🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഇതെന്താ ആരും ഒന്നും മിണ്ടാതെയിരിക്കുന്നേ…
ഇതുവരെയും ഇങ്ങനെ ഒരു പതിവ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ….

പ്ലേറ്റിലേക്ക് കുറച്ച് കറി ഒഴിച്ച് കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും എല്ലാവരുടേയും നോട്ടം ഒരുപോലെ അവളിലേക്ക് നീണ്ടു….

വൈദിയും,പ്രഭയും ആ ചോദ്യം ദഹിക്കാത്ത മട്ടിൽ മുഖം ചുളിച്ച് ഇരുന്നു….

അത് ശരിയാ ത്രേയ മോള് പറഞ്ഞത്…ഇന്നലെ ഒരു നല്ല ആഘോഷം നടന്ന വീടല്ലേ ഇത്…അതിന്റേതായ ഒരു സന്തോഷവുമില്ലല്ലോ ആരുടേയും മുഖത്ത്…

സുഗത് വൈദിയെ ലക്ഷ്യം വച്ച് ചോദിച്ചതും വൈദിയ്ക്കൊപ്പം ശത്രുപക്ഷത്തിലെ എല്ലാവർക്കും ഒരുപോലെ ദേഷ്യം വന്നു…

ത്രേയ മോളേ…രാവൺ…
അവനെവിടെ…
ഇതുവരെയും കഴിയ്ക്കാനായി എത്തിയില്ലല്ലോ…

വൈദേഹി പ്രഭയെ ഭയപ്പാടോടെ നോക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു…

ത്രേയ അതുകേട്ട് വലിയ ടെൻഷനൊന്നും കൂടാതെ വൈദേഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

രാവൺ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞിറങ്ങിയതാ ആയമ്മേ… എവിടേക്കാണെന്ന് പറഞ്ഞില്ല…

ത്രേയ അതും പറഞ്ഞ് കഴിപ്പില് concentrate ചെയ്തു…

ഹോ..പതിയെ കഴിക്കെടീ…
കല്യാണം കഴിഞ്ഞിട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ… സ്വന്തം husband കഴിച്ചോ എന്ന് കൂടി അന്വേഷിക്കാതെ ഇരുന്ന് തട്ടുന്നത് കണ്ടില്ലേ….

അച്ചു അതും പറഞ്ഞ് ത്രേയയിലേക്ക് ലുക്ക് വിട്ടു തന്നെ ടേബിളിൽ ഇരുന്ന ഒരു പഴം തൊലിച്ച് വായിലേക്ക് തിരുകി…

എന്റെ husband ഉം ഞാനും തമ്മിൽ നല്ല understanding ലാ മുന്നോട്ട് പോകുന്നത്… വിശപ്പ് വന്നാൽ കഴിയ്ക്കണം, ഉറക്കം വന്നാൽ ഉറങ്ങണം… അതിനൊക്കെ രാവണിന്റെ അനുവാദം വേണ്ടാന്ന് രാവൺ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്….

ത്രേയ ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞതും വേദ്യ പല്ലുഞെരിച്ചു കൊണ്ട് അവളെ നോക്കി… കഴിച്ചു കൊണ്ടിരുന്ന ആഹാരത്തെ വിരലുകളാൽ ഞെരിച്ചു കൊണ്ട് ഒരൂക്കോടെ അവൾ ചെയറിൽ നിന്നും എഴുന്നേറ്റു….

അത് കണ്ടതും വൈദിയും, ഊർമ്മിളയും, അടക്കമുള്ള ശത്രു പക്ഷങ്ങൾ ഒരുപോലെ വേദ്യയെ തന്നെ ഉറ്റുനോക്കിയിരുന്നു….
അവർക്ക് മുഖം കൊടുക്കാതെ തന്നെ വേദ്യ കാറ്റുപോലെ അവിടെ നിന്നും വാഷ് ബേസിന് അരികിലേക്ക് നടന്നു…..

വേദ്യേടത്തീ…… എവിടേക്കാ പോണേ…
നിൽക്ക്…

വേദ്യ പോകുന്നതും നോക്കി ഹരിണി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു…
അവളെ പാടെ അവഗണിച്ച് കൊണ്ട് വേദ്യ കൈകഴുകി റൂമിലേക്ക് നടന്നു…

വേദ്യേടത്തി ഒന്നും കഴിച്ചിട്ടില്ല….
അല്ലെങ്കിലും ചിലരുടെ മുഖം കണ്ടാൽ തന്നെ എങ്ങനെ കഴിയ്ക്കാൻ തോന്നും… എനിക്കും മതിയായി…

ത്രേയയെ നോക്കി അത്രയും പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന ആഹാരം പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞെറിഞ്ഞ് ഹരിണിയും ചെയറിൽ നിന്നും എഴുന്നേറ്റു….

നീ എവിടേക്കാ ഹരിണി… അവിടെയിരുന്ന് കഴിച്ചേ…

വൈദേഹി താക്കീതായി പറഞ്ഞതിനെ പാടെ അവഗണിച്ച് കൊണ്ട് ഹരിണി അവിടെ നിന്നും നടന്നകന്നു….

അപ്പോഴും ഒന്നും പ്രതികരിക്കാതെ നിശബ്ദനായി ഇരിക്ക്യായിരുന്നു വൈദി…ആ കാഴ്ചകളെയൊന്നും mind ആക്കാതെ അച്ചൂനൊപ്പം ചളിയടിച്ചിരുന്ന ത്രേയയിലായിരുന്നു വൈദീടെ നോട്ടം…മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് വൈദി എഴുന്നേറ്റതും അയാൾക്ക് പിറകിലായി ശത്രു

Leave a Reply

Your email address will not be published. Required fields are marked *