വൈദിയേട്ടൻ എന്താ പറഞ്ഞു വരുന്നത്…അവള് ചെയ്ത തെറ്റിനുള്ള ശിക്ഷ വഴിയേ നല്കിയാൽ മതിയെന്നാണോ… ആണെങ്കിൽ ഈ ഊർമ്മിളയ്ക്ക് അത് അംഗീകരിച്ചു തരാൻ കഴിയില്ല… എന്റെ കുഞ്ഞിന്റെ കരണത്തടിച്ച അവൾടെ കരണം പുകച്ചല്ലാതെ എനിക്ക് സമാധാനം കിട്ടില്ല വൈദിയേട്ടാ…അതിന്ന് രാവണിന് മുന്നിൽ വെച്ച് തന്നെ ഞാനവൾക്ക് മറുപടി കൊടുക്കും….
ഊർമ്മിള അത്രയും പറഞ്ഞ് ദേഷ്യത്തിൽ ആ റൂം വിട്ട് പുറത്തേക്ക് നടന്നു….വൈദിയും,പ്രഭയും വേദ്യയും കൂടി ത്രേയക്കെതിരെ പ്രയോഗിക്കാനുള്ള പണികൾ മെനഞ്ഞു കൂട്ടുകയായിരുന്നു….
___________________________
ഈ സമയം രാവണിന്റെ റൂമിൽ ത്രേയ ശുദ്ധികലശം തുടങ്ങിയിരുന്നു….ആദ്യം തന്നെ ഭിത്തിയിൽ അലങ്കോലമായി തൂക്കിയിരുന്ന പെയിന്റിംഗ്സുകളെല്ലാം എടുത്ത് മാറ്റി വച്ച് റൂമാകെ അടിച്ചു വാരി വൃത്തിയാക്കിയിട്ടു….
ഷെൽഫിൽ വാരിവലിച്ചിട്ടിരുന്ന ഡ്രസ്സുകൾ ഓരോന്നും ഭംഗിയായി മടക്കി വെച്ച് ത്രേയ അടുത്ത ജോലിയിലേക്ക് തിരിഞ്ഞു….
ത്രേയേ ദേ ഈ ടേബിൾ വിരിപ്പ് മുഴുവൻ അഴുക്കാ..ഛീ….നാറുന്നു..
പാർത്ഥി വിരിപ്പ് ചൂണ്ട് വിരലിൽ തൂക്കി പിടിച്ചു പറഞ്ഞതും ത്രേയ അത് അവന്റെ കൈയ്യീന്ന് വാങ്ങി waste bin ലേക്കിട്ടു… പിന്നെ നാല് പേരും കൂടി ബെഡിലേക്ക് ഷീറ്റ് വിരിക്കുന്ന ജോലി ഏറ്റെടുത്തു….
അതും ഒരുവിധം ഭംഗിയായി പൂർത്തിയാക്കിയ ശേഷം രാവണിന്റെ ചില ടെക്സ്റ്റുകൾ കൂടി ഷെൽഫിൽ ചിട്ടയോടെ അടുക്കി വച്ചു… പെട്ടെന്നാണ് ഒരു ടെക്സ്റ്റിൽ നിന്നും കുറേ ഫോട്ടോസ് നിലത്തേക്ക് ഊർന്നു വീണത്….
നിലത്തേക്ക് ചിന്നിച്ചിതറി കിടന്ന ഫോട്ടോയിലേക്ക് നോട്ടം പായിച്ചു നിന്ന ത്രേയയുടെ കണ്ണുകൾ ഒരുനിമിഷം സന്തോഷത്തോടെ വിടർന്നു….
വിവിധ ശൈലികളിലുള്ള അവളുടെ പഴയ ഫോട്ടോസായിരുന്നു അതെല്ലാം….
ത്രേയേ… ഇതെല്ലാം ത്രേയേടെ ഫോട്ടോസ് ആണല്ലോ…ഇതെവിടുന്നാ…
ചാരു അതിൽ നിന്നും ഒരു ഫോട്ടോ കൈയ്യിലെടുത്ത് കൊണ്ട് ചോദിച്ചു…
ഇത്…നിങ്ങടെ ചെറിയച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന ഫോട്ടോസാ….ത്രേയ ഇപ്പോഴാ ഇതെല്ലാം കാണുന്നത്….
ത്രേയ ഫോട്ടോസ് എല്ലാം നിലത്ത് നിന്നും പെറുക്കി എടുത്ത് കുട്ടികളേം കൂട്ടി സോഫയിലേക്ക് ചെന്നിരുന്നു…അവരെ മടിയിലേക്ക് ഇരുത്തി അവളോരോ ഫോട്ടോയും ആസ്വദിച്ച് കാണാൻ തുടങ്ങി….
ത്രേയയും രാവണും തമ്മിലുള്ള ഫോട്ടോസ് ആയിരുന്നു ഒട്ടുമിക്കതും… അതെല്ലാം കണ്ടപ്പോഴേ അവൾടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…
ത്രേയേ… ഇതിലെല്ലാം ചെറിയച്ഛൻ smile ചെയ്യുന്നുണ്ടല്ലോ..
ഇപ്പോഴെന്താ ചെറിയച്ഛൻ ഇങ്ങനെ smile ചെയ്യാത്തത്…
അമ്മൂന്റെ ആ ചോദ്യം കേട്ട് ത്രേയ അവളെ കൊഞ്ചലോടെ ചേർത്തിരുത്തി…
അതോ…ചെറിയച്ഛൻ ഇപ്പോ ഒരു വലിയ കള്ളനാ… അതുകൊണ്ടാ smile ചെയ്യാത്തത്…
അല്ല…ഞങ്ങടെ ചെറിയച്ഛൻ കള്ളനല്ല…പോലീസാ…
ത്രേയ കള്ളം പറയ്വാ…
അമ്മു കുറുമ്പോടെ പറഞ്ഞതും ത്രേയ വീണ്ടും ഒന്ന് ചിരിച്ചു…
ത്രേയ പറഞ്ഞത് അങ്ങനെയല്ല…
ചെറിയച്ഛനിപ്പോ നിങ്ങടെ മുന്നില് act ചെയ്യ്വല്ലേ…ചെറിയച്ഛൻ ശരിയ്ക്കും ത്രേയേടെ മുന്നിൽ ചിരിയ്ക്കാറുണ്ടല്ലോ…
എപ്പോ….ഞങ്ങള് കണ്ടിട്ടേ…….ഇല്ല…….
പാർത്ഥി മുഖവും വീർപ്പിച്ച് പറഞ്ഞു…
ഉണ്ടെടാ ഉണ്ടാപ്രി… നിന്റെ ചെറിയച്ഛൻ ത്രേയയോട് മാത്രമേ ചിരിയ്ക്കൂ…
അത് വേണ്ട…ചെറിയച്ഛൻ ഞങ്ങളോടും ചിരിക്കണം…ത്രേയ പറ ചെറിയച്ഛനോട് ചിരിക്കാൻ….