എപ്പോ…എന്തിന്…???വൈദിയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു…പ്രഭയും അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി….
എന്തിനാ വേദ്യമോളേ അവള് നിന്നെ തല്ലിയത്… പ്രഭയങ്കിളിനോട് പറ…
അങ്കിള് കൊടുക്കാം അവൾക് അതിനുള്ള മറുപടി…
പ്രഭയുടേയും,വൈദിയുടേയും ആ വർത്തമാനം കേട്ടതും വേദ്യേടെ മനസ്സൊന്ന് തണുത്തു…അവളുടെ ചുണ്ടിൽ ഞൊടിയിടയി ഒരു വിജയച്ചിരി മൊട്ടിട്ടു….അതിനെ ഒളിപ്പിച്ചു കൊണ്ട് വീണ്ടും നിരാശയഭിനയിച്ച് അവൾ വൈദിയ്ക്കും പ്രഭയ്ക്കും നേരെ തിരിഞ്ഞു….
ഒരു കാരണവും ഇല്ലാതെയാ പപ്പാ അവളെന്നെ തല്ലിയത്…..
രാവണിന്റെ റൂമിൽ കയറരുതെന്ന് എന്നോട് താക്കീതും ചെയ്തു….
അത് പറയാൻ അവളാരാ…
എന്റെ മോന്റെ കാര്യത്തിൽ ഇടപെടാനുള്ള പൂർണമായ അധികാരം നിനക്ക് മാത്രമാ മോളേ…. അതിനൊരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല….
പ്രഭ വേദ്യയെ ചേർത്ത് നിർത്തി പറയുമ്പോഴും ഉള്ളിൽ ത്രേയയോടുള്ള ദേഷ്യം ആളിക്കത്തുകയായിരുന്നു……
ആരാ വൈദിയേട്ടാ എന്റെ മോളെ തല്ലിയത്…
അവരുടെ മൂവരുടേയും സംസാരത്തിനിടയിലേക്ക് ഊർമ്മിള കൂടി വന്നു ചേർന്നതും വേദ്യ തകർത്ത് അഭിനയം കാഴ്ച വയ്ക്കാൻ തുടങ്ങി….
ആരാ മോളേ നിന്നെ തല്ലിയത്…അതിനും മാത്രം ധൈര്യം ആർക്കാ ഇവിടെയുള്ളത്…????
ഊർമ്മിള വേദ്യേടെ കവിളിൽ മെല്ലെ തടവി നിന്നു…
നോക്ക്യേ വൈദിയേട്ടാ… എന്റെ കുഞ്ഞിന്റെ മുഖം നീര് വച്ചിരിക്കുന്നത്…!!!!
ഊർമ്മിള പരിഭ്രമത്തോടെ പറഞ്ഞത് കേട്ട് വൈദിയുടെ ഉള്ളിലെ പകയെരിയാൻ തുടങ്ങി….
അവൾക്…ആ ത്രേയയ്ക്ക് ഇതിനുള്ള മറുപടി ഞാൻ നല്കുന്നുണ്ട് ഊർമ്മിളേ…നീ വിഷമിക്കേണ്ട….
ത്രേയയോ…അവളാണോ എന്റെ മോളെ ഇങ്ങനെ തല്ലിയത്…എങ്കിൽ അവളെ വെറുതെ വിടരുത് വൈദിയേട്ടാ….അവൾക് കൊടുക്കുന്നത് ഒട്ടും കുറഞ്ഞു പോകരുത്….
ഹേമന്തേട്ടന്റെ മുന്നിൽ വച്ചാ അമ്മേ അവളെന്നെ അടിച്ചത്…
അവൾക്കും അതുപോലെ ഒരവസരം ഉണ്ടാകണം…
പപ്പ ഹേമന്തേട്ടൻ കാൺകെ അവളുടെ കരണം പുകയ്ക്കണം…
അപ്പോഴുള്ള അവൾടെ വീറും വാശിയും എനിക്ക് നേരിൽ കാണണം…
വേദ്യ കനലെരിയുന്ന കണ്ണുകളോടെ പറഞ്ഞത് കേട്ട് ഊർമ്മിള അതിനെ ശരി വച്ചു നിന്നു….
പപ്പ അവൾക്ക് വേണ്ടി ഒരു കെണി ഒരുക്കി വച്ചിരിക്ക്യയല്ലേ മോളേ…അതിൽ അവൾ അകപ്പെടാൻ ഏതാനും മാസങ്ങൾ മാത്രം മതി…അതുവരെയുള്ള അവൾടെ ജീവിതം ശരിയ്ക്കും അഗ്നിപരീക്ഷണങ്ങൾ ഏറ്റുവാങ്ങിയാവും മുന്നോട്ട് പോവുക…
ഇവിടെ അവൾക് സപ്പോർട്ട് നില്ക്കുന്ന ആർക്കും അവളെ പ്രത്യക്ഷത്തിൽ പിന്താങ്ങാനോ, എനിക്ക് നേരെ എതിർപ്പ് പ്രകടിപ്പിക്കാനോ കഴിയുന്നവരല്ല…. അതുകൊണ്ട് അവളെ എത്രകണ്ട് വേദനിപ്പിക്കാൻ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യാൻ ആരും വരില്ല എന്നതാണ് സത്യം….