രാവിലെ എന്നും കോഫി കുടിയ്ക്കുന്നത് ശീലമാണെന്ന് പറഞ്ഞല്ലോ… പക്ഷേ ഇനിയത് വേണ്ട…കാരണം ഈ ബെഡ് കോഫിയിലും ചെറിയൊരു തരം ലഹരിയുണ്ട്… എന്റെ ഭർത്താവ് ആ പഴയ രാവണായാൽ മതി…
ത്രേയ അതും പറഞ്ഞ് രാവണിന്റെ ബനിയനിൽ ഇരുകൈയ്യാലെ മുറുകെ പിടിച്ചു കൊണ്ട് അവനെ അവളോട് ചേർത്ത് അവന്റെ മുഖത്തേക്ക് തന്നെ പുഞ്ചിരിയോടെ ഉറ്റുനോക്കി നിന്നു….
ഈ രാവണിനെ ത്രേയയ്ക്ക് തീരെ….തീരെ…തീരെ…
ഇഷ്ടമല്ല…. അതുകൊണ്ട് എന്റെ രാവണിപ്പോ നല്ല കുട്ടിയായി ഈ ത്രേയ സ്നേഹത്തോടെ ഉണ്ടാക്കി കൊണ്ടു വന്ന ഒരു ചൂട് ചായ കുടിയ്ക്കണം…
ത്രേയ അതും പറഞ്ഞ് രാവണിൽ നിന്നുള്ള പിടി അയച്ച് ടേബിളിന് ഒരു കോർണറിലായി ഭദ്രമായി അടച്ച് വച്ചിരുന്ന ഒരു കപ്പ് ചായ എടുത്ത് രാവണിന് നേരെ നടന്നു ചെന്നു….
പ്ലീസ് ഇതും കൂടി നിലത്ത് എറിഞ്ഞുടയ്ക്കല്ലേ രാവൺ..ഇനി താഴെ ചായ ഉണ്ടാക്കിയതില്ല…ഇത് അവസാനത്തേതാ…
നിന്റെ ദേഷ്യം എവിടെ വരെ പോകുംന്ന് നിശ്ചയമുള്ളത് കൊണ്ട് മൂന്ന് ചായ ട്രേയിലാക്കി ഞാനിവിടെ കൊണ്ട് വച്ചിരുന്നു…
അതിലൊന്ന് ഞാൻ കുടിച്ചു… ഒന്ന് ദേ ഗംഗാ നദിപോലെ നിലത്ത് കരകവിഞ്ഞ് ഒഴുകുന്നു…
ഇനി ആകെയുള്ള ശേഷിപ്പാ ഇത്…
ഇതെന്റെ ഭർത്താവ് സ്വീകരണം….
ത്രേയ അതും പറഞ്ഞ് രാവണിന്റെ കൈപിടിച്ച് ആ ചായക്കപ്പ് അവന്റെ കൈവെള്ളയിലേക്ക് വച്ച് തിരിഞ്ഞു നടന്നു….രാവണിന് നേരെ ഒരു നോട്ടം പോലും നല്കാതെ റൂം വിട്ടു നടന്ന അവളെ അവനത്ഭുതത്തോടെ നോക്കി നിന്നു….
അവന്റെ കണ്ണെത്തും ദൂരത്ത് നിന്നും അവള് നടന്നകന്നതും രാവണിന്റെ നോട്ടം കൈയ്യിലിരുന്ന ചായക്കപ്പിലേക്ക് പാഞ്ഞു…
കപ്പിൽ പതിച്ചു വച്ചിരുന്ന സ്മൈലി sticker കണ്ടതും രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. അതുവരെയും ത്രേയയോട് തോന്നിയ എല്ലാ ദേഷ്യവും ശമിപ്പിച്ചു കൊണ്ട് ആവിപാറുന്ന ആ ചായയുടെ സുഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചെടുത്തു…. ശേഷം ഒരു പുഞ്ചിരിയോടെ ചായക്കപ്പ് ചുണ്ടോട് ചേർത്ത് അതിൽ നിന്നും ഒരു കവിൾ ചായ ഉള്ളിലാക്കി….ത്രേയ പണ്ട് നല്കിയിരുന്ന മസാല ചായയുടെ രുചി വർഷങ്ങൾക്കു ശേഷം അവന്റെ ശരീരത്തേയും മനസിനേയും ഒരുപോലെ ഉണർത്തി….
രാവണിന് ഏറെ പ്രീയപ്പെട്ട ആ രുചിയെ ലഹരി പദാർത്ഥങ്ങൾ വേട്ടയാടിയ അവന്റെ നാവിലെ രസമുകുളങ്ങൾ ചൂടോടെ ആവാഹിച്ചെടുത്തു… താൻ അന്നുവരെ ദിനചര്യ ആക്കിയിരുന്ന ലഹരി വസ്തുക്കളുടെ ഉന്മാദത്തിനും അപ്പുറം അവ ഒരു പ്രത്യേക അനുഭൂതി പകരുന്നുണ്ടായിരുന്നു….
കണ്ണുകളടച്ച് ഓരോ കവിൾ ചായയും ആസ്വദിച്ച് കുടിച്ചു കൊണ്ട് നിന്ന രാവണിനെ നോക്കി ത്രേയ റൂമിന് പുറത്ത് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിൽക്ക്വായിരുന്നു….
ആ കാഴ്ച അവളുടെ കണ്ണിനും മനസിനും ഒരുപോലെ സന്തോഷം പകരുന്നുണ്ടായിരുന്നു…
ഏറെ നേരം അതാസ്വദിച്ചു നിന്ന ശേഷം ത്രേയ പതിയെ അവിടം വിട്ട് തിരികെ താഴേക്ക് നടന്നു…
___________________________
നീയെന്താ നിമ്മീ ഇവിടെ…???
തനിക്ക് പിന്നിൽ നിന്ന നിമ്മിയെ കണ്ടതും അച്ചു ഒരു ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും പിന്നിലേക്ക് വീഴാനായി ഒന്നാഞ്ഞു…ആ കാഴ്ച കണ്ടതും നിമ്മി കൈയ്യിലിരുന്ന പാത്രം നിലത്തേക്കിട്ട് അച്ചൂനെ വീഴാതെ തടുത്തു പിടിച്ചു…
അവളുടെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നുണ്ടെന്നറിഞ്ഞ അച്ചു ഹരിശ്രീ അശോകൻ style ൽ അവളെ ചൂഴ്ന്നൊന്ന് നോക്കി….