രാവണിന്റെ ആ വാക്കുകൾ കേട്ടതും ത്രേയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു..
അവൾ ടേബിളിന് അടുത്തേക്ക് നടന്നു ചെന്ന് അതിന് മുകളിൽ വച്ചിരുന്ന ചായക്കപ്പ് കൈയ്യിലെടുത്ത് രാവണിന് നേർക്ക് നടന്നു…
ദാ കുടിയ്ക്ക്…. എന്റെ ഭർത്താവിന് ഞാൻ ചായ കൊണ്ടു തരുന്നതൊക്കെ ഇഷ്ടാക്വോന്ന് അറിയില്ലല്ലോ… നിന്റെ ദേഷ്യത്തിന് ഇതെങ്ങാനും എന്റെ മുഖത്തൊഴിക്കാൻ തോന്നിയാലോ… അതിനുള്ള ഒരു ടെസ്റ്റ് ഡോസല്ലേ….
ത്രേയ അതും പറഞ്ഞ് ചായക്കപ്പ് രാവണിന് നേരെ നീട്ടിയതും അവനത് അവളുടെ മുഖത്തേക്ക് നോക്കാൻ കൂട്ടാക്കാതെ തന്നെ കൈയ്യിൽ വാങ്ങി…
രാവണിന്റെ ആ മാറ്റം കണ്ടതും ത്രേയയുടെ മുഖം സന്തോഷത്തോടെ വിടർന്നു…അവളൊരു പുഞ്ചിരി മുഖത്തൊളിപ്പിച്ച് നിന്നതും രാവൺ ആ ചായക്കപ്പ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു….
അത് കണ്ടതും ത്രേയ ഒരു ഞെട്ടലോടെ ഇരു ചെവികളും പൊത്തി രാവണിന്റെ ചെയ്തികൾ നോക്കി നിന്നു…
എന്താ രാവൺ ഇത്…???എന്തിനാ ആ ചായക്കപ്പ് നിലത്തേക്ക് എടുത്തെറിഞ്ഞത്…??
എനിക്ക് ചായ ഇഷ്ടമല്ല.. അതുകൊണ്ട് എറിഞ്ഞു…
രാവൺ അതും പറഞ്ഞ് ഒരു കൂസലും കൂടാതെ ഷെൽഫിന് നേർക്ക് തിരിഞ്ഞു…അതിൽ നിന്നും ഒരു ഫുൾ സ്ലീവ് ബനിയൻ എടുത്തിട്ട് വീണ്ടും ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചു നിന്നു….
അപ്പോഴാണ് റൂമിന്റെ ഡോറ് തുറന്ന് കൊണ്ട് വേദ്യ അവിടേക്ക് വന്നത്….അവളുടെ കൈയ്യിൽ ഒരു കപ്പ് കോഫിയും ഒരു ന്യൂസ് പേപ്പറും കരുതിയിരുന്നു…വേദ്യയുടെ മുഖം കണ്ടതും ത്രേയയ്ക്ക് അടിമുടി തരിച്ചു കയറാൻ തുടങ്ങി…അവളാ ദേഷ്യത്തിൽ തന്നെ വേദ്യയെ ദഹിപ്പിച്ചൊന്ന് നോക്കി നിന്നു… പക്ഷേ ത്രേയയെ പാടെ അവഗണിച്ച് മുഖത്തൊരു തരം പുച്ഛഭാവം നിറച്ചു കൊണ്ട് വേദ്യ രാവണിനെ ലക്ഷ്യമാക്കി നടന്നു….
ഹേമന്തേട്ടാ…ദാ കോഫി…
എനിക്കറിയാമായിരുന്നു ഇതൊക്കെ ചെയ്തു തരാനായി ഇവിടെ ആരും ഉണ്ടാകില്ലാന്ന്…. ചിലരൊക്കെ അവരവരുടെ നേട്ടം കൊയ്യാൻ വേണ്ടീട്ടല്ലേ ഇവിടേക്ക് വന്നിരിക്കുന്നത്… അതിനിടയിൽ ഹേമന്തേട്ടന്റെ കാര്യം നോക്കാൻ എവിടെയാ നേരം…
ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വേദ്യ അത്രയും പറഞ്ഞ് കൈയ്യിലിരുന്ന ന്യൂസ് പേപ്പർ ടേബിളിന് പുറത്തേക്ക് വച്ചു…ശേഷം കൈയ്യിൽ കരുതിയിരുന്ന കോഫി അവൾ അവന് നേർക്ക് നീട്ടി….വേദ്യയുടെ ആ നീക്കം കണ്ടതും രാവണിന്റെ നോട്ടം നേരെ പാഞ്ഞത് ത്രേയയിലേക്കായിരുന്നു…ആ കാഴ്ച കണ്ട് മുഖവും വീർപ്പിച്ച് നില്ക്കുന്ന ത്രേയയെ കണ്ടതും വീണു കിട്ടിയ അവസരം മുതലെടുത്ത് കൊണ്ട് രാവൺ മുഖത്തൊരു ചിരി വിരിയിച്ചു….
പതിവുകളെല്ലാം തെറ്റിച്ചു കൊണ്ട് രാവണിന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി വേദ്യയെ ശരിയ്ക്കും അമ്പരപ്പിച്ചു….അവനാ ചിരിയോടെ തന്നെ വേദ്യയ്ക്ക് നേരെ ലുക്ക് വിട്ട് അവൾടെ കൈയ്യിൽ നിന്നും കോഫി കപ്പ് വാങ്ങാനായി കൈനീട്ടി…
അതുവരെയും അക്ഷമയോടെ ആ കാഴ്ചകൾ കണ്ടു നിന്ന ത്രേയ രാവണിന്റെ ആ പ്രതികരണം കണ്ടതും അവർക്കരികിലേക്ക് പാഞ്ഞടുത്തു…രാവൺ കൈനീട്ടി വാങ്ങാൻ തുനിഞ്ഞ കോഫി കപ്പ് ഞൊടിയിടയിൽ തന്നെ ത്രേയ തന്റെ കൈയ്യിൽ വാങ്ങി വച്ചു…ത്രേയയുടെ ആ നീക്കം രാവണിലും വേദ്യയിലും ഒരുപോലെ ഞെട്ടലുളവാക്കി….
ഞാൻ ഇന്നലെ തന്നതിന്റെയൊന്നും അർത്ഥം
നിവേദ്യ വൈദ്യനാഥന് മനസിലായില്ലാന്നുണ്ടോ……