🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ബോക്സിൽ ഭംഗിയായി മടക്കി വച്ചിരുന്ന റോയൽ ബ്ലൂ കളർ സാരി കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിരിഞ്ഞു….മനസിൽ നിറഞ്ഞു നിന്ന സന്തോഷത്തോടെ അവളാ സാരിയിലൂടെ മെല്ലെ വിരലോടിച്ചു നോക്കി..മൃദുവായ ആ പട്ടിനെ അവളുടെ വിരലുകൾ തഴുകിയിഴയുകയായിരുന്നു… ഒടുവിൽ അവ ചെന്നു നിന്നത് ചെറിയൊരു തുണ്ടു കടലാസിലായിരുന്നു…അടങ്ങാത്ത ആകാംഷയോടെ അവളാ കടലാസ് തുണ്ട് കൈയ്യിലെടുത്ത് തിടുക്കപ്പെട്ട് തുറന്നു നോക്കി…

*വളരെ കഷ്ടപ്പെട്ടിട്ടാണ് ആരും കാണാതെ ഈ ഗിഫ്റ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്…
എന്റെ മനസിന് ഏറെ പ്രിയം തോന്നിയ നിറമാണ്..
നിനക്ക് ഈ നിറം നന്നായി ഇണങ്ങും എന്ന് ആ മനസ് എന്നോട് തന്നെ പറയുന്നുണ്ട്…
പൂജയ്ക്ക് ഇതുടുത്ത് വേണം വരാൻ…എന്നെ നിരാശനാക്കരുത്….*

ആ വരികൾ വായിച്ചെടുക്കുമ്പോ കൺമണിയുടെ ഹൃദയം ആയിരം പെരുമ്പറ ഒന്നിച്ചു കൊട്ടും പോലെ ഉച്ചത്തിൽ മിടിയ്ക്കാൻ തുടങ്ങി…അതാരാണ് അവിടെ എത്തിച്ചതെന്ന സംശയം അവളിൽ ബലപ്പെട്ടു… തനിക്ക് വേണ്ടി തന്നെയാകുമോ എന്നുകൂടി  ചിന്തിച്ച് കൊണ്ട് അവള് വീണ്ടും ആ വരികൾ ഒന്നുകൂടി വായിച്ചു നോക്കി….

ഈ റൂമിൽ അമ്മയല്ലാതെ മറ്റാരും കയറില്ല…
അമ്മ ഇങ്ങനെയുള്ള സാരിയൊന്നും ഉടുക്കാറില്ല… അപ്പോ പിന്നെ ഇത് എനിക്ക് വേണ്ടി തന്നെ ആകില്ലേ…!!!
എങ്കിലും ഇങ്ങനെ ഒരു ഗിഫ്റ്റ് ഇവിടെ ആരായിരിക്കും എനിക്ക് വേണ്ടി സെലക്ട് ചെയ്ത് കൊണ്ടു വച്ചത്….

കൺമണി ഓരോന്നും ചിന്തിച്ച് നിന്നപ്പോഴേക്കും മായമ്മ ഡോറിൽ മുട്ടി വിളിച്ച് ഒരുങ്ങിയിറങ്ങാനായി അവളെ ഓർമ്മപ്പെടുത്തി തിരികെ പോയി… അവർക്ക് മറുപടി നല്കി പിന്നെ അധികം ചിന്തിച്ച് നിൽക്കാതെ കൺമണി ഗിഫ്റ്റ് പായ്ക്കറ്റിൽ വച്ചിരുന്ന സാരി തന്നെ ഭംഗിയായി ഞൊറിഞ്ഞുടുത്തു….
____________________________________

ശന്തനൂ…ഈ വിവാഹം ഒരാഴ്ച കഴിഞ്ഞ് നടത്തിയാൽ മതിയായിരുന്നു ല്ലേടാ…

ശന്തനൂന്റെ തോളിലേക്ക് കൈമുട്ടൂന്നി വച്ച് അച്ചുവങ്ങനെ പറഞ്ഞതും ശന്തനുവും,അഗ്നിയും ഒരുപോലെ അവനെ തന്നെ ഉറ്റുനോക്കി നിന്നു…

അതെന്താടാ അച്ചൂട്ടാ നീയങ്ങനെ പറഞ്ഞത്…???
ഒരാഴ്ച കഴിയുമ്പോ എന്താ പ്രത്യേകത…??

അല്ല അഗ്നീ.. ഒരാഴ്ച സമയം കിട്ടിയിരുന്നെങ്കിൽ നമ്മുടെ ഒട്ടുമിക്ക എല്ലാ ബന്ധുക്കളേയും വിവാഹത്തിന് ക്ഷണിക്കാൻ കഴിയുമായിരുന്നല്ലോ….അതാകുമ്പോ കണ്ണിന് കുളിർമ നല്കുന്ന കുറച്ചു മുഖങ്ങളെ കാണാമായിരുന്നു….ഒരു ദർശന സുഖം കിട്ടിയേനേ….

ഹോ.. അങ്ങനെ…!!
അക്കാര്യമോർത്ത് എന്റെ പൊന്നുമോൻ ടെൻഷനാവണ്ട… വിവാഹം നാളെ ആണെങ്കിലും ദർശന സുഖം കിട്ടാൻ വേണ്ടിയുള്ള കുറച്ച് അടുത്ത ബന്ധുക്കളെ വല്യമ്മ ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടേ….ചിത്രാന്റീടെ വീട്ടിലും ക്ഷണമുണ്ട്….

അതേയോ…ആ ഒരു നീക്കം ഞാനറിഞ്ഞില്ലല്ലോ അഗ്നീ…
പ്രഭയങ്കിളിന്റെ റിലേറ്റീവായ ആ നീരജ വരുമോ ആവോ…??

അച്ചു അതും പറഞ്ഞ് താടിയ്ക്ക് കൈയ്യും താങ്ങി ചിന്തയിൽ മുഴുകി നിന്നു…അപ്പോഴാണ് വൈദി സ്റ്റെയർ ഇറങ്ങി താഴേക്കു വന്നത്….

VVIP ഒന്നേ…
വൈദിയെ കണ്ടതും അച്ചു ചിന്തയിൽ നിന്നും ഉണർന്ന് സീനിയേർസിന്റെ എണ്ണമെടുക്കാൻ തുടങ്ങി….വൈദി ഹാളിലേക്ക് വന്നു നിന്നതും അടുത്ത ആള് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി.. മറ്റാരുമായിരുന്നില്ല പ്രഭ തന്നെ…

VVIP രണ്ടേ….
അച്ചു അടുത്ത ആളുടേയും എണ്ണമെടുത്ത് നിന്നു..
പ്രഭ വൈദിയ്ക്കരികിലേക്ക് വന്ന് നിന്നതും സുഗത് റെഡിയായി ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *