ത്രേയ അതും പറഞ്ഞ് കോഫി കപ്പിന് മുകളിൽ കൈചേർത്ത് അതിനെ മുറുകെ അടച്ച് പിടിച്ചു നിന്നു….
ത്രേയാ…ദേ കളിയ്ക്കല്ലേ…ഇന്നലെ നീയെന്നെ തല്ലിയ കാര്യം ഞാനിവിടെ ആരോടും പറഞ്ഞിട്ടില്ല….വേണ്ടാന്ന് വച്ചിട്ടാ… അല്ലെങ്കിൽ ഇന്നലെ രാത്രി തന്നെ അതിനുള്ള മറുപടി എന്റെ പപ്പ നിനക്ക് തന്നേനെ…
വേദ്യയുടെ ആ പറച്ചില് കേട്ടതും ത്രേയേടെ ചുണ്ടിൽ ഒരു ചിരി പൊട്ടി…അവളതിനെ ഒരു കൈയ്യാലെ മറച്ചു പിടിച്ചു…
എടീ വേദ്യേ… അല്ലെങ്കിലും ഇരന്നു വാങ്ങുന്ന അടീടെ കണക്ക് ആരോടും പറയാതിരിക്കുന്നതാ നല്ലത്…കാരണം എന്റെ കൈയ്യീന്ന് പടക്കം പൊട്ടണ പോലെ രണ്ടെണ്ണം വാങ്ങീട്ടാ മോളിന്നലെ ഇവിടെ നിന്നും ഇറങ്ങി പോയതെന്ന് ആരും അറിയില്ലല്ലോ…അതിനി വെറുതെ വല്യച്ഛനെ അറിയിച്ച്…ഈ പൂവള്ളീടെ പൊതുസഭയിൽ വിചാരണ ചെയ്ത്…. മുതിർന്നവർ തൊട്ട് ഇവിടുത്തെ വേലക്കാരെ വരെ അറിയിച്ചാലുള്ള നാണക്കേട് നീയൊന്ന് ഓർത്തു നോക്കിയേ…ഇതാകുമ്പോ നീ സേഫാ…ആകെ ആ രംഗം നേരിൽ കണ്ടത് ഞാനും,രാവണും പിന്നെ നീയുമാ….ഞാനെന്തായാലും നിന്നെ നാണംകെടുത്താനായി ഇത് പുറത്ത് പറയില്ല…നീയും പറയില്ല എന്ന കാര്യത്തിൽ എനിക്ക് ഏറെക്കുറെ വിശ്വാസമുണ്ട്… പിന്നെയുള്ളത് രാവണാ….
ത്രേയ അതും പറഞ്ഞ് രാവണിനെ ഒന്ന് നോക്കിയതും അവനവളെ ചുട്ടെരിക്കാൻ പാകത്തിന് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്ക്വായിരുന്നു…..
എന്റെ ഭർത്താവാണെങ്കിലും പറയാതിരിക്കാൻ പറ്റില്ല…ഇവന് ദേഷ്യം വരുമ്പോൾ എന്തൊക്കെയാ കാട്ടി കൂട്ടുന്നേന്ന് പറയാൻ പറ്റില്ല… അതുകൊണ്ട് നീ ഇവനെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാതിരുന്നാൽ മതി… അപ്പോ രാവണും ഇക്കാര്യം പുറത്ത് പറയില്ല…അല്ലേ രാവൺ…
ത്രേയ അതും പറഞ്ഞ് രാവണിന്റെ വലത് കൈയ്യിലേക്ക് ഒരു കൈയ്യാൽ മുറുകെ ചുറ്റി പിടിച്ചു നിന്നു…
ത്രേയ നീ വെറുതെ കളിയ്ക്കല്ലേ എന്റെ മുന്നിൽ……
വേദ്യ രണ്ടും കല്പിച്ച് ദേഷ്യത്തോടെ ത്രേയയ്ക്ക് നേരെ പാഞ്ഞടുത്തതും ത്രേയ ഉള്ളിലുരുണ്ട് കൂടിയ മുഴുവൻ ദേഷ്യവും ആവാഹിച്ച് കൊണ്ട് കൈയ്യിലിരുന്ന കോഫി കപ്പ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു……
ത്രേയ….!!!!
ആ രംഗം കണ്ടതും രാവണിന്റെ ഉള്ളിലെ ദേഷ്യത്തിന്റെ നിയന്ത്രിണം വിട്ടു…അവൻ ഒരൂക്കോടെ അവന്റെ കൈയ്യിൽ പിടി മുറുക്കി നിന്ന ത്രേയയുടെ കൈയ്യിനെ കുടഞ്ഞെറിഞ്ഞു…
അവളുടെ കൈയ്യിൽ പിടി മുറുക്കി ശക്തിയോടെ വലിച്ച് അവളെ അവന് നേർക്ക് നിർത്തി…..ശേഷം കൈവലിച്ച് ത്രേയയ്ക്ക് നേരെ ഒന്ന് പൊട്ടിക്കാൻ തുനിഞ്ഞതും ത്രേയ പെട്ടെന്ന് നിലത്തേക്ക് കുനിഞ്ഞതും ഒരുമിച്ചായിരുന്നു…..ആ സമയത്തിനുള്ളിൽ തന്നെ രാവണിന്റെ കൈ ഊക്കോടെ ത്രേയയ്ക്ക് പിന്നിലായി നിന്ന വേദ്യയുടെ കവിളിൽ പതിഞ്ഞിരുന്നു….
അടിയുടെ ഒച്ചയും, പുകച്ചിലും കാരണം ഒരുനിമിഷം വേദ്യയ്ക്ക് സ്ഥലകാല ബോധം പോലും നഷ്ടമായി എന്നു വേണം പറയാൻ….
വേദ്യയുടെ കവിളിൽ രാവണിന്റെ കൈയ്യിന്റെ അഞ്ച് വിരൽപ്പാടും പതിഞ്ഞു കഴിഞ്ഞപ്പോഴാണ് അടിച്ച അടി മാറിപ്പോയ കാര്യം രാവണിന് മനസിലായത്….
ആ കുറ്റബോധത്തിൽ കൈ പിന്വലിച്ച് ഒരു ഞെട്ടലോടെ നിന്ന രാവണിന് മുന്നിലേക്ക് ഒരു പുഞ്ചിരിയോടെ ത്രേയ അവതരിച്ചതും അവൾക് പിന്നിൽ നിന്ന വേദ്യ തലകുടഞ്ഞ് സ്ഥലകാല ബോധം വീണ്ടെടുക്ക്വായിരുന്നു….