🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

എന്റെ കർത്തൂ…..
ഈ പെണ്ണെന്താ ഗൗതം മേനോൻ film ലെങ്ങാനും അഭിനയിക്കാൻ തയ്യാറെടുക്ക്വാണോ…???

അച്ചു അതും വിചാരിച്ച് പതിയെ നിമ്മീടെ കൈ അവനിൽ നിന്നും അയച്ചെടുത്ത് ഒരു കള്ള ലക്ഷണത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു…

അച്ചുവേട്ടാ ഒന്ന് നിന്നേ… അങ്ങനെ ഇപ്പോ മുങ്ങാൻ നോക്കണ്ട…

നിമ്മീടെ ആ ചോദ്യം കേട്ട് അച്ചു നിന്ന നിൽപ്പിൽ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു….

എന്റെ ഷൂവിന്റെ ലേയ്സ് അഴിഞ്ഞെടീ… ഇതൊന്ന് കെട്ടട്ടേ….

അച്ചു അതും പറഞ്ഞ് മുറുകെ കെട്ടി വച്ചിരുന്ന ലേസ് അഴിച്ച് വീണ്ടും കെട്ടാൻ തുടങ്ങി….

കെട്ടി കെട്ടി വലിയ കുരുക്കാവാണ്ട് നോക്കിക്കോ… പിന്നെ ആ കുരുക്കഴിക്കാൻ നല്ല പ്രയാസമായിരിക്കും…

അച്ചു അത് കേട്ടതും ഒരു പുഞ്ചിരിയോടെ മുഖമുയർത്തി നിമ്മിയെ ഒന്ന് നോക്കി…അവന് മുഖം നല്കാതെ മറ്റെവിടേക്കോ ലുക്ക് വിട്ടു നിൽക്കുന്ന നിമ്മിയെ കണ്ടതും അച്ചൂന്റെ മുഖം ചെറിയൊരു കുസൃതിയോടെ വിരിഞ്ഞു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ അടക്കി പിടിച്ചു കൊണ്ട് അവനാ ലേയ്സ് മുറുകെ കെട്ടി വച്ച് അവൾക് നേരെ എഴുന്നേറ്റ് നിന്നു…

ന്മ്മ…ഇനി പറ..എന്താ നിന്റെ യഥാർത്ഥ പ്രശ്നം…???
ഇത്രയും നാളും ഞാൻ ഒന്നും കേൾക്കാൻ നിന്നു തരുന്നില്ല എന്നായിരുന്നല്ലോ പരാതി…അതങ്ങ് തീർത്തേക്കാം…

എന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അച്ചുവേട്ടന് കൃത്യമായി അറിയാല്ലോ…
പിന്നെ എന്തിനാ ഈ അഭിനയം…!!!
എല്ലാം മനസിലാക്കി എന്റെ നിർബന്ധത്തിന് വഴങ്ങി ഇങ്ങനെ എനിക്ക് മുന്നിൽ നിന്ന് തരണംന്നില്ല….
എനിക്ക് മുഖം തരാതെ ഓടി രക്ഷപെടണംന്നുമില്ല…

നിമ്മി മുഖം വീർപ്പിച്ചു കൊണ്ട് അത്രയും പറയുമ്പോഴും അതെല്ലാം കേട്ട് ചിരി കടിച്ചു പിടിച്ചു നില്ക്ക്വായിരുന്നു അച്ചു…

ദേ ഇപ്പോഴും അച്ചുവേട്ടന് എല്ലാം തമാശയാ…
ഇനിയും ഞാനെന്താ പറയണ്ടേ… അതുകൊണ്ട് എനിക്കൊന്നും പറയാനില്ല അച്ചുവേട്ടനോട്…പോരേ…

നിമ്മി അതും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് അച്ചൂനെ മറികടന്ന് നടക്കാൻ ഭാവിച്ചതും അച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക് പിന്നാലെ കൂടി…

ഡീ…നിമ്മിക്കുട്ടീ…നിന്നേ…
ഞാൻ പറയട്ടെടീ…

അച്ചു അതും പറഞ്ഞ് നിമ്മിയെ അവിടെ പിടിച്ചു നിർത്തി…. അവൾക് മുന്നിലേക്ക് നടുവിന് കൈതാങ്ങി അവനും നിന്നു….

നിന്റെ ഉള്ളിൽ എന്താണെന്ന് പല തവണ നീ എന്നോട് പറഞ്ഞിട്ടുണ്ട്..അത് സത്യം തന്നെയാ… പക്ഷേ അതൊക്കെ നിന്റെ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികൾക്കും തോന്നാറുള്ള ഒരുതരം infatuation ആ…ഇത് ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്….

നീ കുറച്ചു കൂടി വല്യ കുട്ടി ആകുമ്പോ എല്ലാം ശരിയായിക്കോളും… അപ്പോ നിനക്ക് യോജിച്ച നല്ലൊരു പയ്യനെ വൈദിയങ്കിൾ തന്നെ കണ്ടെത്തി തരുമെടീ…
ഇപ്പോ അച്ചുവേട്ടന്റെ നിമ്മിക്കുട്ടി നല്ല കുട്ടിയായി പഠിക്കാൻ നോക്ക്….!!!

അച്ചൂന്റെ ആ വർത്തമാനം കേട്ടതും നിമ്മീടെ മുഖമാകെ വാടി…

ഇയാള് വലിയ ചുന്ദരനായോണ്ടല്ല ഞാനിങ്ങനെ പിറകേ നടക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *