ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് തിടുക്കപ്പെട്ട് കൺതടം തുടച്ചു…
അവൾടെ മുഖത്തെ പരിഭ്രമം കണ്ടതും അഗ്നിയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി…
എന്താ മിഴി നിന്റെ ശരിയ്ക്കുള്ള പ്രശ്നം…എന്തിനാ നീ എപ്പോഴും ഇങ്ങനെ ഒഴിഞ്ഞു മാറി പോകുന്നത്….???
ഒന്നൂല്ല അഗ്നീ…അഗ്നിയ്ക്ക് വെറുതെ തോന്നുന്നതാ…
കൺമണി മുഖത്തൊരു കൃത്രിമ ചിരി വരുത്തി..
എനിക്ക് അങ്ങനെ വെറുതെ തോന്നിയതല്ല… നിന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്… അതാണെങ്കിൽ ആരോടും പറയാനും കൂട്ടാക്കില്ല…
അഗ്നിയ്ക്ക് മുന്നിൽ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്ക്വായിരുന്നു അവൾ…
നീ വല്ലതും കഴിച്ചിരുന്നോ…???
ന്മ്മ.. കഴിച്ചു…
കൺമണി തിടുക്കപ്പെട്ട് പറഞ്ഞത് കേട്ട് അഗ്നി അവളെ തറപ്പിച്ചൊന്ന് നോക്കി…
എപ്പോ…???
അഗ്നി നടുവിന് കൈതാങ്ങി അല്പം കടുത്ത സ്വരത്തിൽ അങ്ങനെ ചോദിച്ചതും കൺമണിയൊന്ന് പരുങ്ങി…
അത്… ഞാൻ…