നിമിഷം കൂടി അവൾക്ക് മുന്നിൽ സമയം ചിലവിടാതെ രാവൺ റൂം വിട്ട് പുറത്തേക്ക് നടന്നു….
രാവൺ തന്നിൽ നിന്നും നടന്നകലുന്നതും നോക്കി ഒരു പാവ പോലെ അവളാ റൂമിന്റെ ഒരു കോണിൽ തന്നെ നിന്നു….അവനിലെ ദേഷ്യത്തിന്റെ തിരയിളക്കം അവളെ അസ്വസ്ഥമാക്കിയിരുന്നു…
രാവണിന് മുന്നിൽ ഇനി എങ്ങനെ തുടരും എന്ന ചിന്ത അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി….
ഇല്ല…വിട്ടുകൊടുക്കാൻ കഴിയില്ല… എന്റെ രാവണെ ഞാൻ തന്നെ തിരികെ കൊണ്ട് വരും…
ഒരു ദിവസം എന്റെ രാവണെ എനിക്ക് തിരികെ കിട്ടും…അത് കഴിഞ്ഞ് മാത്രമേ മരണം പോലും എന്നെ പുൽകാൻ പാടുള്ളൂ…
മനസാൽ സ്വയം ശഠിച്ചു കൊണ്ട് ഒരു ദൃഢനിശ്ചയത്തോടെ കവിളിൽ ചാലുകൾ തീർത്തൊഴുകിയ കണ്ണീരിനെ അവൾ തുടച്ചു നീക്കി… വാഷ് റൂമിലേക്ക് നടന്നു ചെന്ന് ഓരോ കൈകുമ്പിൾ വെള്ളം മുഖത്തേക്ക് പല തവണയായി ആഞ്ഞൊഴിച്ച് അവളാ വേദനയെ ഇല്ലാതാക്കി…. ടൗവ്വൽ കൊണ്ട് മുഖമൊപ്പി അവള് തിരികെ റൂമിലേക്ക് തന്നെ വന്നു…
നിലക്കണ്ണാടിയ്ക്ക് മുന്നിൽ വന്നു നില്ക്കുമ്പോ സ്വന്തം മുഖത്തെ അടുത്ത് കണ്ട് അവളൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു….
ജീവിതത്തെ തളർച്ചയോടെ നേരിടാനാവാതെ ശക്തമായ മനസ്സോടെ അവളാ പുഞ്ചിരിയെ ചുണ്ടിലേക്ക് പ്രതിഫലിപ്പിച്ചു……..
രാവണിന്റെ പ്രതികാരങ്ങളുടെ ശേഷിപ്പുകളെ തുടച്ചു നീക്കി കൊണ്ട് ത്രേയ ആകെയൊന്ന് ഒരുങ്ങി…മുഖത്തെ കൃത്യമ ചായങ്ങളും നിറക്കൂട്ടുകളും അവളിലെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി…
രാവണിന്റെ തല്ലിന്റെ പാട് കവിളിൽ നിന്നും പൂർണമായും മായ്ച്ചു കഴിഞ്ഞതും ത്രേയ വീണ്ടും ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിടർത്തി റൂം വിട്ട് താഴേക്ക് നടന്നു… അപ്പോഴേക്കും രാവൺ പൂവള്ളി വിട്ട് പുറത്തേക്ക് പോയിരുന്നു….
ത്രേയ സ്റ്റെയർ ഇറങ്ങി താഴേക്കു വരുമ്പോ പൂവള്ളിയിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും ഡൈനിംഗ് ടേബിളിന് ചുറ്റും നിരന്നിരുന്നു…..
ത്രേയ ഹാളിലേക്ക് വന്നപ്പോഴേ വേദ്യയും,ഊർമ്മിളയും,
ഹരിണിയും അവളെ ദഹിപ്പിച്ചൊന്ന് നോക്കി….അവരുടെ എല്ലാവരുടേയും തുറിച്ചു നോട്ടങ്ങളെ ഏറ്റുവാങ്ങി അതിനെയൊന്നും കാര്യമായി mind ആക്കാതെ ത്രേയ അഗ്നിയ്ക്ക് തൊട്ടരികിലായുള്ള ചെയർ വലിച്ചിട്ടിരുന്നു….
Rectangle shape ലുള്ള നീണ്ട ഡൈനിംഗ് ടേബിളിന്റെ ഏറ്റവും സെന്റർ പോർഷനിലായിരുന്നു വൈദിയുടെ ഇരുപ്പിടം…അതിന് തൊട്ടരികിൽ തന്നെ ഊർമ്മിളയും സ്ഥാനം പിടിച്ചു…. മറുവശത്ത് ആദ്യത്തെ സ്ഥാനം പ്രഭയ്ക്കും അതിന് തൊട്ടരികിൽ തന്നെ വൈദേഹിയുമായിരുന്നു ഇരുന്നത്….
അവർക്ക് അപ്പുറമായി സുഗതും വസുന്ധരയും ഇരിപ്പുണ്ടായിരുന്നു….
പൂവള്ളിയിലെ മുതിർന്ന അംഗങ്ങൾക്ക് എതിർവശമായായിരുന്നു പുതിയ തലമുറകളുടെ സ്ഥാനം…..വൈദിയ്ക്ക് മറുവശത്തായി വേദ്യയും അവൾക്ക് ശേഷം ഹരിണിയും,ഹരിയും,പ്രിയയും,നിമ്മിയും,അച്ചുവും,അഗ്നിയും അങ്ങനെയായിരുന്നു എല്ലാവരും ഇരുന്നത്….അഗ്നിയ്ക്ക് അരികിലായി ത്രേയ വന്നിരുന്നതും അവനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ടേബിളിലിരുന്ന പ്ലേറ്റെടുത്ത് അവൾക് മുന്നിലേക്ക് വച്ചു കൊടുത്തു….അവൾക്കുള്ള ഫുഡ് പ്ലേറ്റിലേക്ക് എടുത്ത് വച്ചതും അഗ്നി തന്നെയായിരുന്നു….
രാവൺ എവിടെ….???
ആരും കേൾക്കാതെ അഗ്നി പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ത്രേയ അതിന് അറിയില്ലാന്ന് ചുണ്ട് മലർത്തി കാട്ടി മറുപടി നല്കി കഴിച്ചു തുടങ്ങി….വേദ്യയുടേയും, ഊർമ്മിളയുടേയും,
ഹരിണിയുടേയും മൂർച്ചയേറിയ നോട്ടം തന്നിലേക്ക് നീളുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതും ത്രേയ പതിയെ തലയുയർത്തി അവരിലേക്ക് പാളി നോക്കി….
അപ്പോഴും ആരെയും ശ്രദ്ധിക്കാതെ നിശബ്ദതയോടും, ഗൗരവത്തോടുമിരുന്ന് ഫുഡ് കഴിയ്ക്ക്വായിരുന്നു വൈദി…