🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

പക്ഷങ്ങൾ ഓരോരുത്തരായി എഴുന്നേറ്റ് നടന്നു….

പിന്നെ അവിടെ സംഖ്യകക്ഷികൾ മാത്രമാണ് ശേഷിച്ചത്…

ത്രേയേ ഇനി പറ…രാവണെവിടെ…

എനിക്കറിയില്ല അഗ്നീ…
ആ അസുരൻ എവിടേക്കാ പോയതെന്ന് എന്നോടാ നീ ചോദിക്കുന്നത്…

ത്രേയ ചുണ്ടിൽ ഒരു ചിരി വിടർത്തി പറഞ്ഞു…

അച്ചൂട്ടാ..ആ ചമ്മന്തിപ്പൊടി ഇത്തിരി എടുത്തേ…

എഴീച്ച് പോടീ…മതിയാക്ക്…
ഇത്രേം കടുത്ത പോളിംഗ് കഴിഞ്ഞ ഇലക്ഷന് പോലും ഞാൻ കണ്ടിട്ടില്ല…

അച്ചു തലയ്ക്ക് കൈയ്യും കൊടുത്തിരുന്ന് കഴിക്കാൻ തുടങ്ങി…

നീ പോടാ കോന്താ…അല്ലേലും നിന്റെ സഹായം ആർക്ക് വേണം…
ഹരിയേട്ടാ ആ ചമ്മന്തിപ്പൊടി ഇത്തിരി തന്നേ…

ത്രേയ ഹരിയ്ക്ക് നേരെ കൈനീട്ടിയതും പ്രിയ ചമ്മന്തിപ്പൊടിയിരുന്ന പാത്രം ത്രേയയ്ക്ക് നേരെ നീട്ടി കൊടുത്തു….

ത്രേയയെ ആദ്യം കണ്ടപ്പോഴുണ്ടായിരുന്ന ദേഷ്യമൊന്നും പ്രിയക്കപ്പോ തോന്നിയിരുന്നില്ല….ത്രേയ അവൾക്കൊരു പുഞ്ചിരി നല്കി ആ പ്ലേറ്റ് കൈനീട്ടി വാങ്ങി…

രാവൺ എവിടെ പോയി ത്രേയേ…??
ഇവിടേക്ക് കണ്ടില്ലല്ലോ…

പ്രിയ അതും പറഞ്ഞ് കഴിപ്പ് തുടർന്നു…

അത്…ഏടത്തീ…രാവൺ…
രാവണെന്തോ അത്യാവശ്യം…!!

വേണ്ട.. വേണ്ട…കള്ളം പറയാൻ നോക്കണ്ട…രാവൺ ദേഷ്യത്തോടെ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടതാ…
അതുകൊണ്ട് എന്നോട് കള്ളം പറയാൻ നോക്കണ്ട…

പ്രിയേടെ ആ പറച്ചില് കേട്ടതും ത്രേയ അവൾക് മുഖം നല്കാതെ തലകുനിച്ചിരുന്നു… അപ്പോഴേക്കും ഹരി പ്രിയയെ കണ്ണുരുട്ടി ശാസിക്കാൻ തുടങ്ങി…

ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ ത്രേയ…!!!
എന്നോട് ദേഷ്യം തോന്നല്ലേ..

ഏയ്…ഇല്ല ഏടത്തീ…
ഇതിലെന്താ ഇത്ര വിഷമിക്കാൻ…രാവൺ എന്നോട് ദേഷ്യപ്പെട്ടാ ഇവിടെ നിന്നും ഇറങ്ങി പോയത്…
ഒരു കണക്കിന് അത് നന്നായി…രാവൺ തിരികെ വരും മുമ്പ് എനിക്കിവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്….

ത്രേയ എന്തൊക്കെയോ മനസ്സിലുറപ്പിച്ചു കൊണ്ട് കഴിപ്പ് നിർത്തി എഴുന്നേറ്റു…അഗ്നിയും അച്ചുവും അവളുടെ പ്ലാൻ മനസിലാകാതെ വായും പൊളിച്ചിരിക്ക്യായിരുന്നു…

ത്രേയ കൈകഴുകി വന്നപ്പോഴേക്കും അവരും കഴിച്ചെഴുന്നേറ്റിരുന്നു… ഹാളിലേക്ക് നടന്ന ത്രേയയ്ക്ക് നേരെ പാർത്ഥിയും,അമ്മുവും,
ചാരുവും ഓടിയടുത്തു…ഒരു കുറുമ്പോടെ മൂവരും ത്രേയയെ ചുറ്റിപ്പിടിച്ച് നിന്നു….

ത്രേയേ…വാ നമുക്ക് കളിയ്ക്കാംന്നേ…

പാർത്ഥി അതും പറഞ്ഞ് ത്രേയേ വലിച്ച് നടക്കാൻ തുടങ്ങി…

ആഹാ…ഇപ്പോ നിങ്ങള് നാലാളും നല്ല കമ്പനിയായോ…
ത്രേയമോളേ..എങ്ങനെ സാധിച്ചു ഇത്…

ഹരി ഹാളിലേക്ക് നടന്നു വന്നതും പിറകെ അഗ്നിയും അച്ചുവും കൂടി…പ്രിയ ഡൈനിംഗ് ടേബിൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു….

ത്രേയ ഒരു ചിരിയൊതുക്കി പാർത്ഥിയേയും അമ്മൂനേം,ചാരുനേം കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *