നിലത്ത് നിന്നും വേഗത്തിൽ ഉയർന്നു പൊങ്ങി നിന്ന ത്രേയ മുന്നിലേക്കും പിന്നിലേക്കും മാറിമാറി നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി….കരണത്ത് തെളിഞ്ഞു നിന്ന തിണർത്ത പാടിൽ തടവി നിന്ന വേദ്യയെ കണ്ടതും അവളുടെ ചിരിയുടെ തോത് കൂടി വന്നു….
എങ്കിലും എന്റെ രാവൺ…നീ ഇമ്മാതിരി അടി അടിക്കേണ്ടിയിരുന്നില്ല..
നിനക്കൊരു കോഫി കൊണ്ടു തന്നു എന്ന തെറ്റല്ലേ ഈ പാവം ചെയ്തുള്ളൂ…അതിന് ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ…..
അടിച്ച അടിയിൽ അണപ്പല്ല് വരെ ഇളകിയിട്ടുണ്ടാവും….
ത്രേയ അതും പറഞ്ഞ് വയറിൽ പൊത്തി ചിരിക്കാൻ തുടങ്ങി…. അപ്പോഴേക്കും രാവൺ പല്ലും ഞെരിച്ചു കൊണ്ട് ത്രേയയെ നോക്കി ദഹിപ്പിക്ക്യായിരുന്നു….
കണ്ണീര് അണപൊട്ടി ഒഴുകുന്ന വേദ്യയെ കണ്ടതും മുഖത്തെ ദേഷ്യം അല്പം കുറച്ചു കൊണ്ട് അവനവളെ സമാധാനിപ്പിക്കാൻ തുടങ്ങി….അത് കണ്ടതും ത്രേയ പതിയെ ചിരിയടക്കി അവർക്കരികിലേക്ക് ചെന്നു നിന്നു….
ഹലോ… ഇത്തരം സമാധാനിപ്പിക്കൽസ് ഇവിടെ strictly restricted ആണ്…..
ഈ റൂമിൽ സാറിന് സമാധാനിപ്പിക്കാൻ അവകാശമുള്ള ഒരാൾ മാത്രമേയുള്ളൂ…അതീ ഞാനാണ്….
ത്രേയ അതും പറഞ്ഞ് രാവണിനെ വീണ്ടും മൂപ്പിക്കാൻ തുടങ്ങി…ത്രേയേടെ ആ വർത്തമാനം കേട്ടതും രാവൺ പല്ല് ഞെരിച്ച് കൊണ്ട് ത്രേയയുടെ കൈയ്യിൽ പിടി മുറുക്കി അവളെ പിന്നിലേക്ക് മാറ്റി നിർത്തി….
ഇതൊക്കെ പറയാൻ നീ ആരാടീ…
എന്താ രാവൺ ഇത്… ഞാൻ നിന്റെ ആരാണെന്ന് ഇടയ്ക്കിടേ ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരിക്കണോ…
എന്റെ നാവിൽ നിന്നും അങ്ങനെ കേൾക്കാൻ നിനക്കത്രയും ഇഷ്ടാ…
എങ്കില് കേട്ടോ… ഞാൻ നിന്റെ ഭാര്യ…മിസിസ്സ് ത്രയമ്പക രാവൺ….
ദേ താലി….
ത്രേയ അതും പറഞ്ഞ് ഒരു കൈകൊണ്ട് കഴുത്തിലെ താലി ഡ്രസ്സിന് മുകളിലേക്ക് വലിച്ചിട്ട് നിന്നു….
ആ കാഴ്ച കൂടി കണ്ടതും രാവൺ ദേഷ്യം കൊണ്ട് അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി…
രാവണിന്റെ അടുത്ത നീക്കം അടിയിലേ കലാശിക്കൂ എന്ന് മനസിലാക്കിയ ത്രേയ അവനെ മറികടന്ന് വേദ്യയ്ക്ക് നേരെയൊന്ന് തലയെത്തി നോക്കി…
ത്രേയയെ രാവൺ തല്ലുന്നത് കാണാനായി മനക്കോട്ട കെട്ടി കാത്തു നിൽക്ക്വായിരുന്നു വേദ്യ….
ഇതെന്ത് മര്യാദയാ വേദ്യ നിന്റെ….
എന്റെ husband എന്നോട് അല്പം റൊമാൻസിക്കാൻ പോലും സമ്മതിക്കില്ലേ നീ….
രാവൺ കൈനീട്ടി ഒന്ന് തന്നിട്ടും മതിയായില്ലേ നിനക്ക്…ഇനി ഇറങ്ങി പോകാൻ കൂടി പറയണോ…
രാവണിന്റെ മറവുള്ളത് കൊണ്ട് ത്രേയയെ നന്നായി കാണാൻ വേദ്യയ്ക്ക് കഴിയുമായിരുന്നില്ല…
ത്രേയേടെ ആ വർത്തമാനം കൂടി കേട്ടതും വേദ്യയുടെ ദേഷ്യം ആളിക്കത്താൻ തുടങ്ങി…അവളാ ദേഷ്യത്തിൽ തന്നെ കരണത്ത് കൈ ചേർത്ത് കൊണ്ട് ത്രേയയെ ദഹിപ്പിച്ചൊന്ന് നോക്കി തിരികെ നടന്നു…റൂമിന്റെ ഡോറ് ശക്തിയിൽ വലിച്ചടച്ച് കൊണ്ട് വേദ്യ റൂം വിട്ടിറങ്ങിയതും ത്രേയയുടെ ചുണ്ടിൽ ഒരു വിജയിച്ചിരി വിരിഞ്ഞു….അവളാ ചിരിയോടെ തന്നെ രാവണിന് നേർക്ക് ലുക്ക് വിട്ടു….
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് മനസിലായില്ലേ ഭർത്താവേ….
ത്രേയ ഇരു പുരികങ്ങളും ഉയർത്തി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണവളെ തറപ്പിച്ചൊന്ന് നോക്കി അവളിലെ പിടി അയച്ച് ഒരൂക്കോടെ മുഖം തിരിച്ചു നടക്കാൻ ഭാവിച്ചു….
ഏയ്…നിന്നേ..one minute…
ത്രേയ അതും പറഞ്ഞ് രാവണിന് മുന്നിലേക്ക് വന്നു നിന്ന് അവനെ അവിടെ തടുത്തു നിർത്തി…