സോഫയിലേക്ക് ചെന്നിരുന്നു….
ത്രേയയ്ക്ക് ഇന്ന് ഒരുപാട് ജോലിയുണ്ട് ചെയ്തു തീർക്കാൻ.. അതെല്ലാം കഴിയുമ്പോ കളിയ്ക്കാൻ കൂടാം..ഓക്കെ…
ന്മ്മ…ഓക്കേ..ജോലി പെട്ടെന്ന് തീരാൻ വേണേ ഞങ്ങളും ത്രേയേ ഹെൽപ് ചെയ്യാം…
പാർത്ഥി അതും പറഞ്ഞ് ത്രേയേടെ മടിയിലേക്ക് കയറിയിരുന്നു… അത് കേട്ട് ത്രേയ കുറച്ചു നേരം ചിന്തയിലാണ്ടു…
ന്മ്മ… ഓക്കെ… എങ്കില് നമുക്ക് നാലുപേർക്കും കൂടി ജോലിയെല്ലാം തീർക്കാം…
ത്രേയ ചിരിയോടെ അതും പറഞ്ഞ് മൂന്നാളേം കൂട്ടി റൂമിലേക്ക് നടക്കാൻ ഭാവിച്ചു…
ഡീ ത്രേയേ..എന്താ നിന്റെ പ്ലാൻ… ഒന്ന് പറഞ്ഞിട്ട് പോടീ…
അച്ചു സോഫയിലേക്ക് ചാരി കിടന്നു കൊണ്ട് ആ ചോദ്യം ഉന്നയിച്ചതും ത്രേയ നടത്തം നിർത്തി അവന് നേർക്ക് ലുക്ക് വിട്ടു….
അത് എന്താണെന്ന് വഴിയേ മനസിലാവും അച്ചൂട്ടാ…just wait and see…
ത്രേയ ഒന്ന് ചിരിച്ച് അവൾടെ റൂം ലക്ഷ്യമാക്കി നടന്നു…
_________________________
ഈ സമയം വേദ്യ അവൾടെ റൂമിൽ ദേഷ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു…
രാവണിൽ നിന്നും ത്രേയയിൽ നിന്നും ഏറ്റുവാങ്ങിയ അടിയോർത്ത് അവള് കരണത്തേക്ക് കൈ ചേർത്ത് നിന്നു….
പപ്പേടെ വേദ്യമോൾക്ക് എന്താ പറ്റിയേ…???
വേദ്യേടെ റൂമിലേക്ക് കയറി ചെന്ന വൈദി വേദ്യയെ കൊഞ്ചലോടെ ചേർത്ത് പിടിച്ചു…അവളത് അല്പം ദേഷ്യത്തോടെ തട്ടിയെറിഞ്ഞ് അയാളിൽ നിന്നും വിട്ടകന്നു നിന്നു…
വേണ്ട…പപ്പ എന്നോട് മിണ്ടാൻ വരണ്ട…പപ്പയ്ക്കിപ്പോ എന്റെ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടല്ലോ…
എല്ലാവരും അവൾടെ പക്ഷത്തല്ലേ…
എന്നാര് പറഞ്ഞൂ…എന്റെ മോളെ അന്വേഷിക്കാണ്ടിരിക്കാൻ പറ്റ്വോ പപ്പയ്ക്ക്…
വൈദി വേദ്യയെ അടുത്ത് വിളിച്ച് വാത്സല്യത്തോടെ പറഞ്ഞതും അവള് വീണ്ടും മുഖം വീർപ്പിക്കാൻ തുടങ്ങി…
ബ്രേക്ക് ഫാസ്റ്റ് കഴിയ്ക്കാൻ വന്നപ്പോഴേ ഞാൻ ശ്രദ്ധിയ്ക്കുന്നു…എന്താ എന്റെ മോൾടെ കവിളിലൊരു പാട്…
വൈദി അതും പറഞ്ഞ് വേദ്യയുടെ കരണത്തേക്ക് മെല്ലെ കൈ ചേർത്തു…ആ സ്പർശനത്തിൽ അവൾക് ചെറിയ തോതിൽ ഒരു പുകച്ചിലും വേദനയും അനുഭവപ്പെട്ടു…
ആഹ്…പപ്പ.. വേദനിക്കുന്നു…
വേദ്യ പെട്ടെന്ന് വൈദിയുടെ കൈ തട്ടിമാറ്റി കവിളിൽ പതിയെ തടവാൻ തുടങ്ങി…
എന്താ മോളേ..എന്താ പറ്റിയേ…
വൈദിയുടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമം കലർന്നു… പെട്ടന്നാണ് പ്രഭ അവിടേക്ക് കടന്നു വന്നത്…
എന്തുപറ്റി വൈദീ…എന്താ പപ്പയും മോളും തമ്മിലൊരു സ്വകാര്യം പറച്ചിൽ…
എന്ത് പറ്റി വേദ്യമോളേ… എന്താ മോൾടെ മുഖത്തൊരു വിഷമം പോലെ…
അത്…അത് പിന്നെ പ്രഭയങ്കിൾ…
ത്രേയ… അവളെന്നെ തല്ലി…
എന്താ…???
വൈദീടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…
അവള് എന്റെ മോളെ തല്ലിയെന്നോ…??