🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

പിന്നെ അച്ചുവേട്ടൻ എന്തിനാ വഴിയിൽ കാണുന്ന പെൺപിള്ളേരെയെല്ലാം വായിനോക്കി നടക്കുന്നേ…അപ്പോഴൊന്നും ഇങ്ങനെയുള്ള ചിന്തകളോ ധാർമിക ബോധമോ ഞാൻ കണ്ടിട്ടില്ലല്ലോ…

നിമ്മീടെ ആ ചോദ്യം അച്ചൂന്റെ തിരുനെറ്റിയിൽ ഏറ്റ ഒരു  പ്രഹരമായിരുന്നു…

എടീ അത് വേ…ഇത് റേ…
നമ്മള് ചുമ്മാ റോഡിലൂടെ നടന്നു പോകുമ്പോ ചില വീടിന്റെ ഫ്രണ്ടിലൊക്കെ ഭംഗിയുള്ള ചില പൂക്കൾ നില്ക്കില്ലേ…നമ്മള് ചെറിയൊരു കൗതുകത്തിന് അതിനെയൊന്ന് നോക്കും.. that’s quite natural..
എന്നു കരുതി അത് ആരവിടെ നട്ടു,ആരുടെ പറമ്പിലാണ് നില്ക്കുന്നത്,അതിനി ഏതവനാണ് പറിച്ചോണ്ട് പോകുന്നതെന്ന് ചിന്തിക്കാറുണ്ടോ…
അഞ്ച് മിനിറ്റ് നേരം ആ കാഴ്ച നമ്മുടെ കണ്ണിന് ഒരു കുളിർമ നല്കുന്നുണ്ടെങ്കിൽ നമ്മളതെന്തിന് വേണ്ടെന്ന് വയ്ക്കണം…!!!

അയ്യട…നല്ല പോളിസി.. ഇതൊക്കെ വേറെ വല്ല പെൺപിള്ളേരേം കെട്ടീട്ട് അവർടെ മുന്നിലേക്ക് ചെന്നു നിന്ന് പറഞ്ഞാ തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കും അവര്…ഞാനായത് കൊണ്ട് ഇതെല്ലാം ഇങ്ങനെ കേട്ട് നില്ക്കുന്നു…
എങ്കിലും എനിക്കറിയാം അച്ചുവേട്ടൻ ഒരു പാവമാണെന്ന്….

എന്റെ പൊന്നു കുഞ്ഞേ..നീ ഈ കാര്യം വിട്ട് വേറെ എന്ത് വേണോ എന്നോട് സംസാരിച്ചോ…
ഈ topic നമുക്ക് വിടാം….

എനിക്കങ്ങനെ വിടാൻ പറ്റുന്ന ഒരു topic അല്ല അച്ചുവേട്ടാ ഇത്..
ഞാനിപ്പോ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന ഒരു പെൺകുട്ടിയാ…
അച്ചുവേട്ടൻ എത്ര തവണ പറഞ്ഞ് എന്നെയൊരു കൊച്ചുകുട്ടിയാക്കാൻ ശ്രമിച്ചാലും എനിക്കറിയാം ആവശ്യത്തിനുള്ള maturity യൊക്കെ ഇതിനോടകം എനിക്ക് വന്നിട്ടുണ്ടെന്ന്… അതുകൊണ്ട് ഞാനൊന്ന് കൂടി പറയ്വാ…ഞാനീ തീരുമാനത്തിൽ നിന്നും പിന്മാറില്ല… ഇയാൾക്ക് സൗകര്യം ഉണ്ടെങ്കിൽ എന്നെ കെട്ടാൻ നോക്ക്…

ഇല്ലെങ്കിലോ…???

അച്ചു പുരികമുയർത്തി നിന്നു…

എന്തായാലും അച്ചുവേട്ടൻ ഉടനെ തന്നെ  ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം ചെയ്യുമല്ലോ…ആ പെൺകുട്ടി ഞാനല്ലെങ്കിൽ പിന്നെ ഈ നിമ്മിയെ അച്ചുവേട്ടൻ ജീവനോടെ കാണില്ല… matured ആകാത്ത ഒരു പെണ്ണിന്റെ immature ആയ ഒരു തീരുമാനമാണെന്ന് കൂട്ടിക്കോ…

എന്റെ പള്ളീ…നീ എന്തൊക്കെയാടീ ഈ പറയുന്നേ…നീ എന്നെ കെട്ടാൻ സമ്മതിക്കൂല്ലാന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാ…

നിമ്മീടെ പറച്ചില് കേട്ട് അച്ചു തലയിൽ കൈ വെച്ച് പോയി…

അതെ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ…
അപ്പോഴും നോക്ക്യേ ഞാൻ മരിയ്ക്കുന്നേന് ഒരു വിഷമവുമില്ല ഈ ചെകുത്താന്…

നിമ്മി അതും പറഞ്ഞ് പല്ലും ഞെരിച്ചു കൊണ്ട് അച്ചൂന്റെ കാലിനിട്ട് ആഞ്ഞൊരു ചവിട്ട് കൊടുത്തു….

ഹാ..ഹമ്മേ..നീ എന്തിനാടീ ഇമ്മാതിരി ചവിട്ട് തന്നേ..എന്റെ കാല്…

അച്ചു ഒറ്റക്കാലിൽ ഉന്തിയുന്തി നിമ്മിയെ ഒന്ന് വലംവച്ചു…കാലിലെ വേദന കാരണം പാദവും തടവി നില്ക്ക്വായിരുന്നു അവൻ…

അച്ചുവേട്ടാ ഞാൻ തമാശയ്ക്ക് പറഞ്ഞതല്ല.. ഇക്കാര്യത്തിൽ ഞാൻ വളരെ വളരെ സീരിയസാ…അച്ചുവേട്ടൻ എന്നെയൊന്ന് മനസിലാക്ക്….

നിമ്മീടെ ആ അപേക്ഷ സ്വരം കേട്ടതും അതുവരെയും ചിരിയോടെ നിന്ന അച്ചുവിന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി..കാല് തടവി നിന്ന അവൻ പതിയെ അവൾക് നേരെ നോട്ടം പായിച്ചു…

Leave a Reply

Your email address will not be published. Required fields are marked *