അവരോടൊന്നും തോന്നാത്ത ഒരിഷ്ടം ഈ മരമോന്തയോട് തോന്നിപ്പോയി…അത് ചിലപ്പോ കുഞ്ഞും നാൾ മുതൽ മുറച്ചെറുക്കൻ എന്ന് കേട്ടു തുടങ്ങിയത് കൊണ്ടാവും….ആഹാ..
അങ്ങനാണെങ്കിൽ അഗ്നിയും രാവണും നിന്റെ മുറച്ചെറുക്കന്മാരല്ലേ…
അവരോടൊന്നും തോന്നാത്ത ആ ഇഷ്ടം ഈ മരമോന്തയോട് തോന്നിയത് എന്താണ് മിസ്സ്
നിർമ്മാല്യ വൈദ്യനാഥൻ…അച്ചു ഒരു കുസൃതിയോടെ അവന്റെ മുഖത്തിന് നേരെ ചൂണ്ട് വിരൽ കൊണ്ട് വട്ടം വരച്ച് കാട്ടിയതും നിമ്മി കലിപ്പിച്ചു കൊണ്ട് അവനെ ഇരുത്തിയൊന്ന് നോക്കി…അച്ചുവേട്ടന് എല്ലാം തമാശയാ… ഞാൻ എങ്ങനെ പറഞ്ഞാലും അതൊക്കെ പക്വതയില്ലാതെ പറയ്വാന്നല്ലേ…ഒരു തവണ എങ്കിലും എന്റെ മനസ് കാണാൻ ഒന്ന് ശ്രമിച്ചാലെന്താ…???ദേ പെണ്ണേ ഈ കൈ നീട്ടി ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ…
അവൾടെ ഒരു മനസ്…!!!!
മൊട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പൊഴേക്കും ഒരു ദിവ്യപ്രേമവും മാങ്ങാത്തൊലിയും…
ഞാനെപ്പോഴെങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോടീ…ഇല്ലല്ലോ…
പിന്നെ ഇഷ്ടമാണെന്ന രീതിയിൽ behave ചെയ്തിട്ടുണ്ടോ..അതുമില്ലല്ലോ…
പിന്നെ നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ എടുത്ത് ചങ്കിൽ കയറ്റുന്നേ…
അച്ചുവങ്ങനെ പറഞ്ഞതും നിമ്മി കരച്ചിലിന്റെ വക്കിലെത്തി….അച്ചുവിന് മുന്നിൽ നിന്നും വിങ്ങി വിങ്ങി കരയുന്ന നിമ്മിയെ കണ്ടതും ഒരു നിമിഷം അവന്റെ മുഖത്ത് അല്പം വാത്സല്യത്തോടെയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു….
നിമ്മീ………….
…..
ഡീ………..
നിമ്മിക്കുട്ടീ…
ഇവിടേക്ക് നോക്കിയേ..അച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കിയേ…
അച്ചുവിന്റെ ആ പറച്ചിലിൽ ഒരു ചിരി കലർന്നിരുന്നു… അതിനനുസരിച്ച് അവന് മുഖം കൊടുക്കാതെ അവള് തലകുനിച്ച് നിന്നു…
അവന്റെ നിർബന്ധം മുറുകിയതും നിമ്മി പതിയെ അച്ചുവിന് നേരെ മുഖമുയർത്തി നോക്കി….
നിമ്മീ…നീ എന്തിനാ ഇതിന്റെ പേരിൽ ഇങ്ങനെ കരയുന്നത്…. നിന്നെ ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ..
അച്ചുവിന്റെ വാക്കുകൾ കേട്ടതും നിമ്മീടെ മുഖത്ത് ചെറിയൊരു പ്രതീക്ഷ വിരിഞ്ഞു….
നീ വിചാരിക്കും പോലെ ഒരിഷ്ടം എനിക്ക് നിന്നോടില്ല എന്നല്ലേ പറഞ്ഞത്…
അതെന്താണെന്നാ എനിക്കറിയേണ്ടത്…??
അച്ചുവേട്ടന്റെ സങ്കല്പത്തിന് ചേരണ ഒരു പെണ്ണല്ലേ ഞാൻ…അതോ അച്ചുവേട്ടന്റെ മുന്നിൽ സൗന്ദര്യം തീരെ കുറഞ്ഞ ഒരു പെണ്ണാണോ ഞാൻ….
നിമ്മി കണ്ണീര് തുടച്ച് കൊണ്ട് നിന്നു…
ഏയ്..അതല്ലെടീ…
അങ്ങനെയല്ല…നീ നല്ല കുട്ടിയാ…. നിന്റെ ചേച്ചിയെ പോലെ അടി ഇരന്നു വാങ്ങുന്ന ശീലമില്ല, എല്ലാവരോടും അല്പസ്വല്പം മനുഷ്യത്വം കാട്ടാറുണ്ട്… പിന്നെ തരക്കേടില്ലാത്ത ഒരു മുഖവുമുണ്ട്… ഇതൊക്കെയാണ് ഒരു പെണ്ണിന്റെ യഥാർത്ഥ സൗന്ദര്യം… പക്ഷേ നിമ്മീ… ഞാൻ…ഞാനെന്റെ കുട്ടിക്കാലം മുതൽ നിന്നെ ഒരനിയത്തിക്കുട്ടിയിൽ അപ്പുറം മറ്റൊരു കണ്ണിലും കണ്ടിട്ടില്ല… ചെറുപ്പം മുതലേ ഒരുമിച്ച് കൂടെയിരുത്തി വളർത്തിയത് കൊണ്ടാവും.. അങ്ങനെയുള്ള ഞാൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ നിന്നെ പ്രണയിച്ചു തുടങ്ങണംന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നേ…നീ തന്നെ ഒന്ന് ചിന്തിച്ച് നോക്കിയേ…!!!