അതിനുള്ളിൽ നിന്നും ഓരോ സാധനങ്ങളും ഡ്രസ്സുകളും അവൻ പുറത്തേക്ക് വലിച്ചെറിയാൻ തുടങ്ങി…. പരിഭ്രാന്തിയോടെ തന്റെ ലക്ഷ്യം നേടാൻ വേണ്ടി പരിശ്രമിക്കുന്ന രാവണിനെ കണ്ട് ഞെട്ടലോടെ നിൽക്ക്വായിരുന്നു ത്രേയ…
അവൻ ആർത്തിയോടെ തിരഞ്ഞ ലഹരി വസ്തുക്കളൊന്നും ഷെൽഫിൽ ശേഷിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ഇരുകൈകളാലെ തലമുടി കോർത്തു വലിച്ചു കൊണ്ട് അവനലറാൻ തുടങ്ങി….
തനിക്ക് മുന്നിൽ ഒരു ഭ്രാന്തനേപ്പോലെ പെരുമാറുന്ന രാവണിനെ ത്രേയ ഒരു നടുക്കത്തോടെ നോക്കി നിന്നു….അവന്റെ മൂർച്ചയേറിയ നോട്ടം അവളിലേക്ക് നീണ്ടതും ശ്വാസം നിലച്ചത് പോലെയായി അവൾക്….
ഒരുതരം ഭയപ്പാടോടെ ഉമിനീരിറക്കി അവളവനെ നേരിടാൻ തന്നെ തീരുമാനിച്ചു നിന്നു….
അവൾക്കരികിലേക്ക് പാഞ്ഞടുത്ത രാവൺ ഒരു കൈയ്യാലെ ഇടുപ്പോട് ചേർത്ത് അവളെ അവനോട് ചേർത്തു….മറുകൈ അവളുടെ കവിളിൽ കുത്തിപ്പിടിച്ചതും അടിയുടെ പുകച്ചിലും വേദനയും കാരണം അവളുടെ മുഖം ചുളിഞ്ഞു…..
രാവൺ…എന്തായിത് രാവൺ…
എ…ന്നെ…വിട് രാ…വ..ൺ..
അവളുടെ വാക്കുകൾ ചെറിയ ശബ്ദങ്ങളായി മുറിഞ്ഞു…
ഇപ്പോ നിന്റെ വീറും വാശിയും എവിടെ പോയെടീ….
നീ വലിച്ചെറിഞ്ഞു കളഞ്ഞ വസ്തു എനിക്ക് പകരുന്ന സുഖം എത്രമാത്രം ആണെന്നറിയ്വോ നിനക്ക്…
ആ ലഹരിയെ നഷ്ടമാക്കിയവളാ നീ…
അതുകൊണ്ട് എനിക്ക് നഷ്ടമായ ആ ലഹരി നിന്നെ വേദനിപ്പിച്ച് ഞാൻ നേടും…..ഇതാ ഇപ്പോ ഈ രാവണിന്റെ പുതിയ ലഹരി…..
അത് പറയുമ്പോ അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ആനന്ദമായിരുന്നു… കണ്ണുകൾ രക്തശോഭയോടെ ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു…ത്രേയ ആ വേദന ഏറ്റുവാങ്ങുമ്പോഴും മുഖത്തൊരു പുഞ്ചിരി നിറയ്ക്കാൻ ശ്രമിച്ചു…
നീ…നീ എന്നെ നിന്റെ ഇഷ്ടം പോലെ വേദനിപ്പിച്ചോ രാവൺ… എനിക്ക് അതിന്റെ പേരിൽ യാതൊരു വിധ പരാതികളുമില്ല….
നിന്റെ ദേഷ്യമെല്ലാം മതിയാവോളം എന്റെ ശരീരത്തിൽ തീർത്തോളൂ …. ഞാൻ നിന്ന് തന്നോളാം.. എന്റെ ശരീരത്തെ വേദനിപ്പിച്ച് ലഹരി കണ്ടെത്തിയാലും വേണ്ടില്ല…നീ ആ മയക്കുമരുന്നിന് അടിമയാവാണ്ടിരുന്നാൽ മതി…
ആ ലഹരിയെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ നിന്റെ മുന്നിൽ ഇങ്ങനെ നിന്നു തന്നോളാം ഞാൻ….
ത്രേയയുടെ കണ്ണുകളിൽ തളം കെട്ടി നിന്ന കണ്ണീരും ചുണ്ടിൽ പൊടിഞ്ഞു വന്ന രക്തച്ചുവപ്പും കണ്ടതും രാവണിന്റെ കൈ ഒരുൾപ്രേരണയാൽ അവളിൽ നിന്നും മെല്ലെ അയച്ചു….
തളർച്ച ബാധിച്ച അവളുടെ മിഴികൾ അവന്റെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ചു കൊണ്ടിരുന്നു….തന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങിയിരുന്ന കവിളിണകൾ വിരലടയാളങ്ങളാൽ തിണർത്തു തുടങ്ങിയതും ഒരു കുറ്റബോധത്തോടെ അവനവളിൽ നിന്നും നോട്ടം പിന്വലിച്ചു തിരിഞ്ഞു……
ഒരു പെണ്ണിന് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള പ്രഹരമാണ് താനവളിൽ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ബോധ മനസ് അവനോട് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു….
ഇനിയും അവളെ നേരിടാൻ കഴിയില്ല… അങ്ങനെ ഉണ്ടായാൽ ഒരുപക്ഷേ തന്റെ ദേഷ്യവും വാശിയും അവളുടെ തളർച്ചയേറിയ മുഖത്തിന് മുന്നിൽ അലിഞ്ഞ് ഇല്ലാതായിപ്പോകും….
ഒരു നിമിഷം എല്ലാം മറന്ന് അവളെ നെഞ്ചോട് ചേർത്ത് നിർത്തിയെന്ന് വരാം….
അവന്റെ മനസ് അവനോട് സ്വയം പറഞ്ഞു കൊണ്ടിരുന്നു… പിന്നെ ഒരു