ന്മ്മ……
അങ്ങനെ ഞാൻ പറയണമെങ്കിൽ എന്നെ നിങ്ങള് ഇനി മുതൽ ചെറിയമ്മ എന്ന് വിളിയ്ക്കണം…സമ്മതമാണോ….???
No…ഞങ്ങള് ത്രേയേനെ ത്രേയ എന്ന് മാത്രമേ വിളിക്കൂ…
പാർത്ഥി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…
അതെന്താ ത്രേയേ ചെറിയമ്മ എന്ന് വിളിക്കാത്തത്…???
അതോ…വേദ്യ ചെറിയമ്മ പറഞ്ഞൂ…വേദ്യയെ മാത്രമേ ചെറിയമ്മ എന്ന് വിളിക്കാൻ പാടുള്ളൂന്ന്…
പിന്നെ അച്ഛച്ചനും പറഞ്ഞൂല്ലോ….
ഹോ… അതുകൊണ്ടാ നീയൊക്കെ എന്നെ ത്രേയാന്ന് വിളിക്കുന്നേ… അപ്പോ എന്നോട് തീരെ സ്നേഹമില്ലാ ല്ലേ… നിങ്ങൾക്ക് വേദ്യയേയാ ഇഷ്ടം ല്ലേ…
ശരി…ഇനി മൂന്നാളും അതോണ്ട് ത്രേയയോട് മിണ്ടാൻ വരണ്ട….
ത്രേയ ഒരു പരിഭവത്തോടെ കുട്ടികളെ മടിയിൽ നിന്നും നിലത്തേക്ക് മാറ്റി നിർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു…
ഏയ്..അല്ല..ഞങ്ങടെ best…best…best friend ത്രേയയാ…വേദ്യ ചെറിയമ്മ ഞങ്ങളോട് ദേഷ്യപ്പെടും,കഥയും പറഞ്ഞു തരില്ല… അതുകൊണ്ട് ഞങ്ങൾക്ക് അവളെ ഇഷ്ടല്ല….
ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ത്രേയെയാ…ഞങ്ങടെ best friend ആയതുകൊണ്ടല്ലേ ഞങ്ങള് ത്രേയാന്ന് വിളിക്കുന്നത്….
മൂവരും കൂടി അവളെ തടഞ്ഞു വച്ച് ചിണുങ്ങി പറയുന്നത് കേട്ടതും ത്രേയേടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
അവള് വീണ്ടും പഴയതുപോലെ കുട്ടികളെ മടിയിൽ വെച്ച് സോഫയിലേക്ക് തന്നെ ഇരുന്നു…
ഓക്കെ അപ്പോ നമ്മള് best friends ആയ സ്ഥിതിക്ക് ഇനി എന്ത് വന്നാലും ത്രേയയെ സപ്പോർട്ട് ചെയ്യ്വോ…
ന്മ്മ…ഓകെ…ഡൺ…
മൂന്നാളും ഒരുപോലെ തലയാട്ടി…
അപ്പോ രാവൺ തല്ലാൻ വന്നാൽ എന്താ ചെയ്യുന്നേ…
ഞാൻ ചെറിയച്ഛനെ ഇടിച്ചു സൂപ്പാക്കും…
പാർത്ഥി മുഷ്ടി ചുരുട്ടി വച്ച് പറഞ്ഞു…
അയ്യോ… അത്രയൊന്നും വേണ്ട…ത്രേയേ അതിൽ നിന്നും protect ചെയ്താൽ മാത്രം മതി…
അങ്ങനെ ചെയ്താൽ ത്രേയ മൂന്നാൾക്കും ഒത്തിരി ചോക്ലേറ്റ്സ് വാങ്ങി തരാം… ഓക്കെ…
ന്മ്മ… ഓക്കെ… പക്ഷേ ഞങ്ങൾക്ക് എപ്പോ കഥ പറഞ്ഞു തരും ത്രേയാ….???
ചാരുവിന്റെ ആ ചോദ്യം കേട്ടതും ത്രേയ അവളെ ഒന്നുകൂടി ചേർത്ത് ഇരുത്തി…
അതൊക്കെ രാത്രി ഉറങ്ങും മുമ്പ് ത്രേയ പറഞ്ഞ് തരില്ലേ…ത്രേയേടെ ഈ റൂമിൽ വന്നാൽ നിറയെ നിറയെ…നിറയെ കഥ പറഞ്ഞു തരില്ലേ ത്രേയ…
അയ്യോ…ഈ റൂമിൽ കയറിയാൽ ചെറിയച്ഛൻ വഴക്ക് പറയും…
ഒരു ദിവസം….ചെറിയച്ഛൻ പാർത്ഥിയെ വഴക്ക് പറഞ്ഞൂല്ലോ…
അത് ത്രേയ വരും മുമ്പല്ലേ അമ്മൂട്ടാ… ഇപ്പോ ത്രേയ ഇല്ലേ ഇവിടെ…ഇനി രാവൺ വഴക്ക് പറയ്യേ….ഇല്ല…പോരെ…
അത് കേട്ടതും മൂന്ന് പേരും കൂടി ത്രേയേ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വയ്ക്കാൻ തുടങ്ങി…അവളതെല്ലാം ഏറ്റുവാങ്ങി പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു…
അല്ല…
രാവൺ റൂമിലുള്ളപ്പോ രാവണിന് മനസിലാവാത്ത ഭാഷയിൽ വേണ്ടേ നമ്മള് സംസാരിക്കേണ്ടത്….
അതെന്തിനാ ത്രേയ….??