🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

നിമ്മീ…നീ…നീ എന്താ ഇപ്പോഴും ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നേന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല…
ദേ നോക്കിയേ നിനക്ക് ചേരുന്ന ഒരാളല്ല ഞാൻ…
നമ്മള് തമ്മില് ഒരിക്കലും ചേരില്ലെടീ…
ഒരുത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ കറങ്ങി നടക്കുന്ന ഒരു ക്യാരക്ടറാ എന്റേത്..
ഒന്നിലും ഉറച്ചു നില്ക്കില്ല…ഓരോ സമയവും മനസിന് തോന്നുന്ന ഓരോ ഇഷ്ടങ്ങൾക്കും പിന്നാലെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കും…
ആ എന്നെ നീ എന്തിനാ നിമ്മീ സ്നേഹിച്ചു തുടങ്ങിയത്…

നീ വിചാരിക്കും പോലെ ഒരു പാവം ക്യാരക്ടറല്ല എനിക്ക്… എന്റെ സ്വഭാവത്തിൽ ഒരുപാട് മോശവശങ്ങളുണ്ട്…

എനിക്കറിയാം ആ മോശവശങ്ങൾ ഏതൊക്കെയാണെന്ന്…
മദ്യപാനവും,പുകവലിയുമൊന്നും അത്ര പരമമായ തെറ്റല്ല… പിന്നെ ചില പെൺപിള്ളേർടെ പിറകെ നടക്കുന്നത്…
എന്റെ friend ദീപ്തി സുകേഷന്റെ സിസ്റ്റർ ദിവ്യ സുകേഷനെ പണ്ട് ഹരിഗോവിന്ദ് എന്ന drug addict ൽ നിന്നും രക്ഷിച്ച അശ്വാരൂഢ് എന്ന അച്ചു ഒരു പെൺകുട്ടിയോടും അതിര് കവിഞ്ഞ നിലയിൽ പെരുമാറില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്….

അച്ചുവിന്റെ മുഖം ഒരുനിമിഷം ഞെട്ടലോടും, സംശയത്തോടും ചുളിഞ്ഞു…

നീ..നീ ഇതെങ്ങനെ…????

എനിക്ക് അന്നേ ഇയാളെ ഇഷ്ടമായിരുന്നു… അപ്പോ പിന്നെ ഇതൊക്കെ ഞാനറിയാതിരിക്ക്വോ…
അന്നും ഇന്നും ഇങ്ങനെ വായിനോക്കി നടക്കാനല്ലാതെ വേറെ ഒന്നും ഇയാളിൽ നിന്നും പ്രതീക്ഷിക്കണ്ടാന്ന് എനിക്കറിയാം…
പിന്നെ ഈ സ്വഭാവം എന്റെ കഴുത്തിൽ ഒരു താലി കെട്ടും വരെ എനിക്ക് വലിയ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല…അത് കഴിയുമ്പോ എന്ത് വേണംന്ന് ഞാൻ തീരുമാനിച്ചോളാം…

നിമ്മീ..നീ…
അച്ചു പറയാൻ വന്ന വാക്കിനെ അവന്റെ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് വച്ച് നിമ്മി തടഞ്ഞു വച്ചു…

ഇനി അച്ചുവേട്ടൻ ഒന്നും പറയണ്ട…
നേരത്തെ പറഞ്ഞത് പോലെ ഓരോ സമയവും ഓരോ ഇഷ്ടങ്ങൾ മനസില് കയറിപ്പറ്റുംന്ന് പറഞ്ഞില്ലേ… അതുപോലെ എപ്പോഴെങ്കിലും ഒരിഷ്ടമായി ഞാനും ഈ മനസിൽ കയറി കൂടുന്ന കാലം വരെ wait ചെയ്യാൻ ഞാൻ തയ്യാറാണ്….
അതുവരെയും ഇനി എന്നോട് ഒന്നും പറയണ്ട…..
ഒന്നും…………
പറയണ്ട……..

ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ നിന്നും കൈ പിന്വലിച്ച് അവളോടിയകന്നു…
കുപ്പിവളക്കിലുക്കം പോലെയുള്ള ആ ചിരിയും നോക്കി അച്ചു അവിടെ തന്നെ സ്തബ്ദനായി നിന്നു…

ഈ പെണ്ണിനിത് എന്തോന്ന് വട്ടാണോ എന്തോ…!!
Psychosis ൽ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായൊരു version ഇതാദ്യമാ..
ന്റെ സണ്ണിയ്യ്യേ…നീ തന്നെ തുണ…

അച്ചു നെഞ്ചിൽ കൈവെച്ച് ആഞ്ഞ് വിളിച്ച് പ്രാർത്ഥിച്ചതും അന്തരാത്മാവിൽ മോഹമുന്തിരി പൂത്തു തളിർക്കാൻ തുടങ്ങി…

ഏയ്…ആ സണ്ണിയല്ല…ഈ സണ്ണി…

Leave a Reply

Your email address will not be published. Required fields are marked *